ഐറ്റം ഡാൻസുകൾ കൂട്ടബലാൽസംഗത്തിന്റെ തുടക്കം

സാറാജോസഫ് സിനിമകളിലെ ഐറ്റം ഡാൻസുകളിൽ കൂട്ടബലാൽസംഗത്തിന്റെ തുടക്കമുണ്ട്. ഹിന്ദി സിനിമയിലും മറ്റും നായിക തന്നെ ഐറ്റം ഡാൻസർ ആവുകയാണ്‌. അതൊരു വില്പ്പനച്ചരക്കാണ്‌. അതിൽ യുവാക്കളുടെയും, കുട്ടികളുടെയും മനസ്സിൽ ഉണ്ടാക്കുന്ന കാമാർത്തമായ ഒരന്തരീക്ഷം ഉണ്ട്‌.പ്രണയത്തിൽ നിന്നുണ്ടാവുന്ന ത്യാഗനിർഭരമായ സ്നേഹമുള്ള  ലൈംഗികതയല്ല യുവാക്കളുടെ മനസ്സിലുണ്ടാവുന്നത്‌. പകരം നീലച്ചിത്രങ്ങൾപോലുള്ള കച്ചവടച്ചരക്കുകളിൽ നിന്നാണ്‌. അപകടകരമായ ആ സാമൂഹിക വ്യവസ്ഥയിലാണ്‌ ഡൽഹിസംഭവം ഉണ്ടാവുന്നത്‌.

ഇന്ത്യ മറ്റൊന്നായിത്തീരുന്ന കാലത്ത് ഡൽഹിയിൽ ഉയർന്നുവന്ന യുവത്വത്തിന്റെ പ്രതികരണം പോസിറ്റീവായി കാണണം. അണ്ണ ഹസാരെ സമരത്തിലും, ഇതുപോലു അന്തരീക്ഷം ഉണ്ടായി. ബലാൽസംഗം കാമപൂരണത്തിന്‌ മാത്രമല്ല, അത് ഹിംസാത്മകമാണ്‌.

ഗുജറാത്തിൽ അതിന് ` വർഗ്ഗീയതയുടെ നിറമുണ്ട്‌. ദുർബ്ബലമായ ഇരകളെ ആക്രമിച്ച് സമൂഹത്തെ പേടിപ്പിക്കാനും നിസ്സഹായരാക്കാനുംകഴിയും. തൂക്കിക്കൊല്ലാൻ സമയം വന്നാലും അത് നടപ്പിലാവുന്നുണ്ടോ എന്ന് അറിയാൻ സംവിധാനമില്ല. മന്ത്രിമാർ പോലും ലൈംഗികക്കേസുകളിൽ പ്രതികളായിട്ടുണ്ട്‌. കുറ്റവാളികൾക്ക് ജനങ്ങളോട് നീതിയുക്തം സംസാരിക്കാനാവില്ല.
രാഷ്ട്രീയസ്വാധീനവും പണവും  ഉണ്ടെങ്കിൽ ഏത് നിയമത്തേയും മറികടക്കാനാവും. ടി.പി. വധക്കേസിൽ പോലും എപ്പോള്‍  വിചാരണ തീരും എന്ത് ശിക്ഷ കിട്ടും എന്നറിയില്ല. വൈകി ലഭിക്കുന്ന നീതി കിട്ടാതെ പോകുന്ന നീതിയാണെന്നതുപോലെ വൈകിക്കിട്ടുന്ന ശിക്ഷ കിട്ടാതെ പോവുന്ന ശിക്ഷയാണ്‌. സ്ത്രീകൾക്ക് രാത്രി പോലും സുരക്ഷിതരായി വീടെത്താനാവുന്നിടത്താണ്‌ രാജ്യത്തിന്റെ മഹത്വം. മനുഷ്യൻ ഒറ്റപ്പെട്ട വായനയുടെ തുരുത്തിൽ അകപ്പെട്ടിരിക്കുകയാണ്  . വായിക്കുന്നതിനെ പങ്കുവെച്ച് പെരുപ്പിക്കുന്ന അനുഭവവും ഇല്ല.

മലബാർ മഹോൽസവത്തിന്റെ ഭാഗമായി നടന്ന സാഹിത്യസമ്മേളനം ഉല്ഘാടനം ചെയ്യുകയായിരുന്നു സാറാജോസഫ്. 


പത്രവാര്‍ത്ത