ബി.ആർ.പി.ഭാസ്ക്കർ
സമൂഹത്തിൽ മാറ്റം വരുത്തുന്ന ഉപകരണമായി എന്നും വർത്തിച്ചിട്ടുള്ളത്
മാധ്യമങ്ങളാണ്. ചരിത്രം പരിശോധിച്ചുനോക്കിയാൽ സമൂഹത്തിൽ നവീകരണ പ്രസ്ഥാനങ്ങളിൽ
പ്രവർത്തിച്ചിരുന്നവരെല്ലാം മാധ്യമങ്ങൾ വഴി പ്രചോദിതരായിരുന്നു. കാലം മാറുന്തോറും
മാധ്യമങ്ങളുടെ പ്രകൃതത്തിലും ,രീതികളിലും മാറ്റമുണ്ടാവും. ഭാഷയെപ്പോലും
മാറ്റിമറിക്കുന്ന ശക്തി മാധ്യമങ്ങൾക്കുണ്ട്. ലാഭേച്ഛ മാത്രം കൊണ്ടു നടക്കുന്ന
മാധ്യമങ്ങളും മാധ്യമപ്രവർത്തകരുമുണ്ടാവാം. അതുകൊണ്ട് മാധ്യമരംഗമാകെ വഷളായെന്നു
പറയുന്നതിൽ അർത്ഥമില്ല. ഇവിടെ ഉപഭോക്താവ് വായനക്കാരനാണ്. വായനക്കാരൻ വേണ്ട രീതിയിൽ
പ്രതികരിക്കുകയാണ് വേണ്ടതെന്ന് ബി.ആർ.പി.ഭാസ്ക്കർ പറഞ്ഞു. വിഷ്ണുമംഗലം കുമാറിന്റെ
പത്രപ്രവർത്തനരംഗത്തെ അക്ഷരയാത്രയുടെ “25 സാർത്ഥക വർഷങ്ങൾ” എന്ന പരിപാടി ഇന്ദിരാനഗർ
ഇ.സി.എ. ഹാളിൽ വെച്ച് ഉല്‍ഘാടനകർമ്മം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
വാർത്തകൾക്കും, ഇടങ്ങൾക്കും ഇടയിൽ ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന സത്യത്തിന്റെ നൂല്‍പ്പാലമുണ്ട്. ജനങ്ങൾക്കിടയിൽ വിഭാഗീയത വർദ്ധിച്ചുകൊണ്ടിരിക്കുന്നു. നിറങ്ങളെപ്പോലും അടയാളപ്പെടുത്തുന്നത് സാമുദായികമായും രാഷ്ട്രീയവുമായ കല്‍പ്പനകളിലൂടെയാണ്. വാർത്തയുടെ സ്രോതസ്സിൽ വിഷം പുരളാതിരിക്കാൻ മാധ്യമപ്രവർത്തകർ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കവി പി.കെ.ഗോപി അഭിപ്രായപ്പെട്ടു.
മുൻ ഡി.ജി.പി. ജിജ മാധവൻ ഹരിസിങ്ങ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കേരളസമാജം പ്രസിഡണ്ട് സി.പി.രാധാകൃഷ്ണന് ആദ്യകോപ്പി നല്കിക്കൊണ്ട് വിഷ്ണുമംഗലം കുമാറിന്റെ “തിരഞ്ഞെടുത്ത ലേഖനങ്ങൾ ,റിപ്പോർട്ടുകൾ, അഭിമുഖങ്ങൾ” എന്ന പുസ്തകം ബി.ആർ.പി.ഭാസ്ക്കർ പ്രകാശനം ചെയ്തു. സുധാകരൻ രാമന്തളി,എം.കെ.സോമൻ,പി.വി.മോഹനൻ,റെജികുമാർ,എൻ.എ.ശക്തിധരൻ,ഇന്ദിരാബാലൻ, എം.കെ.നൌഷാദ്,കെ.ആർ.കിഷോർ, സത്യൻ പുത്തൂർ,,പ്രകാശ് ബാരെ,രഘു,അല്ലത്ത് ഉണ്ണിക്കൃഷ്ണൻ,ശാന്തകുമാർ എന്നിവർ അനുമോദനപ്രസംഗം നടത്തി.

സാര്‍ത്ഥകം ന്യൂസ്