വിദ്യാഭ്യാസം യുക്തിചിന്തയെ ഉണർത്തുന്നതാവണം


രാജൻ ഗുരുക്കൾ 
പുതിയ വിദ്യാഭ്യാസരീതി ജ്ഞാനപരമായ അപഗ്രഥനത്തിനും അവബോധനിർമ്മിതിക്കും പ്രാധാന്യം നല്കാതെ അറിവിന്റെ കേവലമായ വിനിമയം മാത്രമായി ചുരുങ്ങുന്നു.സർവ്വകലാശാലകളെ അറിവുല്‍പ്പാദനത്തിനല്ലാ അഴിമതിക്കുള്ള മാർഗ്ഗമായിട്ടാണ്‌ കേരളത്തിൽ ഉപയോഗിക്കുന്നത്‌.

ഇ.എം.എസ് പഠനവേദിയുടെ ആഭി മുഖ്യത്തിൽ നഗരത്തിലെ സാംസ്ക്കാരിക സംഘടനകൾ നല്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു രാജൻ ഗുരുക്കൾ.


ആർ.വി.ആചാരി അദ്ധ്യക്ഷത വഹിച്ചു. ഗോപാലകൃഷ്ണൻ തലവടി, ചന്ദ്രശേഖരൻ നായർ,നിധീഷ് ചിറ്റൂർ,രജ്ഞിത്,വി.എം.പി.നമ്പീശൻ,ദിനിൽ കൂർക്കഞ്ചേരി,സി.സഞ്ജീവ്, നിധിൻ ശസി, തങ്കച്ചൻ പന്തളം തുടങ്ങിയവർ സംവാദത്തിൽ പങ്കെടുത്തു.

കാരുണ്യ ബംഗ്ളൂരു, വികാസ് സാംസ്ക്കാരിക വേദി, റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റു ഫോറം,സർഗ്ഗധാര, കഥാരംഗം, നോർത്ത് വെസ്റ്റ് കേരളസമാജം,ബി.ഇ.എൽ മലയാളി അസ്സോസിയേഷൻ,ഐ.ടി.എമ്പ്ളോയ്സ് സെന്റർ, ബോധന, തുടങ്ങിയ സംഘടനകൾ നേതൃത്വം നല്‍കി.
രാവിലെ നടന്ന ഇ.എം.എസ്. സമ്പൂർണ്ണ കൃതികളുടെ എഴുപത്തിയാറാം സഞ്ചികയുടെ ചർച്ചയിൽ ആർ.വി.ആചാരി പ്രബന്ധം അവതരിപ്പിച്ചു. ഡെന്നീസ് പോൾ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് കോടൂർ ഉൽഘാടനം ചെയ്തു. കെ. ആർ.കിഷോർ, ചന്ദ്രശേഖരൻ നായർ, വി.എം.പി.നമ്പീശൻ, നിധിൻ ശശി  തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.


സാർത്ഥകം ന്യൂസ് സർവീസ്