കണ്‍ട്രി റോഡ്സ്


സ്വീറ്റി മോഹന്‍  

രാവിലെ പതിവിലേറെ നേരം എടുത്തു ഡ്രസ്സ്‌ ചെയ്യാന്‍ .....  വൈറ്റ് ഷര്‍ട്ട്‌ മാറ്റി കുറച്ചു കൂടി കളര്‍ ഉള്ള ഷര്‍ട്ട്‌ എടുത്തിട്ട് നോക്കി ...  ഒന്നുടെ കണ്ണാടി നോക്കി ....  അല്പം പൊന്തിയ പല്ലു  ചുണ്ടുകൊണ്ട് ഒന്നമര്‍ത്തി  'ക്രമപ്പെടുത്തി '    ....  ഈ പൊന്തിയ പല്ലുകള്‍ ആണു എന്നും എന്റെ എല്ലാ ധൈര്യവും ഇല്ലാതാക്കുന്നത്  ....
ഓഫീസില്‍ എത്തി എല്ലാവരെയും വിഷ് ചെയ്തു കാബിനില്‍ ഇരിക്കുമ്പോള്‍ ചുറ്റും കണ്ണോടിച്ചു ....  വൃത്തിയില്‍ തന്നെ ..... 
" വല്സലെ ... ഈ ചിത്രം ഒന്ന് തുടയ്ക്കാന്‍ പറയു ...... "
രണ്ടു  സൈഡ് ഇലും വച്ചിട്ടുള്ള സീനറീസ്  പൊടിവല്ലാതെ പിടിച്ചിരിക്കുന്നു ....  കുറച്ചു നേരം ചിത്രങ്ങള്‍  കണ്ണില്‍ തങ്ങി..... ഒരു വര്‍ഷത്തിനു മേല്‍ ആകുന്നു ഈ ബ്രാഞ്ചില്‍ ചാര്‍ജ് എടുത്തിട്ട് .....  ആദ്യമായിട്ടാണു ആ ചിത്രങ്ങള്‍ താന്‍ ഒന്ന്  ശ്രദ്ധിക്കുന്നത് ...... ഇടതു വശത്തുള്ളതില്‍ ,  വളര്‍ന്നു പന്തലിച്ച ആല്‍മരത്തോടു സാമ്യമുള്ള ഒരു വൃക്ഷം ....... ഒരു തെരുവിന്റെ കവാടം പോലെ  തോന്നുന്നു ..... അതിനു സൈഡ് ലേയ്ക്കു  ഒഴുകി പോകുന്ന ഒരു വഴി .....  സന്ധ്യ നേരം ആണു പശ്ചാത്തലം ......  വലതു വശത്തേതു    ....  ആദ്യ ചിത്രത്തിന്റെ  തുടര്‍ച്ചപോലെ തോന്നിക്കുന്നു .
........ രണ്ടു വശങ്ങളിലും  മരങ്ങള്‍ ഉള്ള ഒരു ഒറ്റയടിപ്പാത ....... രണ്ടു വരികളിലും വെളുത്ത പൂക്കള്‍ , പച്ച മൊട്ടക്കുന്നുകളുടെ  പശ്ചാത്തലത്തില്‍ ,  ഓടിപോയി ആ പച്ചപരപ്പില്‍ കിടന്നുരുളാന്‍   തോന്നുന്നു ...
