ഭരതനാട്യം


യാമിനികൃഷ്ണമൂര്‍ത്തി  


രുഗ്മിണിദേവിഅരുണ്‍ഡെല്‍
സൃഷ്ടിയിലും നിരൂപണത്തിലും മൗലികാവലംബമായി പ്രസിദ്ധി നേടിയ ഭരതമുനിയുടെ നാട്യശാസ്ത്രനിയമങ്ങൾക്കനുസരിച്ച് ആവിഷ്ക്കരിച്ച നൃത്തരൂപമായി ഭരതനാട്യത്തെ സങ്കല്പ്പിക്കുന്നു. പേരിനെ ആസ്പദിച്ചു മറ്റു ചില നിർവ്വചനങ്ങളും ഉണ്ട്‌. ഭാവരാഗതാള സമ്മിശ്രമായതിനാൽ ഭരതനാട്യം എന്ന പേർ സിദ്ധിച്ചു എന്ന്‌.ശരീരത്തിന്റെ സ്വാതന്ത്ര്യം ഏറ്റവുമധികം അനുഭവിക്കുവാൻ കഴിയുന്ന കലാരൂപമാണ്‌ നൃത്തം. 

ദക്ഷിണേന്ത്യയിലെ നടനകലയായാണ്‌ പൊതുവേ ഭരതനാട്യത്തെ പറയപ്പെടാറുള്ളത്‌. ‘സദിര്‌’ എന്നും ‘നാട്ച്‌’ എന്നും അതിനു മുമ്പ്‌ ‘ആടല്‌’,കൂത്ത്‌,ദാസിയാട്ടം എന്നും പാട്ടുകച്ചേരികളിൽ ചിന്നമേളം എന്നും ഇതിനു പേരുണ്ടായിരുന്നു. 
ധനഞ്ജയൻ, ശാന്താധനഞ്ജയൻ 

ഏതാണ്ട്‌ നാശോന്മുഖമായിക്കൊണ്ടിരുന്ന ഈ കലയെ പുനരുദ്ധരിച്ചത്‌ തഞ്ചാവൂർ രാജാക്കന്മാരും, പന്തനല്ലൂർ മീനാക്ഷിസുന്ദരം പിള്ള , കുന്ദപ്പ തുടങ്ങിയ നാട്യാചര്യാന്മാരുടെ ശ്രമഫലമായിട്ടാണെന്നു കരുതുന്നു. അഭിനയവും നൃത്തവും ചേർന്നതിനാൽ ‘ഭരതം’ എന്നും നാട്യം ചേർന്ന്‌ ഭരതനാട്യമായി എന്നും വ്യാഖ്യാനങ്ങൾ നിലവിലുണ്ട്‌.നാടകത്തിലെ കഥയോടും, സംഭാഷണത്തോടും ,സന്ദര്‍ഭ ങ്ങളോടും    ഇഴുകിച്ചേർന്നു നില്ക്കുന്ന അഭിനയത്തെ മാത്രമെടുത്ത്‌ മാറ്റിനിർത്തി ഉണ്ടാക്കിയെടുത്ത കലാരൂപമെന്നും ഭരതനാട്യത്തിനു നിഗമനങ്ങളുണ്ട്‌. 

ഭരതനാട്യത്തിൽ നിന്നും ലഭിക്കുന്ന ഗാനരസം ഏതാണ്ട്` സംഗീതക്കച്ചേരിയോടും, ഖണ്ഡകാവ്യത്തിനോടും ബന്ധപ്പെട്ടുനില്ക്കുന്നു. ഭരതമുനി നിർദ്ദേശിച്ച പല കരണങ്ങളും(നിലകൾ) ഗതിഭേദങ്ങളും,കണ്ഠചലനങ്ങളും തന്നെയാണ്‌ ഭരതനാട്യത്തിലുള്ളത്‌.ഭരതനെ ആസ്പദമാക്കി നന്ദികേശ്വരൻ രചിച്ച അഭിനയദർപ്പണത്തിന്നനുസരിച്ചാണ്‌ ഇതിലെ അഭിനയവഴികൾ സ്വീകരിച്ചിട്ടുള്ളത്‌. 
സോണാല്‍  മാന്‍സിംഗ് 

പ്രാചീനഗ്രന്ഥങ്ങളിൽ താണ്ഡവം, ലാസ്യം എന്നീ നൃത്തഭേദങ്ങൾ ചെയ്യേണ്ടുന്ന സമ്പ്രദായവും അവയിലെ വകുപ്പുകളായ സ്ഥാനം, ചാരി, കരണം, അംഗഹാരം,എന്നിവയും വിവരിക്കുന്നു. ഒരു നിലയിലുള്ള  നിൽപ്പാണ്‌ സ്ഥാനം. 

