മഹാന്മാരായ നേതാക്കളെല്ലാം മികച്ച എഴുത്തുകാർ

എൻ.പ്രഭാകരൻ 

മഹാന്മാരായ രാഷ്ട്രീയ നേതാക്കളെല്ലാം നല്ല എഴുത്തുകാരായിരുന്നു. സമൂഹനന്മയിലൂന്നിയുള്ള പ്രവർത്തനമായിരിക്കണം  രാഷ്ട്രീയക്കാർ കാഴ്ച്ച വെക്കേണ്ടത്‌. ചിലരെങ്കിലും ഇതിനപവാദമായി പ്രവർത്തിക്കുന്നതാണ്‌ സാഹിത്യത്തെ തള്ളിപ്പറയാനിടയാക്കുന്നത്‌.

ജീവിതകാലം മുഴുവൻ മനുഷ്യനന്മക്കായി പ്രവർത്തിച്ച കാറൽ മാർക്സ്.ഏംഗൽസ്, ഹോചിമിൻ, ജവഹർലാൽ നെഹ്രു, എന്നിവരുൾപ്പെടേയുള്ള മഹാന്മാർ നല്ല സാഹിത്യകാരന്മാരായിരുന്നു. മനുഷ്യന്റെ സർഗ്ഗാത്മകാശയത്തിന്റെ പരമോന്നതരൂപമാണ്‌ സാഹിത്യം. കലയും സാഹിത്യവും ജീവവായുപോലെ പ്രധാനപ്പെട്ടതാണ്‌. ഇതില്ലാത്ത ലോകത്തെക്കുറിച്ച്‌ മനുഷ്യന്‌ ചിന്തിക്കാൻ പോലും കഴിയില്ലെന്നു എഴുത്തുകാരൻ എൻ.പ്രഭാകരൻ പറഞ്ഞു.വെങ്ങര കസ്തൂർബ സ്മാരക ഗ്രന്ഥാലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പത്രവാര്‍ത്ത