മുന്നില്‍ വന്നുകൊണ്ടിരുന്ന ഫയലുകളിലും  ....  ഒപ്പുവയ്ക്കാന്‍ കൊണ്ടുവന്ന ചെക്കുകളിലും  .... പേപ്പറുകളിലും   മുഴുകി ,  കാണാന്‍ എത്തിയവരുടെ എണ്ണവും കുറച്ചപ്പോള്‍ മാത്രമാണ് സമയം ശ്രദ്ധയില്‍ പെട്ടത് .....  11 മണി കഴിഞ്ഞിരിക്കുന്നു ........ ഇന്നിനി  വരില്ലേ.....? എന്റെ നിരാശ ക്ളോക്കില്‍ പതിച്ചു വച്ചു ... അവസാനത്തെ സന്ദര്‍ശകനെയും പറഞ്ഞു വിട്ടു ......ഒരല്പം വെള്ളം  കുടിച്ചു നെറ്റിയൊന്ന് തടവി ഇരുന്നാല്‍ കുറച്ചു നേരത്തേയ്ക്ക് സ്റാഫ് ആരും അകത്തേയ്ക്ക് കടന്നു വരില്ല. 
എനിക്കെന്താ  പറ്റിയത് .......  കുറച്ചു ദിവസമായി ഈ ഇളക്കം മനസിനു ....  ഒരിക്കലും തോന്നിയിട്ടില്ല എന്നല്ല .....  സുന്ദരികളെ ഞാന്‍ നോക്കാറുണ്ട് .....  ഒരല്പം ചമ്മലോടെ പൊന്തിയ പല്ലു അമര്‍ത്തി പിടിച്ചു അവരോടു ഒരലപം വിറയോടെ  സംസാരിക്കാറുണ്ട് ....   അവര്‍ കാണാതെ അവരെ ശ്രദ്ധിക്കാറുണ്ട് ......  ദര്‍ശനം കഴിഞ്ഞാല്‍ തീരുന്നു ആ  വെപ്രാളം ........ അതുപോലെ തന്നെ ഉള്ള ഒരു സ്ത്രീ അല്ലെ "അവര്‍ "  എന്നാല്‍ അവര്‍ ഒരപാര സുന്ദരിയും  ആയിരുന്നില്ല ....... പക്ഷെ ആ   കണ്ണുകളില്‍........ ഒരു നദി തന്നെ ഉണ്ടായിരുന്നോ എന്ന് തോന്നിപോകുന്നു ....  ഒരല്പം ഭയവും ബഹുമാനവും ... കൂടെ കൂടെ ചിമ്മുന്ന ആ കണ്ണുകളില്‍ കണ്ടിരുന്നു ..... പരിഭ്രമവും , ഒഴുകിപടര്‍ന്ന നെറ്റിയിലെ വിയര്‍പ്പും, കുഞ്ഞു പൊട്ടു മായാതെ അവള്‍ കര്‍ചീഫ്‌ കൊണ്ട് അമര്‍ത്തി തുടച്ചുകൊണ്ടിരുന്നു .....
ആദ്യമായി അവരുടെ ഫോണ്‍ വന്നപ്പോള്‍ ദേഷ്യമാണ് തോന്നിയത് .......  " സര്‍ ... ഞാന്‍ _____ ബാങ്കില്‍ നിന്നുമാണു വിളിക്കുന്നത്‌ .....    അവിടുത്തെ ഒരു ലോണ്‍ ടേക്ക് ഓവര്‍ ചെയ്യാനുള്ള അപേക്ഷ  കിട്ടിയിട്ടുണ്ട് ... സഹദേവന്‍  എന്ന ഒരാളുടെ ...  സഹദേവന്‍ കെ പി , സണ്‍ ഓഫ്  പരമേശ്വരന്‍    , കണ്ണോത്ത് ഹൌസ് ...................."
