മലയാളസിനിമാലോകത്തെ നഷ്ടങ്ങൾ


തിലകൻ 
ഏറ്റവുമധികം ജനസ്വാധീനമാർജ്ജിച്ച മലയാളസിനിമാലോകം ഇന്നു കണ്ണുനീർ വാർക്കുകയാണ്‌. കരാണം ഒരേ സമയത്താണ്‌ അതുല്യ  പ്രതിഭകളുടെ വേർപാടുകളും,അപകടങ്ങളും, അനാരോഗ്യവും സംഭവിച്ചിരിക്കുന്നത്‌. ഇതു മലയാളസിനിമാലോകത്തിനു കനത്ത നഷ്ടം തന്നെയാണ്‌` വരുത്തിവെച്ചിരിക്കുന്നത്‌.
സുകുമാരി 
ശക്തമായ നിരവധി കഥാപാത്രങ്ങളിലൂടെ അഭിനയത്തിന്റെ ക്ഷാത്രവീര്യവുമായി എത്തിയ മഹാനടൻ തിലകൻ, ഏതു കഥാപാത്രത്തേയും അനായസേന സ്വീകരിക്കാനും, തൻമയത്വത്തോടെ അവതരിപ്പിക്കാനും ശേഷി നേടിയിരുന്ന  , ആകസ്മികമായി പൂജാമുറിയിൽ നിന്നും പൊള്ളലേറ്റ്  അതിഗുരുതരാവസ്ഥയിൽ വളരെപെട്ടെന്നു നമ്മളോടു യാത്ര പറഞ്ഞുപോയ “പദ്മശ്രി” സുകുമാരി, ദക്ഷിണേന്ത്യൻസിനിമയുടെപ്രിയഗായകനായി ,സംഗീതരംഗത്തു തനതായ സ്ഥാനം നേടിയെടുക്കുകയും, ഗൃഹാതുരത്വത്തിന്റേയും, ഭാവസാന്ദ്രതയുടെയും  സംഗീതപാലാഴിയുടെ  അനിർവ്വചനീയ  മധുരാനുഭൂതി നല്കി സംഗീതാസ്വാദകരെ ഒരു കാലഘട്ടത്തിലേക്കു നയിച്ച ശ്രീ എം.ബി.ശ്രീനിവാസൻ എന്നിവരുടെ വിയോഗം മലയാള സിനിമാലോകത്തിനെ സ്തംബ്ധമാക്കിയിരിക്കുന്നു.
ജഗതി 
അതുപോലെതന്നെ  നിനച്ചിരിക്കാതെ കാറപകടത്തിൽ പെട്ടു സംസാരശേഷി തന്നെ താല്ക്കാലികമായി നിന്നുപോയ നവരസങ്ങളുടെ രാജാവെന്നോ, അഭിനയ കുലപതിയെന്നോ വിശേഷിപ്പിക്കാവുന്ന   നടൻ ജഗതിശ്രീകുമാർ,വികലാനുകരണങ്ങളി ല്ലാതെ  സ്വതസിദ്ധമായ നർമ്മത്തിന്റെ മേമ്പൊടി വിതറി  പ്രേക്ഷകരെ  കൂടെകൂട്ടി  ,ക്യാൻസർ എന്ന മഹാരോഗത്തെപ്പോലും നർമ്മം കൊണ്ടു  കീഴടക്കിയിരിക്കുന്ന


ഇന്നസെന്റ് 
 ശ്രീ ഇന്നസെന്റ് എന്നിവരുടെ അസാന്നിധ്യവും മലയാളസിനിമയെ സംബന്ധിച്ചു കനത്ത നഷ്ടം തന്നെയാണ്‌. നമ്മളെ  വിട്ടുപിരിഞ്ഞ പ്രതിഭകളുടെ നിത്യശാന്തിക്കും, ജീവിച്ചിരിക്കുന്ന ആദരണീയകലാകാരന്മാരുടെ ആരോഗ്യം തിരിച്ചുനൽകി, അവർ അഭിനയവേദിയിലേക്ക് അതിവേഗം തിരിച്ചെത്താനും  നമുക്കൊരുമിച്ചു പ്രാർത്ഥിക്കാം........