നാളത്തെ വൈദ്യം ആയുർവ്വേദം

ഡോ :പി.കെ.വാര്യര്‍നാളത്തെ

നാളത്തെ വൈദ്യം ആയുർവ്വേദമാണ്‌,ആയുർവ്വേദം മുന്നോട്ടേക്കു 
കടന്നുവന്നിരിക്കയാണ്‌.  പാരമ്പര്യ വൈദ്യശാസ്ത്രമായ
ആയുർവ്വേദം ബ്രിട്ടീഷുകാരുടെ കാലത്ത്‌ പിന്നാക്കം പോയെങ്കിലും
ഇപ്പോൾ ജനങ്ങൾ നാന്നായി സ്വീകരിക്കുന്നുണ്ട്‌.


കോട്ടക്കൽ ആര്യവൈദ്യശാലയുടേയും ആയുർവ്വേദത്തിന്റേയും വളർച്ചയ്ക്ക്‌ പിന്നിൽ എല്ലാ വരുടെയും കൂട്ടായ്മയാണ്‌. ആയുർവ്വേദരംഗത്ത്‌ ഡോ:പി .എസ്‌. വാര്യരും, പി.എം വാര്യരു മടക്കമുള്ള പിതാമഹന്മാർ കാട്ടിയ വഴിയിലൂടെ കടന്നുപോകുക മാത്രമാണ്  തങ്ങൾ ചെയ്തിട്ടുള്ള തെന്ന്  ഡോ:പി.കെ വാര്യർ അഭിപ്രായപ്പെട്ടു. ഡോ: പി.കെ. വാര്യരുടെ ജീവിതസന്ദർഭങ്ങളിലൂടെ കടന്നു പോകുന്ന"കാലത്തിന്റെ കയ്യൊപ്പ്‌" എന്ന ഡോക്യുമന്ററിയുടെ പ്രദർശനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ മറുപടിപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

മാതൃഭൂമി മാനേജിംഗ്‌ ഡയറക്ടർ എം.പി. വീരേന്ദ്രകുമാർ യോഗം ഉൽഘാടനം ചെയ്തു.
-പത്രവാര്‍ത്ത