നാടകം പാർശ്വവല്ക്കരണത്തെ അതിജീവിക്കും




                             

.ഗൌരവമായ സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്ത്‌ ജനകീയമായി മാറിയ നാടകവേദിയെ പാർശ്വവല്ക്കരിച്ച് പകരം   , ഉപരിപ്ളവമായ   കലാരൂപങ്ങളെ പ്രതിഷ്ഠിച്ചത്‌ പുരോഗമനവിരുദ്ധശക്തികളാണെന്നും,
നാടകകലയെകൂടുതൽ അനുഷ്ഠാനപരതയിലേക്ക് നയിക്കുന്ന പരീക്ഷണങ്ങൾ ജനങ്ങളിൽ നിന്നു അകറ്റാനേ ഉപകരിക്കു എന്നും  .  മനുഷ്യജീവിതത്തെ ഏറ്റവുമധികം സ്വാധീനിച്ച കലയായ നാടകം വൈകാതെ തന്നെ തിരിച്ചുവരുന്നതായി പ്രതീക്ഷിക്കുന്നതായും ബാംഗ്ളൂർ മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റു ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന “നാടക വർത്തമാന"ത്തിൽ അഭിപ്രായം ഉയർന്നു..   . “നാടകവർത്തമാനം” എന്ന വിഷയത്തിൽ കെ.ആർ.കിഷോർ പ്രബന്ധം അവതരിപ്പിച്ചു.തുടർന്നുനടന്നചർച്ച നാടകരചയിതാവ്ഡെന്നീസ് പോൾ ഉല്ഘാടനം ചെയ്തു.ഫോറം പ്രസിഡണ്ട് ഇന്ദിരാബാലൻ അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ സെക്രട്ടറി സി.ഡി.ഗബ്രിയേൽ  സ്വാഗതം പറഞ്ഞു

.ത്യാഗപൂർണ്ണമായ പ്രവർത്തനം കൊണ്ട്‌ നാടക വേദിക്കു ഗണ്യമായ സംഭാവനകൾ  നൽകിയ  ശ്രീമതി കമനിധരൻ,ശിവദാസൻ നായർ,ബോണി ജോസ്,ടി.ജെ. ജോയ്,പി.ദിവാകരൻ,ടി.എം.ശ്രീധരൻ,
കെ.ആർ.കിഷോർഎന്നിവരെ മുഖ്യാതിഥി കേരളസമാജം പ്രസിഡണ്ട് ശ്രീ സി.പി. രാധാകൃഷ്ണൻപൊന്നാടയണിയിച്ച് ആദരിച്ചു. .

 കെ.വി.പി.സുലൈമാൻ വിശിഷ്ടാതിഥികളെ സദസ്സിനു പരിചയപ്പെടുത്തി. . ശ്രീമതി കമനിധരൻ,ശിവദാസൻ നായർ,ബോണിജോസ്,ടി.ജെ. ജോയ്,പി.ദിവാകരൻ,ടി.എം.ശ്രീധരൻ ,മഹേഷ് നാരയൺ, ജേക്കബ്,ചന്ദ്രശേഖരൻ നായർ,എന്നിവർ പ്രസംഗിച്ചു.എം.ബി.മോഹൻദാസ് നാടകഗാനം ആലപിച്ചു കെ.ഡി.ജോണി നന്ദി രേഖപ്പെടുത്തി.