കേരളത്തിലെ പ്രസിദ്ധമായ ഒരു പ്രാചീനകല.
എ .ഡി .9 മുതൽ 13 വരേയുള്ള നാലുനൂറ്റാണ്ടുകൾ,
ദക്ഷിണേന്ത്യയിൽ പൊതുവേ കലാസാഹിത്യങ്ങളുടേയും,
വൈഷ്ണവമതത്തിന്റേയും നവോഥാനകാലമായിരുന്നു.
ഉത്തരേന്ത്യയിൽ ഈനവോത്ഥാനത്തിന്റെ നാമ്പ്
എ ഡി . 12 ആം ശതകത്തിൽ വംഗദേശത്തു പിറന്നു
ഉത്തരേന്ത്യയിൽ ഈനവോത്ഥാനത്തിന്റെ നാമ്പ്
എ ഡി . 12 ആം ശതകത്തിൽ വംഗദേശത്തു പിറന്നു
വളർന്ന ജയദേവന്റെ “ഗീതാഗോവിന്ദ”മായിരുന്നു. “മധുരകോമളകാന്തപദാവലി”യായ ആ
കാവ്യത്തെ ആസ്പദിച്ച് “അഷ്ടപദിയാട്ടവും”പ്രചരിച്ചിരു ന്നു. എട്ടു ചരണങ്ങൾ വീതമുള്ള 24 ഗാനങ്ങളും 92 ശ്ളോകങ്ങളുമുള്ള “ഗീതാഗോവിന്ദം” അഥവാ അഷ്ടപദിഅക്കാലത്ത് ആടിയും, പാടിയും അഭിനയിക്കപ്പെട്ടിരുന്നു. അഷ്ടപദിയാട്ടംവരേയുള്ള വികാസപരിണാമദശകങ്ങളെ ക്കുറിച്ച ന് വേഷിക്കുന്ന ആരും ചെന്നെത്തുകഅതിപ്രാചീനവും ആദ്യന്തം നാട്യശാസ്ത്രോ ക്തവുമായ ഭാരതീയസംസ്ക്കൃതനാടകാഭിനയസമ്പ്രദായത് തിലാണ്.
കൃഷ്ണനാട്ടത്തിന്റെ ആവിർഭാവത്തിലും ആവിഷ്ക്കാരത്തിലും ഏറ്റവും കൂടുതൽ
സ്വാധീനം ചെലുത്തിയിട്ടുള്ളത് അഷ്ടപദിയാട്ടവും, കൂടിയാട്ടവും ആണ്.
കോഴിക്കോട് സാമൂതിരിരാജവംശം , തുടക്കം മുതൽ പ്രതിഭാസമ്പന്നരായ
പണ്ഡിതശ്രേഷ്ഠന്മാരാൽ അനുഗൃഹീതമായിരുന്നു.
ഈ വംശത്തിലാണ് ‘കൃഷ്ണനാട്ടം
സാമൂതിരിപ്പാട്’ എന്ന പേരിൽ പ്രസിദ്ധ്നായ
കൃഷ്ണഗീതി കർത്താവ് മാനവേദകവി ജനിച്ചത്.
കൊല്ലവർഷം 8ആംനൂറ്റാണ്ടിന്റെ ഉത്തരാർദ്ധം മുതൽ 9 താം
നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധം വരേയാണ് മാനവേദകവിയുടെ ജീവിതകാലം.
ഇദ്ദേഹം കൊല്ലം 819-ൽ പൂർവഭാരതചമ്പുവും,
829-ൽ കൃഷ്ണഗീതിയും നിർമ്മിച്ചു.
കൊല്ലം 833-ൽ പരഗതിയെ പ്രാപിച്ചു. ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കുവശത്തുള്ള
കോവിലകത്താണ് കവിയെ സംസ്ക്കരിച്ചതെന്നു പറയപ്പെടുന്നു.
കൃഷ്ണനാട്ടം കളിയോഗക്കാരുടെ ഓരോ വർഷത്തേയും ‘പെട്ടിവെച്ചുകളി’
ആ കോവിലകത്ത്
തെക്കോട്ട് തിരിഞ്ഞു നടത്തിവരുന്നു.
