ഓർമ്മകളിൽ ജോസ് ചിറമ്മൽ





മലയാളനാടകവേദിയിൽ രംഗഭാഷക്ക്‌ 
അസാധാരണമായ മാനം നല്കിയ കലാകാരനാണ്‌ ജോസ് ചിറമ്മൽ. 
ജോസ് ചിറമ്മലിനെ ഓർമ്മിക്കുക എന്നാൽ സ്വയം അമ്പേല്പ്പിക്കുക എന്നാണ്‌ അർത്ഥം. ജോസിന്റെ മരണത്തിന്‌ പത്തുവർഷം മുമ്പേ അദ്ദേഹം സർഗ്ഗാത്മകമായി മരിച്ചിരുന്നു. 
സമൂഹം നല്കിയ തിരസ്ക്കാരവും അവഗണനയുമാണ്  അതിനു കാരണം.
 അദ്ദേഹത്തോടൊപ്പം നില്ക്കുമ്പോൾ സർഗ്ഗാത്മകതയുടെ മഹാവിസ്ഫോടനം നമുക്ക്‌ അനുഭവപ്പെടുമെന്ന്‌ പ്രൊഫസ്സർ വിജിതമ്പി പറഞ്ഞു.

തൃശൂർ റീജണൽ തീയേറ്ററിൽ നടന്ന ജോസ് ചിറമ്മൽ അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


പത്രവാർത്ത