22 ഫീമെയില്‍ കോട്ടയം - വിജൃംഭിത ആണ്‍കോയ്മയ്‌ക്കെതിരെയുള്ള ഒരു പെണ്‍ പിടച്ചില്‍


  ജൂലിയറ്റ്. കെ

തീര്‍ത്തും മുന്‍വിധികളില്ലാതെയാണ് 22 ഫീമെയില്‍ കോട്ടയം എന്ന സിനിമ കാണാന്‍  തീയ്യറ്ററിലെത്തിയത്. സിനിമകണ്ട് തീയ്യറ്റര്‍ വിട്ടിറങ്ങുമ്പോള്‍ മലയാളസിനിമയുടെ വര്‍ത്ത മാനത്തെ അതി ജീവിക്കുന്ന  കരുത്തുറ്റ ഒരു സിനിമാനുഭവത്തിന്റെ തീഷ്ണവും സവിശേഷവുമായ മാസ്മരികതയില്‍ മനസ്സുണരുകയും നിറഞ്ഞു കവിയുകയും ചെയ്തു. പെണ്ണിന്റെ കരുത്ത്, പ്രണയം, വിശ്വാസം, കാരുണ്യം, പ്രതിരോധം എല്ലാം തന്നെ സര്‍ഗ്ഗാത്മകമായി സന്നിവേശിപ്പിച്ച ഒരു സിനിമ. മലയാളിയുടെ സ്ഥിതഭാവുകത്വത്തെ, നീതിബോധത്തെ ആരോഗ്യകരമായി പരിവര്‍ത്തിപ്പി ക്കാന്‍ ഇത്തരം ഉദ്യമങ്ങള്‍ക്ക് കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം.


ടെസ്സയും സിറിലും തമ്മിലുള്ള പ്രണയത്തിലൂടെയാണ് സിനിമയുടെ കഥതന്നെ വികസിക്കുന്നത്. ടെസ്സ ബാംഗ്ലൂരില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍  നഴ്‌സായി ജോലിചെയ്യുന്നു.വിദേശത്ത് നഴ്‌സിങ് ജോലിക്ക് വേണ്ടി ശ്രമിക്കുകയാണവര്‍. സിറില്‍ ബഗ്ലൂരില്‍ തന്നെ ഒരു ട്രാവല്‍ ഏജന്‍ സിയില്‍ ജോലിചെയ്യുന്നു. ഇടവേളയ്ക്ക് തൊട്ടുമുമ്പുവരെ ഒട്ടും ടെന്‍ഷനില്ലാത്ത കാഴ്ച്ചകളാണ് പ്രേക്ഷകനെ കാത്തിരുന്നത്. തീര്‍ത്തും അപ്രതീക്ഷിതമായ  ഒരുറോലോറെ  പ്രേക്ഷകനെ ഉള്ളു പൊള്ളിക്കും. വിശ്വാസവഞ്ചനയുടെ മുള്‍മുനയില്‍ മനസ്സുടക്കി അതി നിശബ്ദമായ വേദനയില്‍ നാം പിടയും. ക്രൂരമായ വഞ്ചനയേയും, നിഷ്ഠൂരമായ അകപ്പെടുത്തലിനേയും ഒരു പെണ്ണിന് പ്രതിരോധിക്കാ നാവുമോ? ഉത്തരം കിട്ടാതെ നാം കുഴയും. പക്ഷേ ഇടവേളയ്ക്ക് ശേഷം സിനിമയുടെ ഗ്രാഫ് സ്ത്രീ പക്ഷത്തേക്ക് കൂടുതല്‍ കൂടുതല്‍ ഉയരുന്നു. ഇര എന്ന സംജ്ഞയെ മായ്ച്ചുകളയാനുള്ള ഒരു പോര്‍വീര്യം പെണ്ണുടലില്‍ നിറയും. ആണത്തത്തിന് പകരം വെയ്ക്കാവുന്ന ഒരു ബദല്‍ രൂപക മായി, സാംസ്‌ക്കാരിക ചിഹ്നമായി പെണ്ണത്തം മാറുന്നു. 
റിമ  കല്ലിങ്ങല്‍ 

താന്‍ വെര്‍ജിനല്ല എന്ന് 
തന്റെ കാമുകനോട് വെട്ടിത്തുറന്ന് പറയുന്ന
 മലയാള സിനിമയിലെ ആദ്യ ത്തെ 
നായികയാണ് ടെസ്സ കെ. എബ്രഹാം. 
സങ്കുചിത സദാചാരത്തിന്റെ മര്‍മ്മത്തിന് 
 കിട്ടിയ ആദ്യത്തെ പ്രഹരം. 
