രാജൻ ഗുരുക്കൾ
സമൂഹത്തിലെ
അനാചാരങ്ങൾ അടിമുടി മനസ്സിലാക്കാനുള്ളതാണ് ചരിത്ര ഗവേഷണം. അതു കൊണ്ട് തന്നെ ഒരു
ഗവേഷകനുള്ള പ്രതിബദ്ധത വർത്തമാന കാലത്തോടായിരിക്കണം. ഗവേഷണം ഒരു തപസ്യയായി കാണാനുള്ള
മനസ്സാണ് വേണ്ടത്. ഇപ്പോഴത്തെ ഗവേഷണ രീതിയെന്നു പറയുന്നത് കാര്യവിവരങ്ങളുടെ
പട്ടിക തയ്യാറാക്കൽ മാത്രമാണ്. സാധാരണ നിലയിൽ ഡോക്ടറേറ്റ് ബിരുദം നേടുക എന്ന
വ്യക്തിഗത ഉദ്ദേശ്യത്തിലാണ് ഗവേഷകർ ഒരു വിഷയം തിരഞ്ഞെടുക്കുന്നത്.
എന്നാൽ,
സമൂഹനന്മ ലക്ഷ്യമാക്കിയായിരിക്കണം
ഗവേഷണത്തെ സമീപിക്കേണ്ടത്.
ഒരു വിഷയം
സ്വീകരിച്ചു കഴിഞ്ഞാൽ
പല വിദ്യാർത്ഥികളും അസൗകര്യങ്ങൾ കൊണ്ട്
പാതി വഴിയിൽ
നിർത്തുന്നു. എന്നാൽ, ആവേശത്തോടെ
ഗവേഷണവിഷയത്തെ സമീപിക്കുന്നവർക്ക് ദിവസം
കഴിയുന്തോറും
താത്പര്യം വർദ്ധിക്കുകയും തടസ്സങ്ങൾ അതിജീവിച്ച് ലക്ഷ്യം
കണ്ടെത്തുകയും ചെയ്യും.
സ്വയം തിരിച്ചറിവില്ലാതെ ചെയ്യുന്ന പഠനങ്ങൾ
പലതും
ജീവനില്ലാതെ പോകുന്നതും
അതുകൊണ്ടാണ്.
ഗവേഷണ വിഷയത്തിൽ
സൈദ്ധാന്തിക
ഉൾക്കാഴ്ച്ചയുള്ളവർക്കു മാത്രമേ
തെളിവുകൾ കണ്ടെത്താൻ കഴിയുകയുള്ളു.
ഗവേഷണ വിദ്യാർത്ഥികൾക്കായി ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച്
“ചരിത്ര ഗവേഷണരീതി” എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശില്‍പ്പശാലയിൽ
മഹാത്മാഗാന്ധി
സർവകലാശാല വൈസ് ചാൻസലർ ഡോ: രാജൻ ഗുരുക്കൾ നടത്തിയ പ്രസംഗമാണിത്.
-പത്രവാര്‍ത്ത