ചരണസഞ്ചാരം--ചാരി, .....കൈകാലുകൾ ചേർത്തുള്ള ചലനത്തിനും ,നിലകൾക്കും കൂടിയുള്ള പേരാണ്‌ കരണം.പലകരണങ്ങള്‍ ചേർന്നുള്ള നൃത്തം അംഗഹാരം. എല്ലാ നൃത്തങ്ങളും ഇതിനനുസരിച്ചാണ്‌ ചെയ്യുന്നതെന്നു പറയാം.സദിരുകളി ലെ നൃത്തങ്ങൾക്ക്‌ ആസ്പ്പദമായിരിക്കുന്നത്‌ ചുവട്‌, തട്ട്‌, എന്നിവയാണ്‌. ഓരോ അടവും കൈകാലുകളുടെ പ്രത്യേകതരം ചലനമാണ്‌. പല അടവുകൾ കൊണ്ട്‌ ഒരു താളത്തിൽ മനോധർമ്മമനുസരിച്ച്‌ കലാശം(തീർമാനം) ചവിട്ടാം. ഓരോ അടവുകൾക്കും പ്രത്യേകം ജതികളുമുണ്ട്‌. പല പിരിവുകളോടു കൂടിയ ഒമ്പതു അടവുകൾ പഠിച്ചശേഷം നർത്തകി  പ്രഥമ ചടങ്ങായ അലാരിപ്പ്` പരിശീലിക്കുന്നു. ഇതിന്‌ പുഷ്പാഞ്ജലി എന്നും പറയപ്പെടുന്നു.അഥവാ സഭാവന്ദനം.‘അലാരി’ എന്നൊരു ജാതി നൃത്തത്തിൽ നിന്നാണ്‌ അലാരിപ്പ്‌ എന്ന പേരുണ്ടായതെന്ന്‌ പറയപ്പെടുന്നു. അലാരിപ്പിന്‌ പല ചടങ്ങുകളുമുണ്ട്‌.ഒരു നർത്തകി കരചരണവിന്യാസങ്ങളിൽ നേടിയ നൈപുണിയും അലാരിപ്പിൽ പ്രകടമാകുന്നു. 
മൃണാളിനി സാരാഭായ് 

ജതിസ്വരം-രണ്ടാമത്തെ ചടങ്ങാണ്‌ ഇത്‌.“യതി”എന്നതിന്റെ രൂപാന്തരമാണ്‌"ജതി".സംഗീതരത്നാകരം തൊട്ടുള്ള ഗ്രന്ഥങ്ങളും, സംഗീതമുക്താവലി എന്ന നാട്യശാസ്ത്രഗ്രന്ഥത്തിലും യതിനൃത്തം,രാഗാനുഗയതി നൃത്തം എന്നൊക്കെ പറയുന്നുണ്ട്‌. 

മൂന്നാമത്തെ ചടങ്ങാണ്‌ ശബ്ദം(ചൊല്ല്‌)നാലാമത്തെ ചടങ്ങായ ”വർണ്ണമാണ്‌“ ഭരതനാട്യത്തിന്റെ ഹൃദയം. 

അഭിനയം, പദം,രസം--നാട്യത്തിന്റെ മറ്റൊരു വിഭാഗമാണ്‌ അഭിനയം. ശബ്ദങ്ങളിലും, വർണ്ണങ്ങളിലുമാണ്‌ അഭിനയം ദൃശ്യമാകുന്നത്‌. പിന്നീടുള്ളത്‌ പദം(വാക്ക്‌)ആണ്‌.അതായത്‌ പാട്ട്‌. ഭാവനിർഭരങ്ങളാവണം അഭിനയിക്കാനുള്ള പദങ്ങൾ. ഏറ്റവും വിസ്തരിക്കാനും, വളർത്താനുംകഴിയുന്നത്‌ ശൃംഗാരരസവുമാണ്‌. ആദ്യം ഭാവാഭിനയവും, പിന്നീട്‌ മുദ്ര കാണിക്കയുമാണ്‌ വേണ്ടത്‌. 