വെര്‍ജിനിറ്റിയെന്ന കൂട്ടില്‍ അകപ്പെട്ട് 
 ഉരുകിത്തീരുകയോ, 
സ്വയം ഒരു തുരുത്തില്‍ ഒതുങ്ങുകയോ ചെയ്യുകയും, സ്വന്തമിച്ഛയ്‌ക്കൊത്ത് ശരീരമോ 
മനസ്സോ ചലിപ്പിക്കാ നാവാത്ത 
നിശ്ചലമായ ഒരവസ്ഥയില്‍ നിന്ന് കുതറി തെറിച്ച് ഉയര്‍ന്നു പൊങ്ങുകയും ചെയ്യുന്ന പെണ്ണുയര്‍പ്പിന്റെ 
ഉറച്ച സ്വരം നമുക്ക് കേള്‍ക്കാനാവുന്നു. 

സ്ത്രീ വിരുദ്ധമായ ചടച്ച തമാശകള്‍ കേട്ട് പരിചയിച്ച പ്രേക്ഷകനുമുമ്പില്‍ ആണിന്റെ 'ചന്തി' യെക്കുറിച്ച് പ്രകടിപ്പിക്കുന്ന പെണ്‍തമാശ ഒരു  പുതുമ തന്നെയാണ്. പെണ്‍കമന്റുകളും സ്വീകരിക്ക പ്പെടാവുന്ന ഒരു ഇക്വേഷന്‍ ഈ സിനിമ ഉല്പാദിപ്പിക്കുന്നു. മെയില്‍ഷോവനിസത്തിന്റെ വിലാസ രംഗമായ കമ്പോള സിനിമാചട്ടക്കൂടിനെ ചലഞ്ച് ചെയ്ത് ഇത്തരം  പുതുമകളെ ആവിഷ്‌ക്കരിക്കാന്‍ ശ്രമിച്ച സംവിധായകന്റെ ഉള്‍ക്കരുത്ത് ശ്രദ്ധേയമാണ്. 
ഫഹദ് ഫാസില്‍ 
2.
പ്രണയിക്കല്‍ 
അവളെ സമ്മതം കൂടാതെ 
മറ്റുള്ളവര്‍ക്ക് കാഴ്ച്ചവെച്ച് 
പണം നേടല്‍ 
ഇങ്ങനെ ആണ്‍കോയ്മയുടെ നെറികേടുകള്‍ക്കുമുമ്പില്‍ 
പകച്ചുനില്‍ക്കുകയും പോരാടി 
തളര്‍ന്നു വീഴുകയും ചെയ്യുന്ന 
പെണ്‍സമൂഹത്തിനു മുമ്പില്‍ ടെസ്സ എന്ന നായിക ഒരു ഐക്കണ്‍ ആയി മാറുന്നു.
 

 ഇര കളാകുകയും വീണ്ടും വീണ്ടും പീഡിപ്പിക്കപ്പെടുകയും ജീവിതം വഴിമുട്ടി ദുസ്സഹമാവുകയും ചെയ്യു മ്പോള്‍ സെല്ലുലോയ്ഡിലെങ്കിലും ഇത്തരമൊരു സ്ത്രീക്കരുത്ത് അവതരിപ്പിച്ചത് ആവേശകരവും ആശ്വാസകരവും തന്നെ. ദൃശ്യമാധ്യമങ്ങള്‍ പ്രത്യേകിച്ച് സിനിമ എക്കാലത്തും മനുഷ്യനെ സ്വാധീ നിച്ചിട്ടുണ്ട്. എടുപ്പിലും ചിന്തയിലും മൂല്യബോധത്തിലും ലാവണ്യബോധത്തിലും മനുഷ്യനെ അതി സൂക്ഷ്മമായി സിനിമകള്‍ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ സിനിമ സങ്കുചിതവും രോഗബാധിതവുമായ കേരളീയ സദാചാരബോധത്തെ തകര്‍ത്തെറിയുകയും തീര്‍ത്തും ആരോഗ്യ കരവും സന്തുലിതവുമായ ഒരു സാമൂഹ്യ വ്യവസ്ഥയിലേക്ക് ഉള്ള പരിവര്‍ത്തനത്തിന് ആക്കം കൂട്ടുമെന്ന് ആശിക്കാം.