" ലെറ്റ്‌ മി ചെക്ക് ........ യാ.... ഇട്സ് എ ഹൌസിംഗ് ലോണ്‍ "  മറ്റൊരു ബാങ്കില്‍  നിന്നും വിളിക്കുമ്പോള്‍ nationalized   ബാങ്കില്‍  ഉള്ളവര്‍ക്കുണ്ടാകാവുന്ന സ്വാഭാവിക പൊങ്ങച്ചം മാത്രമായിരുന്നു ഇംഗ്ലീഷില്‍ ഉള്ള ആ മറുപടി .... തിരിച്ചും ഇംഗ്ലീഷ്  പ്രതീക്ഷിച്ചു എങ്കിലും .... നല്ല സ്പുടമായ മലയാളത്തില്‍ വളരെ വിനയത്തോടെ ചോദ്യം വന്നു 
" സര്‍ ... ആ ലോണിന്റെ കുറച്ചു details തരാമോ ...  ലോണ്‍ എമൌണ്ട് .....  ബാലന്‍സ്..... പിന്നെ ലോണ്‍ എടുത്ത ഡേറ്റ് ..... "
 എനിക്കുള്ള ദേഷ്യം നീരസമായി പുറത്തേയ്ക്ക് വന്നു .....
"പത്തു മിനിറ്റു കഴിഞ്ഞു വിളിക്കു " എന്നുപറഞ്ഞു അന്ന് ഫോണ്‍ വച്ചു
അല്ലെങ്കില്‍ തന്നെ ഒരു nationalized ബാങ്കിന്റെ ലോണ്‍ ടേക്ക് ഓവര്‍ ചെയ്യാന്‍ മാത്രം ആയോ ഇവര്‍ എന്ന ഒരു അഹങ്കാരം തോന്നിയിരുന്നു 
പിന്നീടു അതെ ലോണിന്റെ കാര്യങ്ങള്‍ക്കായി പലകുറി അവരുടെ ഫോണ്‍ വന്നു ..... ആ ശബ്ദം എനിക്ക്  മനപ്പാടമായി   ....  ആ ഫോണ്‍ കാള്‍ വരുമ്പോള്‍ വിരലുകള്‍ കീ ബോര്‍ഡില്‍ എത്തി .. സഹദേവന്‍ എന്ന പേരില്‍ ടൈപ്പ് ചെയ്തു തുടങ്ങും .....  മൌസ്  ...  അയാളുടെ ledger ഇല് പരതിതുടങ്ങും ...
"സര്‍ നാളെ ഞങ്ങള്‍ ചെക്ക് തന്നാല്‍ അപ്പോള്‍ തന്നെ ഡോകുമെന്റ്സ്  handover ചെയ്യാന്‍ പറ്റുമോ ? "
 "പറ്റില്ല ...  ചെക്ക് ക്ളിയര്‍ ചെയ്തു  കിട്ടിയാല്‍ ഉടന്‍   ഇവിടെ നിന്നും ലെറ്റര്‍ തരാം .... അത്  regional ഓഫീസില്‍ കൊടുത്താല്‍ നെക്സ്റ്റ് ഡേ ഡോകുമെന്റ്സ്  ലഭിക്കും  ... "
"സര്‍ ഒരു സ്പെഷ്യല്‍ കേസ് ആയി പരിഗണിക്കാമോ ? അയാളുടെ മകളുടെ വിവാഹമാണു  നെക്സ്റ്റ്  28 ത്ത് നു ....  ഡോക്യുമെന്റ് കിട്ടിയാല്‍ മാത്രേ  ബാക്കി amount  അയാള്‍ക്ക് കൊടുക്കാന്‍ പറ്റു .. "
"അങ്ങിനെ ചെയ്യാന്‍ പറ്റില്ല മിനിമം one day എടുക്കും ...  ബട്ട്‌ ഞാന്‍   regional ഓഫീസില്‍ പറഞ്ഞു നോക്കാം "
"ഒകേ സര്‍ ....  thank you ... thank you  very  much sir ... "
അവരുടെ സന്തോഷം ആ ശബ്ദത്തില്‍ ഉണ്ടായിരുന്നു .....
