പ്രൌഢഗംഭീരം




അവിചാരിതമായാണ്‌ “സാർത്ഥകം ” വായിക്കാനിടയായത്‌. ഇപ്പോള്‍ സാർത്ഥ കത്തിന്റെ സ്ഥിരം വായനക്കാരനായി. സാഹിത്യ മണ്ഡലത്തിൽ നവഭാവുകത്വങ്ങൾ അടയാളപ്പെടുത്തുമ്പോൾ സാർത്ഥകത്തിൽ പഴമയേയും, പുതുമയേയും ഒപ്പം കൊണ്ടുവരുന്നതിന്റെ സ്വഭാവം ശ്രദ്ധിച്ചു. പൂർവ സൂരികൾ ഉഴുതുമറിച്ച മണ്ണിലാണ്‌ നമ്മൾ വിത്തു പാകുന്നത്‌. അതു മറക്കാതെ പഴയതിന്റെ നന്മകളേയും അടയാളപ്പെടുത്തുന്നതിൽ പ്രത്യേകം അഭിനന്ദിക്കുന്നു. കൂടാതെ രംഗകല കളെക്കൂറിച്ചുള്ള പംക്തി നന്നായിട്ടുണ്ട്‌. നമ്മുടെ ഭാഷയേയും, സംസ്ക്കാരത്തേയും മറക്കാതെ തന്നെയാണ്‌ സാർത്ഥകത്തിന്റെ പ്രവർത്തനങ്ങൾ എന്ന്‌ ഓർമ്മിപ്പിക്കുന്നു. മലയാളത്തിലെ പ്രശസ്തരും, അപ്രശസ്തരും ആയവരുടെ രചനകൾ വേർതിരിവില്ലാതെ പ്രസിദ്ധീകരിക്കുമ്പോൾ ഉദാത്തമായ ഒരു മാനസികഭാവം തന്നെയാണ്‌ മാസികയിൽ കാണാൻ കഴിയുന്നത്‌. കൂടാതെ മികവുറ്റ എഡിറ്റോറിയൽ, ഗൌരവതരമായ ലേഖനങ്ങൾ, കഥകളി രംഗത്തെ കുല പതികളിലൊരാളായ കുഞ്ചുനായരാശാന്റെ ജീവചരിത്രം, ബാംഗ്ളൂരിന്റെ സാംസ്ക്കാരിക ചലനങ്ങൾ ... എല്ലാം ഒന്നിനൊന്നു മെച്ചമായിട്ടുണ്ടെന്നു പറയുന്നതിൽ ഒട്ടും അതിശയോക്തി ഇല്ല. സാർത്ഥകത്തിന്റെ വീഡിയോ ദൃശ്യങ്ങളിലൂടേയും കണ്ണോടിച്ചു. സത്യത്തിൽ രുചികരമായ ഒരു സദ്യയുടെ ഫലം സാർത്ഥകം വായനയിൽ നിന്നു ലഭിക്കുന്നു. "സാർത്ഥക"ത്തിന്റെ അണിയറ പ്രവർത്തകർക്ക് എല്ലാവിധ ഭാവുകങ്ങളും.


കെ.സി. ചന്ദ്രൻ
തിരുവില്വാമല