ഒറ്റനൂല്‍

ഒറ്റനൂല്‍ ------- മേഘങ്ങളുടെ ആഭരണങ്ങൾ...

                            
4:07pm Nov 8
                                      ടി.എ .ശശി 

മേഘങ്ങളുടെ ആഭരണങ്ങൾ
രൂപമില്ലാത്ത ഓർമ്മകളാണ്;
ദൈവമേ ഭൂമിയിലെ
എല്ലാ മേഘങ്ങളും ഓർമ്മകളണിഞ്ഞവ
തന്നെയാകുമ്പോൾ
ഒരു മേഘം മറ്റൊരു മേഘത്തെ
തൊട്ടുരുമ്മുമ്പോൾ
ഒറ്റനൂലായ് പെയ്തൊഴിയുമ്പോൾ..!