പ്രതാപ്‌ പോത്തന്‍ 
 പ്രണയവും പ്രതികാരവും മാത്രമല്ല കാരുണ്യത്തിന്റെ മഹത്വവും കൂടി ഉള്‍പ്പെട്ട ഒരു ജൈവീക പരിസരം ആഷിക്ക് അബുവിന്റെ 22 ഫീമെയില്‍ കോട്ടയം ഉള്‍ക്കൊള്ളുന്നു. കാരുണ്യത്തിന്റെ വിശുദ്ധികൊണ്ട് ടെസ്സയെന്ന നായികയുടെ വ്യക്തിത്വം കൂടുതല്‍ മഹത്വപ്പെടുന്നു. ആശുപത്രി ക്കിടക്കയില്‍ വെച്ച് പരിചയപ്പെടുന്ന ഏകാന്തപഥികനും രോഗിയുമായ ടി.ജി. രവി അവതരിപ്പി ക്കുന്ന കഥാപാത്രത്തോടുള്ള നായികയുടെ ആത്മബന്ധവും സഹാനുഭൂതിയും ഇതിനുള്ള  തെളിവു കളാണ്. ടെസ്സയ്ക്ക് സംഭവിച്ച ദുരിതമറിഞ്ഞ് അവളെ ആശ്വസിപ്പിച്ചുകൊണ്ട് ജയിലിലേക്ക് കത്തെഴുതുകയും തന്റെ സ്വത്തുക്കള്‍ അവള്‍ക്ക് എഴുതിവെയ്ക്കുകയും ചെയ്യുന്നുണ്ട് ആ വൃദ്ധന്‍. ടെസ്സയുടെ സ്‌നേഹസാന്ത്വനങ്ങളും കാരുണ്യത്തോടെയുള്ള പരിചരണവും എല്ലാം അവളെ തന്റെ അനന്തരാവകാശിയാക്കാന്‍ അയാളെ പ്രേരിപ്പിച്ചിട്ടുണ്ടാവാം.ഗര്‍ഭിണിയും സഹത്തടവുകാരിയുമായ സുബൈദയുമായി ഉണ്ടാക്കിയെടുത്ത സൗഹൃദവും അടുപ്പവും ടെസ്സയില്‍ ആത്മവിശ്വാസം വളര്‍ത്തുന്നു. അവശയായ സുബൈദയെ വേണ്ട ശുശ്രൂഷകള്‍ ചെയ്യുന്നതും പ്രസവമെടുക്കുന്നതും ടെസ്സ ഒറ്റയ്ക്കാണ്. സങ്കീര്‍ണ്ണവും വ്യത്യസ്തവുമായ അനുഭവങ്ങള്‍ക്കൊണ്ട് പാകപ്പെടുത്തിയെടു ത്ത പെണ്ണാണ് സുബൈദ. പുറമെ പരുക്കന്‍ സ്വഭാവമെങ്കിലും   ദയയും കരുതലും ഉള്ള ഒരാള്‍. വ്യത്യസ്തങ്ങളായ സ്ത്രീകഥാപാത്രങ്ങള്‍  അവര്‍ തമ്മിലുള്ള സുദൃഢമായ ബന്ധങ്ങള്‍ എന്നിവ യെല്ലാം ഈ സിനിമ ഉള്‍ക്കൊള്ളുന്ന നന്മകള്‍ തന്നെയാണ്. സുബൈദ ടെസ്സയ്ക്ക് ചങ്കുറപ്പോടെ ജീവിക്കാനും കൊടും ചതിക്ക് പകരം ചെയ്യാനുമുള്ള ഊര്‍ജ്ജം പകരുന്നു. ജയിലില്‍ വെച്ച് സര്‍ജിക്കല്‍ നഴ്‌സിങ്ങിനെക്കുറിച്ച് പഠിക്കാനുംടെസ്സ തയ്യാറാവുന്നു. ജയില്‍ വിമോചിതമായ ശേഷം സുബൈദയുടെ സുഹൃത്തിന്റെ തന്നെ അതിനിഷ്ഠൂരമായി റെയ്പ് ചെയ്ത സിറിലിന്റെ ബോസിനെ കൊല്ലുന്നു. ഉഗ്രവിഷമുള്ള പാമ്പിനെ കാലില്‍ കെട്ടിവെച്ച് മരണത്തിലേക്കുള്ള അയാളുടെ ഓരോ പിടച്ചിലും വെപ്രാളവും പതറാതെ കണ്ടുനിന്ന് തന്റെ സ്ത്രീത്വത്തിനു നേരിടേണ്ടി വന്ന അവമതിക്ക് പ്രതികാരം ചെയ്യുന്നു. 
ആഷിക്  അബു 
3
സഹനാനുഭവങ്ങള്‍ക്കൊണ്ട് നേടിയ കരുത്തുകൊണ്ടും പഠിച്ച
 അറിവിന്റെ ബലത്താലും സിറിലിനെ ഒറ്റയ്ക്ക് നേരിടാനുള്ള ധീരത ടെസ്സക്കിപ്പോഴുണ്ട്.