ചൊവ്വാഴ്ച .... അവര്‍ നേരിട്ട് വരിക തന്നെ ചെയ്തു ......  നേരിട്ടുവന്നാല്‍ കാര്യം നടക്കുമെന്നുള്ള ഒരു പ്രതീക്ഷ ആ മുഖത്തുണ്ടായിരുന്നു .......  ഇളം നീല ഷാള്‍ ഉള്ള ചുരിദാര്‍ അണിഞ്ഞു എന്റെ മുന്നില്‍ ഇരുന്ന അവരുടെ രൂപം ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ലയിരുന്നു ......
 സ്കെയില്‍ പോലെ സാരി തലപ്പുകള്‍ ഇട്ടു   , പോക്കികെട്ടിയ മുടിയും , സുമഗലി കുറിയും തൊട്ടു,  വരച്ചു വച്ച പിരകവും പൊട്ടിനു മുകളിലൊരു ചന്ദന കുറിയും ... കഴുത്തിലെ നീളന്‍ താലിമാലയും .... കയ്കളില്‍  വാച്ചും വളകളും  ..... തോളത്തെ vanity ബാഗും ആയിരുന്നു ഞാന്‍ മനസ്സില്കണ്ടിരുന്ന രൂപം ......
പകരം ..... നീല നിറത്തില്‍ പ്രകാശിച്ചിരുന്നു ,ആ രൂപം....... ഒരു കുഞ്ഞു പൊട്ടും ...  പറന്നു മുകത്തു വീണിരുന്ന ചുരുണ്ട മുടികളും , കണ്ണടയ്ക്കു ഇടയിലൂടെ തിളങ്ങുന്ന കണ്ണുകളും....  പരിഭ്രമത്തോടെ യുള്ള പതിഞ്ഞ സംസാരവും ...  അവള്‍ ആ ജോലിയ്ക് ഒട്ടും ചേര്‍ന്നവള്‍  അല്ല എന്ന് തോന്നിച്ചു ...
 കുട്ടിക്കാലത്ത് എവിടെയോ നഷ്ടപ്പെട്ട ആരെയോ ഓര്‍മ്മവന്നത് പോലെ ....
സദാശിവന്റെ അന്നുവരെയുള്ള balance ഒന്നുകൂടി പരതുമ്പോഴും    ചെക്കു സ്വീകരിച്ചതിനുള്ള രെസീത് ...  എഴുതുവാന്‍  കൌണ്ടര്‍ ഇല് നിന്നും clerk നെ വിളിച്ചു എല്പ്പിക്കുമ്പോഴും..... എല്ലാം ... അവളില്‍ തന്നെ ആയിരുന്നു എന്റെ ശ്രദ്ധ ...
ചുമരില്‍ ഉള്ള ചിത്രത്തില്‍ ഏറെ നേരം കണ്ണ് തറപ്പിച്ചു നിന്ന അവള്‍ ആ  മരങ്ങള്‍ക്ക് ചുവട്ടില്‍ ... അതിന്റെ തണലില്‍  ഒരല്പ നേരം വിശ്രമിച്ച് ,  മരങ്ങള്‍ തീര്‍ത്ത ഇടനാഴിയുള്ള വഴികളുടെ വെളുത്ത പൂക്കള്‍ക്ക് ഇടയില്ലൂടെ ..... മൊട്ടക്കുന്നുകളെ  ലക്ഷ്യമാകി നടക്കുകയായിരുന്നു  എന്ന് തോന്നി ....... എന്റെ ഇരിപ്പിടത്തിന്റെ നാലുപാടും അവള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു  പിറകിലെ റാക്കില്‍ വച്ചിരുന്ന തുണികള്‍ കൊണ്ടുള്ള  റോസാ പൂക്കള്‍ ...  വലിയ വിലയുള്ളവ ആയിരുന്നു ........ വിദേശ നിര്‍മ്മിതം ......  ഇടയ്ക്കൊരുപാളി  എന്നെയും  നോക്കുന്നു .....  ഭയ ഭക്തിയോടെ .......  
