ആയുർവേദത്തിന്റെ സാംസ്ക്കാരികത്തനിമ ഹൃദയത്തോടു ചേർത്തുവെക്കുക

സുഗതകുമാരി

പരസ്യമായാജാലത്തിൽ ഔഷധങ്ങൾ പോലും 
സാധാരണക്കാരനെ ഭ്രമിക്കുന്ന ഈ കാലത്ത്‌ 
ആയുർവേദം പോലുള്ള സാംസ്ക്കാരികത്തനിമകൾ ഹൃദയത്തോട്‌ ചേർത്ത്‌ സംരക്ഷിക്കപ്പെടണം.
 എല്ലാം മായ്ച്ചുകളയുന്ന മഹാതരംഗങ്ങളായി 
മറ്റ്‌ സംസ്ക്കാരങ്ങൾ വന്നുമൂടിയപ്പോഴും അടിത്തറ കുലുങ്ങാതെ ഒരു ശില പോലും ഇളകാതെ നമ്മുടെ സംസ്ക്കാരത്തെ രക്ഷിക്കാനായി. 
എന്നാൽ ആചാരങ്ങൾ ആർഭാടങ്ങളും, ചടങ്ങുകൾ അഹങ്കാരങ്ങളുമാവുന്ന കാലത്ത്‌ ആയുർവ്വേദത്തെ നിലനിർത്താനാവുന്നത്‌ രാജ്യത്തിന്റേയും ഭൂമിയുടെയും പുണ്യമാണ്‌.

ആയുർവ്വേദമെന്നാൽ മസ്സാജുകളും  വിചിത്രപേരുകളുള്ള ഔഷധങ്ങളുമെന്നാക്കി പ്രചരിപ്പിക്കുന്ന സമയത്ത്‌ ഒരു യജ്ഞം പോലെ ശ്രദ്ധയോടും വിശുദ്ധിയോടും ആയുർവ്വേദമനുഷ്ഠിച്ച്‌ പാരമ്പര്യമാണ്‌` വൈദ്യമഠത്തിന്റേത്‌ എന്നും കവയിത്രി സുഗതകുമാരി  അഭിപ്രായപ്പെട്ടു. അഷ്ട വൈദ്യൻ വൈദ്യമഠം വലിയ നാരായണന്നമ്പൂതിരിയുടെ നൂറാം ജന്മദിനാചരണം, അനുസ്മരണം, പുരസ്ക്കാര സമർപ്പണം എന്നീ ചടങ്ങുകളിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അവർ.