രാഷ്ട്രീയ പാർട്ടികൾ ഹിംസാത്മകതയിലേക്ക് നീങ്ങി സ്വയം ജീർണ്ണിക്കുന്നു.


എം.മുകുന്ദൻ

അക്രമത്തെ പ്രതിരോധിക്കേണ്ട രാഷ്ട്രീയ പാർട്ടികൾ 
ഹിംസാത്മകതയിലേക്ക് നീങ്ങുകയും, സ്വയം ജീർണ്ണിക്കുകയും ചെയ്യുന്നു. 
വിവിധ സാമൂഹിക വിപത്തിനെതിരെ ചില എഴുത്തുകാർ പ്രതികരിക്കാത്തതിനെ ചൊല്ലി സാഹിത്യലോകത്ത്‌ കുടുംബവഴക്ക്‌ നടക്കുകയാണ്‌.
 ഓരോ സാഹിത്യകാരന്മാരുടേയും പ്രതികരണം ഓരോ രീതിയിലാണ്‌.
 ടി.പി. ചന്ദ്രശേഖരൻ വധിക്കപ്പെട്ട വാർത്ത കേട്ടപ്പോൾ 
എനിക്കാദ്യം തോന്നിയത്‌ മാഹിയിലെ ബാറിൽ ചെന്ന്‌ മദ്യപിച്ച്‌ ബോധം കെടാനാണ്‌. 
ഒരു സംഭവം നടന്നാൽ ഉടൻ തന്നെ പ്രതികരിക്കണമെന്നില്ല. 
എഴുത്തുകാരൻ ഒരു സംഭവത്തോട്` എപ്പോൾ വേണമെങ്കിലും പ്രതികരിക്കാം. രാഷ്ട്രീയക്കാരെപ്പോലെ സാഹിത്യകാരന്മാരും 
പരസ്പരം അധിക്ഷേപിക്കുകയാണ്‌.
 മുൻ വിധികളോടെ പരസ്പരം അധിക്ഷേപിക്കുന്നതിലൂടെ സാഹിത്യലോകത്ത്‌ കുടുംബവഴക്കാണ്  നടക്കുന്നത്‌. 
സി.പി.എം കോർപ്പറേറ്റ് വല്ക്കരിക്കപ്പെടുന്നു എന്ന്‌ സാഹിത്യ അക്കാഡമി പ്രസിഡണ്ടായിരിക്കുമ്പോൾ ഞാൻ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.

തലശ്ശേരിയിൽ ഡോ: ടി.പി. സുകുമാരൻ അനുസ്മരണ സ്മാരക പ്രഭാഷണം ഉൽഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു. എം.മുകുന്ദൻ.

                           എഴുത്തുകാർ പ്രതികരിക്കാത്തതാണ്‌ പ്രശ്നം 

എന്‍ പ്രഭാകരന്‍ 
 സാഹിത്യലോകത്ത്‌ കുടുംബവഴക്ക് നടക്കുന്നില്ലെന്നും 
സാമൂഹികവിപത്തിനെതിരെ എഴുത്തുകാർ പ്രതികരിക്കാത്തതാണ്‌
 പ്രശ്നമെന്നും സ്മാരക പ്രഭാഷണം നടത്തിയ
 എഴുത്തുകാരൻ എൻ.പ്രഭാകരൻ അഭിപ്രായപ്പെട്ടു. 
രാഷ്ട്രീയകൊലപാതകങ്ങൾ പോലുള്ള സാമൂഹികവിപത്തിനെതിരെ എഴുത്തുകാർ പ്രതികരിക്കണമെന്ന്‌ ജനങ്ങൾ ആഗ്രഹിക്കുന്നു. ഇത്‌ യഥാർത്ഥത്തിൽ നടക്കുന്നില്ല. 
ജനങ്ങളുടെ സമ്മർദ്ദം മൂലം രാഷ്ട്രീയപാർട്ടികൾ സ്വയം സർഗ്ഗാത്മകമാകേണ്ട അവസ്ഥ വന്നുചേരും. ടി.പി. ചന്ദ്രശേഖരൻ വധത്തെ തുടർന്ന് രാഷ്ട്രീയാതീതമായി ഉണ്ടായ കൂട്ടായ്മ ഇതാണ്  ചൂണ്ടിക്കാണിക്കുന്നത്‌. മേനി നടിക്കാൻ വേണ്ടി രാഷ്ട്രീയപാർട്ടികൾ സാഹിത്യകാരന്മാരെ ഒപ്പം കൂട്ടി നടക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 


- പത്രവാര്‍ത്ത