സദാശിവന്റെ ചെക്ക്  വാങ്ങി ....... അവള്‍ തന്ന ലെറ്ററിന്റെ ഒരു കോപ്പിയില്‍  ചെക്ക് received എന്ന് എഴുതി സീല്‍ ചെയ്തു കൊടുത്തു ........ താഴെ മാനേജര്‍ എന്ന സീലിനു മുകളില്‍ ഇട്ടിരിക്കുന്ന ഒപ്പില്‍ നിന്നും പേരു വായിക്കാന്‍ പറ്റുമോ എന്നൊരു ശ്രമം നടത്തി നോക്കി....... ' M ' എന്ന അക്ഷരത്തില്‍ തുടങ്ങുന്നു ....... മായ എന്നോ മായാദേവിയേന്നോ മേരി എന്നോ അങ്ങിനെ എത്രയോ പേരുകള്‍ ഉണ്ട് .....
ഇന്ന് വ്യാഴാഴ്ച ........ ഇന്നലെ ചെക്ക് ക്ളിയര്‍ ചെയ്തു വന്നു ........ ഇന്ന് ഒരു ഫോണ്‍ കാള്‍ പ്രതീക്ഷിച്ചു ........ നേരിട്ട് സദാശിവനോടൊപ്പം   അവര്‍ വരേണ്ടതാണു ............. ഒന്ന് ഫോണ്‍ ചെയ്തു നോക്കിയാലോ ....... അതൊരു വിലകേടവില്ലേ........  12 മണി ആകുന്നു ....... ഇതിനിടെ രണ്ടുവട്ടം റിസീവര്‍ എടുത്തു .....  മൂനാമത്തെ വട്ടം  വിളിക്കുക തന്നെ ചെയ്തു .....
"മാഡം...... ചെക്ക്‌ ക്ളിയര്‍  ആയിട്ടുണ്ട്‌ ......  റിലീസിംഗ് ലെറ്റര്‍ ഇന്ന് തരാം ..... "
" സര്‍ .... സദാശിവന്‍ വന്നാലും മതിയോ ..."
" ഞങ്ങള്‍ക്ക് വിരോധമില്ല ...... പക്ഷെ അത് നിങ്ങള്ക്ക് പ്രശ്നം ആവില്ലേ ? "
" ഓഹ് ..... ശെരിയാ ..... വേണ്ട ഞാന്‍ നേരിട്ട് വന്നുകൊള്ളാം.......
ഒരു മണി ആയപ്പോള്‍ ...... സദാശിവനോടൊപ്പം  അവര്‍ എത്തി ......
നേരത്തെ ഡ്രാഫ്റ്റ്‌ ചെയ്യാവുന്ന ലെറ്റര്‍ ... എന്തോ ..... ചെയ്തു വച്ചില്ല.... സദാശിവനോട് .... ഡോകുമെന്റ്സ് ഹാന്‍ഡ്‌ ഓവര്‍ ചെയ്യാനുള്ള സമ്മതപത്രം എഴുതിവാങ്ങി ........  ഡോകുമെന്റ്സ് ബാങ്കിനു കൈമാറാനുള്ള RO യിലെയ്ക്കുള്ള നിര്‍ദേശം ആണു ടൈപ്പ് ചെയ്യേണ്ടത് ......... രണ്ടു മൂന്ന് സെന്റെന്‍സ് മാത്രം വേണ്ടുന്ന ആ ലെറ്റര്‍ ....... ടൈപ്പ് ചെയ്യാന്‍ വളരെ നേരം എടുത്തു ....... കൈയ്യുടെ വിറയല്‍ വല്ലാതെ കൂടിയിരിക്കുന്നു ..... ടൈപ്പ് ചെയ്തു പ്രിന്റ്‌ എടുക്കുന്നത് വരെ  അവരെ  സദാശിവന്‍  കാണാതെ ശ്രദ്ധിക്കുക ശ്രമകരമായിരുന്നു  ..... കറുത്ത കോളര്‍ ഉള്ള ചുരിദാര്‍ ആയിരുന്നു ഇന്ന് അവര്‍ ഇട്ടിരുന്നത് ....... വെളുത്ത പൊട്ടുകള്‍ ഉള്ള ചുകന്ന ഷാളും ......... അന്നത്തേത് പോലെ ....... അവള്‍ ഇന്നും ചുവരിലെ painting ഇല്  ദൃഷ്ടി ഉറപ്പിച്ചിരിക്കുന്നു ....
