എഡിറ്റോറിയൽ

കര്‍ണാടക : ജന വിധി തൂക്കിലേറ്റപ്പെടുമോ?



  ഒരു തിരഞ്ഞെടുപ്പിന് കൂടിയുള്ള ഒരുക്കത്തിലാണ് കന്നഡ നാട്.
കര്‍ണാടകയിലെ224നിയമസഭമണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്മേയ്5നുനടക്കും.ഏപ്രില്‍11നു ഫലമറിയും
സംസ്ഥാനത്ത് 4.18 കോടി വോട്ടര്‍മാരും ,50446 പോളിംഗ് സ്റ്റേഷനുകളായിരിക്കും
ഉണ്ടാവുക.     36 മണ്ഡലങ്ങള്‍ പട്ടികജാതിക്കായും,
15മണ്ഡലങ്ങള്‍ പട്ടിക വര്‍ഗത്തിനായും മാറ്റിവച്ചിരിക്കുന്നു.
കഴിഞ്ഞ തവണ മൂന്നു ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടന്നത് എന്നാല്‍ ഇത്തവണ ഒറ്റ ദിവസം
കൊണ്ട് പൂര്‍ത്തിയാക്കും.

കഴിഞ്ഞ ചില തിരഞ്ഞെടുപ്പുകളില്‍ തൂക്ക് അസംബിളി സൃഷ്‌ടിച്ച പ്രത്യാഖാതങ്ങള്‍
 കര്‍ണാടകയിലെ വോട്ടര്‍മാര്‍ നന്നായനുഭവിച്ചരാണ് . തൂക്കസംബിളിയുണ്ടായാല്‍
നേട്ടം കൊയ്യുന്നത് ചെറു പാര്‍ട്ടികളും സ്വതന്ത്രന്‍മാരുമായിരിക്കും.
പലരേയും അര്‍ഹതയില്ലാത്ത സ്ഥാനങ്ങളില്‍ അവരോധിക്കേണ്ടാതായും വരും .
സ്വാര്‍ത്ഥലാഭാങ്ങള്‍ക്കായി  നിയമനിര്‍മ്മാണമുണ്ടാവുകയും ചെയ്യും.

തിരഞ്ഞെടുപ്പിലെ പണക്കരൂത്ത് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍
പല നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും  എത്രകണ്ട് വിജയിക്കുമെന്ന്
പറയാന്‍ ആവില്ല.
തിരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു വാർത്തകൾ.  .
വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം ഒഴുക്കുന്നന്നതും , പെയ്ഡ് ന്യൂസുകളും
കമ്മീഷന്‍ നിരീക്ഷിക്കുന്നുണ്ടാവും.

വോട്ടേഴ്സ് ലിസ്റ്റ് മുതല്‍ കൃത്രിമം നടത്താന്‍ പാര്‍ട്ടികള്‍
മുതിരുന്നു.എങ്ങിനെയും അധികാരത്തില്‍
എത്തുകതന്നെ ലക്ഷ്യം. 
 കാലാവധി തികയ്ക്കാതെ
ഇടക്കാല തിരഞ്ഞെടുപ്പ് നടത്തിയുണ്ടാവുന്ന ഭീമമായ ചെലവ് താങ്ങേണ്ടത്
നികുതി ദായകര്‍ തന്നെയായിരിക്കും.അതിലേറെ പ്രത്യാഘാ തങ്ങള്‍ സൃഷ്ടി ക്കും
കുതിര കച്ചവടം  മൂലമുള്ള പണത്തിന്റെ ഒഴുക്ക്.

കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം കര്‍ണാടകം സക്ഷ്യം വഹിച്ചത് ചില
'...ഓപ്പറേഷനുകള്‍ക്കായിരുന്നു. '
എന്നാല്‍ ഇത്തവണ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ 'കൂടു വിട്ടു കൂടുമാറ്റം'
തുടങ്ങിക്കഴിഞ്ഞു.  ഒരു പക്ഷെ
ഇത് നയിക്കുന്നത് 'തൂക്കിലേറ്റാന്‍ വിധി'ക്കപ്പെടുന്ന ഒരു 'ജനവിധി'യെയായിരിക്കും


മലയാളികളടക്കം ലക്ഷക്കണക്കിന്‌ മറുനാട്ടുകാര്‍  തങ്ങുന്ന ബാംഗ്ലൂർ  നഗരത്തില്‍
ഇവിടെ അധികാരത്തിലേറുന്ന സര്‍ക്കാരിന്റെ നയങ്ങള്‍   അവരെ
കാര്യമായ ചലനം സൃഷ്ടിക്കും.

ബാംഗ്ലൂരിലെ  മലയാളികളുടെ വോട്ടുകള്‍ ചില മണ്ഡലങ്ങളിലെങ്കിലും
നിര്‍ണായകമായേക്കുമെന്ന
 ചില രാഷ്ട്രീയകഷികള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.

  അഴിമതിയില്‍ മുങ്ങി കുളിച്ചിരിക്കുന്ന ഈ സമൂഹത്തിനു ഒരു മാറ്റം - ഒരു
നല്ല മാറ്റം- ആവശ്യമാണ്‌.. അതിന്നായിരിക്കണം
മലയാളി വോട്ടര്‍മാരും തങ്ങളുടെ അവകാശം വിനിയോഗിക്കേണ്ടത്.

ജന വിധിയെ തൂക്കിലേറ്റാതെ വ്യക്തമായ നയങ്ങള്‍ ഉള്ള രാഷ്ട്രീയ കഷിയെ
അടുത്ത അഞ്ചു വര്‍ഷത്തേക്ക്  അധികാരമേല്‍പ്പിക്കുന്നതായിരി
ക്കണം   ഈതിരഞ്ഞെടുപ്പ്.അങ്ങനെ സംഭവിക്കുമെന്ന് നമുക്കാശിക്കാം ........