തില്ലാന--ഹിന്ദുസ്ഥാനീസംഗീതത്തിലും, കർണ്ണാടകസംഗീതത്തിലുമുള്ള തില്ലാനക്കു ഹിന്ദുസ്ഥാനിൽ’തർനാ‘ എന്നാണ്  പറയുക. മുത്തുസ്വാമിദീക്ഷിതരുടെ ശിഷ്യൻ തഞ്ചാവൂർ ചിന്നയ്യയുടെ തില്ലാനകൾക്കാണ്‌ കൂടുതൽ അഴകും മിഴിവുമുള്ളതത്രെ. തില്ലാനക്കും രാഗവും താളവും ഉണ്ട്‌. എന്നാൽ സാഹിത്യമില്ല. ചൊല്ലുകളെക്കൊണ്ടാണ്‌(ധീം,തന,നാത്രുദീം,തില്ലാന ...തുടങ്ങി)രചിച്ചിട്ടുള്ളത്‌. സ്ഥായി, അന്തരി(പല്ലവി) ചരണം എന്നിങ്ങനെയാണ്‌ തില്ലാനയുടെ ഘടന. 

തില്ലാനയിൽ മനോഹരമായ പല നിലകളു മുണ്ട്‌.തില്ലാന മുഴുവൻ നൃത്തമായതുകൊണ്ട്‌ അനാവശ്യ മുഖചേഷ്ടകൾ കൂടാതെ വേണം ഇതു നിർവഹിക്കാൻ. 

ഗാനത്തിന്റെ സ്ഥാനം---ഭരതനാട്യത്തിൽ ഗാനത്തിന്റെ സ്ഥാനം വേണ്ടത്ര മനസ്സിലാക്കാതെ നൃത്തത്തിന്‌ പ്രാധാന്യം കൊടുക്കുന്നത്‌ ശരിയല്ല. സംഗീതമാകുന്ന ജലത്തിൽ മുഴുകിയിരിക്കുന്ന പൂത്ത താമരയാണ്‌ ഭരതനാട്യം എന്നു പറയാറുണ്ട്‌.കേട്ടു  രസിക്കേണ്ട പാട്ടിനെ കണ്ടു രസിക്കേണ്ട നാട്യമായി രൂ പപ്പെടുത്തുന്നുവെന്നതാണ്‌ അതിന്റെ പ്രത്യേകത. 

മല്ലികസാരാഭായ് 
സവിശേഷതകൾ--നാട്യം സദസ്സിൽ ആരംഭിക്കുന്നതിനു മുമ്പ്‌ മേളാപാകം. മേളപ്രാപ്തി,മേളംകൊട്ടൽ എന്നെല്ലാമുള്ള പരിപാടികളുണ്ടായിരുന്നു. രംഗവും, ഗാന-നൃത്തങ്ങളും തമ്മിലുള്ള ഒരു പാരസ്പര്യത്തിനാണ്‌ ഇങ്ങിനെ ചെയ്തിരുന്നത്‌. ഇപ്പോൾ ആ രീതി കഥകളിയിൽ മാത്രമേ കാണാറുള്ളു. 

ഇന്നു നിലവിലുള്ള ഭരതനാട്യസമ്പ്രദായം നടപ്പാക്കിയത്‌ തഞ്ചാവൂർ ക്ഷേത്രത്തിൽ നാട്യവിദ്യ തൊഴിലായി നടത്തിവന്നിരുന്നവരും മുത്തുസ്വാമിദീക്ഷിതരുടെ ശിഷ്യരും ഗാനാചാര്യന്മാരുമായിരുന്ന ചിന്നയ്യ, പൊന്നയ്യ, വടിവേലു, ശിവാനന്ദം എന്നീ സഹോദരമാരാണ്‌. ഇതേ കാലത്തു തന്നെ മൈസൂരിലും ഭരതനാട്യത്തിനു ചിട്ട വരുത്തുകയുണ്ടായി. രുഗ്മിണിദേവിഅരുണ്‍ഡെല്‍, ബാലസരസ്വതി എന്നിവര്‍  പ്രത്യേക സ്ഥാനം അർഹിക്കുന്നു. പിന്നീട്` ഇതരഭാഷകളിലും ഭരതനാട്യത്തിൽ അഗ്രഗണ്യമായ സ്ഥാനം വഹിച്ച നിരവധി കലാകാരന്മാരും,കലാകാരികളും കലാലോകത്തിനു സംഭാവനകളായി മാറി.   , മൃണാളിനി സാരാഭായ്, യാമിനികൃഷ്ണമൂർത്തി, സോണാൽ മാൻസിംഗ്, ധനഞ്ജയൻ, ശാന്താധനഞ്ജയൻ,മല്ലികാസാരാഭായ്  അങ്ങിനെ പറഞ്ഞാൽ തീരാത്ത ഒരു പാടുപേർ ഭരതനാട്യരംഗത്തു ചിര  പ്ര തിഷ്ഠിതരായിട്ടുണ്ട്‌.