 മദ്യത്തില്‍ മയക്കുമരുന്നു നല്‍കി അവള്‍ അയാളുടെ പുരുഷാവയവം വിച്ഛേദിക്കുന്നു.
അയാള്‍ക്കു ലഭിക്കേണ്ട ഏറ്റവും ഉചിതമായ ശിക്ഷ.
പ്രണയിച്ച് വഞ്ചിക്കുകയും, 
മറ്റൊരുത്തന് പണത്തിന് വേണ്ടി വില്‍ക്കുകയും 
ക്രൂരമായ കെണിയില്‍ അകപ്പെടുത്തുകയും ചെയ്ത കാമുകനോട് 
സര്‍ഗ്ഗാത്മകമായി   പ്രതികാരം ചെയ്ത് ജീവിതത്തിന്റെ തുടുത്ത 
പച്ചപ്പുകളിലേക്ക് അവള്‍ ചിറകടിച്ചു പറന്നുയരുന്നു. 
ജീവിതം മനോഹരമായി ജീവിച്ചു തീര്‍ക്കാനുള്ളതുമാത്രമാണ്. 
സഹിച്ച് ഉരുകിത്തീരാനുള്ളതല്ല. 
മനോഹരമായ ഫ്രെയിമുകള്‍ മെനഞ്ഞടുത്ത് സിനിമ വശ്യസുന്ദരവുമായ ഒരു ദൃശ്യാനുഭവമാക്കി മാറ്റുന്നുണ്ട്. ആഷിക് അബു. ചടുലമായ ആഖ്യാനവും  ഭാവത്തിനും സ്ഥലകാലങ്ങള്‍ക്കും ഉതകും വിധമുള്ള  ക്യാമറ ആംഗിളുകളും, പ്രകാശ വിന്യാസങ്ങളും, എഡിറ്റിങ്ങിന്റെ കൃത്യതയും കൊണ്ട് ഓരോ ഇമേജും അതിന്റെ സൂക്ഷ്മതയില്‍ തന്നെ പ്രേക്ഷകനിലേക്ക് പകര്‍ന്നുനല്‍കാന്‍ സിനിമയ്ക്ക് കഴിയുന്നു. സമകാലിക മലയാള സിനിമാലോകത്ത് ഫീമെയില്‍ ഓറിയന്റഡ്  ആയ ഒരു സിനിമ പ്രേക്ഷകര്‍ പ്രത്യേകിച്ച് യുവതലമുറ നെഞ്ചിലേറ്റി എന്നത് 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
അഞ്ജലി 
സിനിമയുടെ അവസാനം ചപലമായ ഒരു പ്രതികാരത്തിലോ നായക കഥാപാത്രത്തിന്റെ വിജയ ത്തിന്റെ പശ്ചാത്തലത്തിലോ അല്ല നിര്‍വ്വഹിക്കപ്പെടുന്നത്. താന്‍ ചെയ്ത കുറ്റത്തിന്റെ ആഴം മനസ്സിലാക്കാനും മനുഷ്യനെ നവീകരിക്കാനുമുള്ള ഒരു പ്രതിപ്രവര്‍ത്തനമാണ് ഈ സിനിമ യിലുണ്ടാകുന്നത്. സിറിലിന്റെ ലൈംഗികാവയവം മുറിച്ചുമാറ്റി അവന് മരുന്ന് നല്‍കി കാരുണ്യ ത്തോടെ ശുശ്രൂഷിക്കുന്ന ടെസ്സയില്‍ ഒരു കാലത്ത് തനിക്ക് പ്രണയാഹ്ലാദങ്ങള്‍ പകര്‍ന്നു തന്ന അയാളോടുള്ള സ്‌നേഹം നിലനില്‍ക്കുന്നുണ്ട്. അവളുടെ വാക്കും പ്രവൃത്തിയും  അയാളില്‍ തിരിച്ച റിവിന്റെ ഒരു പ്രകാശം നിറയ്ക്കുന്നുണ്ട്. അവസാനം 'നീയാണ് പെണ്ണ്' എന്നയാള്‍ സമത്വ ദര്‍ശന ത്തോടെ അവളോട് പറയുന്നു. നവീകരിക്കപ്പെടുന്ന ഒരു മനുഷ്യസ്വരം ഈ ശബ്ദത്തില്‍ നമുക്ക് തിരിച്ചറിയാനാവുന്നു. പ്രേക്ഷകന്റെ ചിന്തയിലും ഭാവനയിലും പൂരിപ്പിക്കാനുള്ള ഒരിടം ബാക്കി വെച്ച് സിനിമ നന്മയുടെ വെളിച്ചം വിതറുന്നു.