ദൂരെനിന്നെന്ന പോലെ   ഒഴുകി എത്തുന്നൊരു പാട്ട് ....... അവള്‍ ബാഗില്‍ പരതി ഫോണ്‍ കയ്യില്‍ എടുത്തു , വിരല്‍ അമര്‍ത്തി .....ഗാനം നിലച്ചു   .  പഴയൊരു  ഗാനം ....... ഏതെന്നു  മനസിലാക്കാന്‍ പറ്റിയില്ല... പണ്ട് ജോലി കിട്ടുന്നതിനു മുന്‍പ്  എന്റെ കയ്യിലെ വലിയ കളക്ഷന്‍  പാട്ടുകളിലും കൂടുതലും ....... റാഫി , കിഷോര്‍കുമാര്‍ , ലതാ മങ്കേഷ്ക്കര്‍  എന്നിവരുടെ ആയിരുന്നു ........
അതിലേതോ ഒന്ന് ..........
ലെറ്റര്‍ കൊടുത്ത് ...... കോപ്പിയില്‍ ഒപ്പുവച്ചു വങ്ങുമ്പോള്‍....  വല്ലാത്ത ഒരു നിരാശ എന്റെ മനസിനെ വേദനിപ്പിച്ചിരുന്നു   ........
"ഇന്ന് തന്നെ RO യില്‍ പോയി വാങ്ങിക്കൊള്ളു .... ഞാന്‍ വിളിച്ചു പറഞ്ഞിട്ടുണ്ട് .......... അവിടെ ചെന്ന് സ്വാമി സാറിനെ കണ്ടാല്‍ മതി.......... സദാശിവനു അറിയാം .... "
അവര്‍ , അല്ല..... അവള്‍...... എന്നോട് നന്ദി പറഞ്ഞിറങ്ങുമ്പോള്‍............ ഒരു തണുത്ത കാറ്റടിച്ചു ഒഴിഞ്ഞത് പോലെ ......
ദിനചര്യകള്‍ മാത്രമായി ജീവിതം ഒതുങ്ങിയപ്പോള്‍ ..... എന്നിലെ വ്യക്തി എന്നേ  നഷ്ടമായതായിരുന്നു .......  ഈ ദിവസങ്ങളില്‍ .... എനിക്ക് എന്നെ നിമിഷ നേരങ്ങല്‍ക്കെങ്കിലും  തിരിച്ചു ലഭിച്ചു ....സഹദേവനു നന്ദി പറഞ്ഞു ...
ഫോണ്‍ റിംഗ് ചെയുന്ന ശബ്ദം ...... ഞാന്‍ സ്വപ്ന ലോകത്ത് നിന്നും ഉണര്‍ന്നു ...
ഒരിക്കല്‍ക്കൂടി ആ ചിത്രങ്ങളില്‍ നോക്കി ..... മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ .....  വെളുത്ത പൂക്കളോട് പുഞ്ചിരിച്ചു    അവള്‍ നടന്നു നടന്നു നടന്നു ......... വഴിയുടെ  ...... അവസാനങ്ങളില്‍ എവിടെയോ മറഞ്ഞു ...... വഴിനഷ്ടപ്പെട്ടവനായി ഞാന്‍ നിന്നു.... ഒരു പാട്ട് ഓര്‍മ്മ വന്നു........
                           country roads ~
                           take me home ~
                           to the place ~
                           i belong ~~