നീറുന്നു നാരികള്‍     

പി.കൃഷ്ണന്‍ നമ്പ്യാര്‍
                                                     


എന്തിനു, നിര്‍ദ്ദയം , 'നല്ല'യല്‍ക്കാരനും 
ബന്ധുവും  സ്വന്തവുമായോരും പച്ചയായ് 
ഭോഗച്ചരക്കായി കാണുന്നു നാരിയെ ?
എന്തിനീ ക്രുരത, എന്തിനീ പീoനം ?

കൊച്ചു കൊച്ചായവള്‍,  കൊച്ചനിയത്തിയും 
കൊച്ചേച്ചിയും  നല്ലോരച്ചിയുമാകുവോള്‍ 
കൊച്ചമ്മയാകുവോള്‍  അച്ചമ്മയാകുവോള്‍ 
മെച്ചമാം  ചേര്‍ച്ചതന്നൊച്ചയുമാകുവോള്‍ ;

ചപ്പാത്തി തേച്ചു പരത്തും കരങ്ങളാല്‍ 
ചപ്പാത്തി  ചുട്ടു ചുവന്ന  കരങ്ങളാല്‍ 
ചപ്പാത്തിയും  ചോറുമേറെ വിളമ്പുവോള്‍ 
കപ്പയും മീനും 'രുചിയും' വിളമ്പുവോള്‍ ; 

ഭാഷയും ഭാവവും ഭേഷായ് പഠിപ്പിച്ചു 
ഭാവിയേകും സ്നേഹദേവതതാനവള്‍.
. ..വംശപ്പരപ്പിന്‍ മഹാശക്തിയാണവള്‍ 
ഹിംസകളെത്ര സഹിച്ചവളാണവള്‍ !
ജീവിതപ്പാതിയു മേറെയുമാണവള്‍ 
ജീവിക്കാന്‍ പാടു പെടുന്നുമുണ്ടെത്രയോ 
ഭൂമിയോളം ക്ഷമയുള്ളവളാണവള്‍ 
                                            ഭൂമിതന്‍ പാതിക്കുമര്‍ഹയുമാണവള്‍.............................. .........
എന്നിട്ടുമെന്തിനീ ക്രുരത? ഉണ്ണാതെ 
ഉണ്ണിക്കും  പെണ്ണിനെ മണ്ണിട്ടുമുടുന്നു !
ജീവിതം, വാനരര്‍ പൂമാലയെന്നപോല്‍,
ജ്ഞാനമൊട്ടില്ലാതെ പിച്ചിയെറിയുന്നോ ?

പാണികളാലെ  മുഖവുമ്മാറുമൊക്കെ 
പൊത്താന്‍ വിധിക്കുന്ന കാട്ടാളരേ, ഓര്‍ക്കു  
നിങ്ങള്‍ കഴുത്തു കടിച്ചു കുടയുന്ന 
ജന്മങ്ങള്‍ വീഴ്ത്തും നിണ മോഴുകുന്നിങ്ങു!

ആണുങ്ങളാഭാസരെന്നു വരുത്തുന്ന 
നാണമില്ലാത്ത നരജന്തു നീചരേ,
ഈ നിണവാര്‍ച്ചയ്ക്കൊരുത്തരം  കാണാ-
തിരിക്കുമോ കാലം ?  കരിക്കുകീദുഷ്ടരേ !


എന്തിനു, നിര്‍ദ്ദയം , 'നല്ല'യല്‍ക്കാരനും 
ബന്ധുവും  സ്വന്തവുമായോരും പച്ചയായ് 
ഭോഗച്ചരക്കായി കാണുന്നു നാരിയെ ?
എന്തിനീ പീഡനം ?  നീറുന്നു നാരികള്‍ !