കൊലയേക്കാൾ അപകടം അതിന്റെ ന്യായീകരണം




എം.പി.വീരേന്ദ്രകുമാർ


കൊലയേക്കാൾ പേടിപ്പിക്കുന്നത്‌ അതിനെ ന്യായീകരിക്കുന്ന സ്വഭാവമാണ്‌.നാസികളുടെ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ കൊല നടത്തിയവർക്ക്‌ പിന്നീടൊരു പശ്ച്ചാതാപവുമുണ്ടായിരുന്നില്ല.കുട്ടികളെ ഗിന്നിപന്നികളെപ്പോലെ പരീക്ഷണത്തിണ്‌ ഉപയോഗിച്ചവർ പോലും അത്‌ തെറ്റാണെന്ന്‌ സമ്മതിച്ചിരുന്നില്ല. കൊന്നവർക്ക്‌ പാപബോധമില്ലാത്ത വിധം മസ്തിഷ്ക്കപ്രക്ഷാളനം നടത്തുന്നു.എല്ലാ ഫാസിസ്റ്റുകളുടേയും ആയുധം ഭയമാണ്‌. ചെറിയ ആളുകൾ വലിയ സ്ഥാനങ്ങളിരിക്കുന്നതിന്റെ അപകടമാണ്‌` കേരളം കാണുന്നത്‌. അവർ ഗോത്രഭാഷയാണ്‌ ഉപയോഗിക്കുന്നത്‌. അവരോട്‌ തന്റേടത്തോടെ പറയേണ്ടത്‌ പറയുകയാണ്‌ വേണ്ടത്‌. നിർഭയമായ് മനസ്സുകൾക്കു മുന്നിൽ ഏകാധിപതികൾ മുട്ടുവിറച്ചു വീഴും. മാർക്സ്‌ ഹ്യൂമനിസ്റ്റായിരുന്നു. പക്ഷേ മാർക്സിസ്റ്റ് ഭരണകൂടത്തിന്‌ ഇരകളായത്‌ വ്യക്തികളാണ്‌. സുന്ദരയ്യയും, ബസവപുന്നയ്യയും, സി.പി.എം നേതൃത്വത്തിലുണ്ടായിരുന്നപ്പോൾ സോഷ്യലിസ്റ്റുകൾ അവരുമായി ആശയസംവാദം നടത്തിയിട്ടുണ്ട്‌. വ്യത്യസ്തമായ അഭിപ്രായം രേഖപ്പെടുത്തുന്നത്‌ മൗലികമാണെന്നും അത്‌ കവരുന്ന കേന്ദ്രീകൃത ജനാധിപത്യം അന്നേ സ്വീകാര്യമല്ലെന്നും അന്നേ സോഷ്യലിസ്റ്റുകൾ പറഞ്ഞു. അവിടെ എല്ലാം സെക്രട്ടറിയിൽ കേന്ദ്രീകരിച്ചു.ഏറ്റവും വലിയ പോരാട്ടം സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്‌.ശ്രീ എം.പി. വീരേന്ദ്രകുമാർ ചൂണ്ടിക്കാട്ടി.


സഹൃദയവേദി ഏർപ്പെടുത്തിയ ഡോ:കെ.കെ. രാഹുലൻ സ്മാരക അവാർഡ്‌ സ്വീകരിച്ച്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പത്രവാര്‍ത്ത