കൂടംകുളം ആണവനിലയം ജനതയോട് ചെയ്യുന്ന അപരാധം


സുഗതകുമാരി


കൂടംകുളം ആണവനിലയത്തിന്റെ പ്രവർത്തനം ഇന്ത്യൻ ജനതയോട്‌ ചെയ്യുന്ന അപരാധമാണ്‌. കൂടംകുളം ആണവനിലയം ഒരു ടൈംബോംബാണ്‌. ഏതുസമയത്തുവേണമെങ്കിലും അത്‌ പൊട്ടാം. രാജ്യത്തിന്റെ നാശം ആസന്നമായിരിക്കയാണെന്ന്‌ ഈ വിഷയം നമ്മെ ഓർമ്മിപ്പിക്കുന്നു. ഇതി ന്നെതിരെയുള്ള സമാധാനസമരം കൂടുതൽ ശക്തമാക്കണം. 

ഞങ്ങളുടെ സംഘത്തിന്റെ  നേതൃത്വത്തിൽ
കൂടംകുളത്തേക്കു നടത്തിയ പ്രതിഷേധജാഥ
തടഞ്ഞ നടപടിയെ നിശിതമായി വിമർശിക്കുന്നു.
ചെർണോബിലും ഫുക്കുഷിമയിലും നടന്ന അപകടം കൊണ്ട്‌
നമ്മൾ പാഠമുൾക്കൊള്ളുന്നില്ല. ആണവ നിലയമുള്ളതുകൊണ്ട്‌
യാതൊരു വിപത്തു മുണ്ടാകില്ലെന്ന മുൻരാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ പ്രസ്താവനയോട് പൊരുത്ത പ്പെടാനാവില്ല . 

മമ്മൂട്ടി 
കൂടംകുളത്തെ റിയാക്ടറുകളിൽ ഇന്ധനം നിറയ്ക്കുന്നത്‌ ഒരിക്കലും തിരുത്താനാവാത്ത വലിയൊരു തെറ്റിലേക്കാണ്‌ രാജ്യത്തെ നയിക്കുക.ബദല്‍ മാർഗ്ഗങ്ങളുള്ളപ്പോൾ എന്തുകൊണ്ടാണ്‌ സർക്കാർ ഇതുമായി മുന്നോട്ടു പോകുന്നതെന്ന്‌ മനസ്സിലാവുന്നില്ല. കടൽ മലിനമാവുകയും ഭാവിയിൽ മൽസ്യ ബന്ധനവും,ആവാസവ്യവസ്ഥിതി തന്നെ തകരാറിലാക്കുകയും ചെയ്യുന്നതാണ്‌ കൂടംകുളം ആണവ നിലയപദ്ധതി.സൗരോർജ്ജം പോലുള്ള  ബദല്‍ മാർഗ്ഗങ്ങൾക്ക്‌ സാധ്യതയുള്ളപ്പോഴാണ്‌ ആണ വോർജ്ജത്തിൽ രാജ്യം ഉറച്ചുനില്ക്കുന്നത്‌.റിയാക്ടറുകളിൽ ഇന്ധനം നിറയ്ക്കുന്നത്‌ തുടരു കയാണെങ്കിൽ ജനങ്ങളുടെ ചെറുത്തുനില്പ്പ്‌ നീണ്ടുപോകും. ഇത്‌ രാജ്യത്തെ പ്രതികൂലമായി ബാധിക്കും.ഘട്ടംഘട്ടമായി ആണവനിലയങ്ങൾ പൂട്ടുകയാണ്‌ അടിയന്തിരമായി ചെയ്യേണ്ടത്‌. കൂടംകുള ത്തിന്നെതിരെ വിദേശ എൻ.ജി.ഓ.കളാണ്‌ പ്രവർത്തിക്കുന്നതെന്ന്  ആഭ്യന്തരമന്ത്രി സുശീല്കുമാർ ഷിൻഡെയുടെ അഭിപ്രായം അസംബന്ധമാണ്, സൈലന്റ്‌വാലി സമരം നടക്കുന്ന സമയത്ത്‌ തങ്ങൾ സി.ഐ.ഐ. എജന്റുമാരാണെന്നാണ്‌ ആരോപിച്ചത്‌. കഴിഞ്ഞാഴ്ച്ച സമാപിച്ച എമർജിങ്ങ്‌ കേരളയിൽ മുൻഗണന നല്കേണ്ടിയിരുന്നത്‌ കേരളത്തിലെ മാലിന്യ പ്രശ്നത്തി ന്നായിരുന്നു.

മാലിന്യനിർമ്മാർജ്ജനത്തിനുപകരം
ദിവസവും നിവേദനം സമർപ്പിക്കലാണ്‌ നടക്കുന്നത്‌.
രണ്ടാമത്‌ കൃഷി പുനരുജ്ജീവിപ്പിക്കണം. 1
975 നുശേഷം ഒട്ടേറെ ഹെക്ടർ ഭൂമിയാണ്‌ നഷ്ടപ്പെട്ടത്‌.
രണ്ടു ലക്ഷം ഹെക്ടർ വയല്‍ മാത്രമാണിപ്പോൾ ഉള്ളത്‌.
ഇതുകൂടി നികത്തിയാൽ സംസ്ഥാനത്തിന്റെ വികസനം എങ്ങോട്ടാണ് ? 

കുടിവെള്ളം സംരക്ഷിക്കാനുള്ള പദ്ധതി രൂപപ്പെടുത്തണം. ഇതുകൂടാതെ കേരളത്തിന്‌ ആവശ്യമുള്ള ഊർജ്ജം ബദല്‍ മാർഗ്ഗങ്ങളിലൂടെ നിർമ്മിക്കാനുള്ള പദ്ധതിക്കും എമർജിങ്ങ്‌ കേരള ശ്രദ്ധിക്ക ണമായിരുന്നു. ഇതിനായി കേന്ദ്ര-സംസ്ഥാനസർക്കാറുകൾ ഒന്നും ചെയ്യുന്നില്ല. ഇക്കാര്യങ്ങളിലാണ്‌ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടത്‌.
(സുഗതകുമാരി ബാംഗ്ലൂര്‍ മാതൃഭൂമിയുമായി സംസാരിച്ചത്‌)

-മാതൃഭൂമിയോട്‌ കടപ്പാട്‌`.