കൃഷ്ണഗീതിയെ ഒരു ദൃശ്യകാവ്യമാക്കി വളർത്തിയെടുക്കുന്നതിൽ മാനവേദകവി ആധാര മാക്കി യിട്ടുള്ളത് ജയദേവകവിയുടെ ‘ഗീതാഗോവിന്ദമാണ്’. സംഭാഷണം, ആത്മഗതം, പദം, ചരണം, പല്ലവി, കഥാസംക്ഷേപം, വിവരണം എന്നിങ്ങനെ ഒരു ദൃശ്യ കാവ്യത്തി ന്നാവശ്യമായ എല്ലാ ഘടകങ്ങളും ഇതിലുണ്ട്. കാവ്യരചനയിൽ ഗീതാഗോവിന്ദത്തിന്റേയും, നാരായണീയ ത്തിന്റേയും, ശ്രീമദ്‌ഭാഗവതത്തിന്റേയും, സ്വാധീനം സർവത്ര കാണാം.
കൃഷ്ണനാട്ടത്തിന്റെ ഐതിഹ്യം
പല പണ്ടിതന്മാരും പല വിധത്തിലാൺ` ഈ ഐതിഹ്യം രേഖപ്പെടുത്തിയിട്ടുള്ളത്. ഗുരുവായൂരിൽ വില്വമംഗലം സ്വാമിയാരും മാനവേദ രാജാവും കൂടി താമസിക്കുന്ന കാലത്ത്` ഒരു ദിവസം ആ യോഗീശ്വരനോട് രാജാവ് തനിക്ക് ശ്രീകൃഷ്ണനെ പ്രത്യക്ഷ മാക്കിത്തരണമെന്ന് അപേക്ഷിച്ചു. ഭഗവാനോട് ചോദിച്ചിട്ട് മറുപടി പറയാമെന്ന്` സ്വാമിയാർ അരുളിച്ചെയ്തു. പിറ്റേ ദിവസം തന്നെ സ്വാമിയാർ രാജാവിനോട് മറുപടി പറഞ്ഞു,“ ഭഗവാൻ അങ്ങേക്ക് സാക്ഷാത്ക്കാരം നലകാൻ അനു വദിച്ചിരിക്കുന്നു. ”ഇലഞ്ഞിത്തറയിൽ കലീച്ചുകൊണ്ടിരിക്കുന്ന ഉണ്ണികൃഷ്ണനെ അങ്ങേക്ക് കാണാം. അതുപ്രകാരം രാജാവിന് ഭഗവത്‌സാക്ഷാത്ക്കാരം ഉണ്ടായി. ആ കോമള വിഗ്രഹ്ത്തിന്റെ സാക്ഷാത്ക്കാരത്തിലുണ്ടായ ആനന്ദലഹരിയാൽ രാജാവ് ഉണ്ണിക്കൃഷ്ണനെ ആലിംഗനം ചെയ്യാൻ ഭാവിച്ചപ്പോൾ ‘അതു വില്വമംഗലം പറഞ്ഞിട്ടില്ല’ എന്നരുളിച്ചെയ്ത് ഭഗവാൻ തിരോധാനം ചെയ്യുക യാണുണ്ടായത്`. തദവസരത്തിൽ തിരുമുടിയിൽ നിന്നൂർന്ന് വീണ ഒരു മയില്പ്പീലി രാജാവിനു ലഭിച്ചു. അദ്ദേഹം ആ പീലി വെച്ച് ഒരു കിരീടമുണ്ടാക്കുകയും ചെയ്തു. അതുപയോഗിച്ച്
അഭിനയിക്കത്തക്കവിധം കൃഷ്ണകഥാപ്രതിപാദകമായ കൃഷ്ണനാട്ടം നിർമ്മിക്കുകയും ചെയ്തു എന്നതാണ് ഐതിഹ്യം.
നൃത്തനാടകം
കൃഷ്ണനാട്ടം ആദ്യന്തം ഒരു നൃത്തനാടകമാണ്. കേരളീയമായ
കൃഷ്ണനാട്ടം ആദ്യന്തം ഒരു നൃത്തനാടകമാണ്. കേരളീയമായ
ആദ്യത്തെ നൃത്തനാടകം. ഭരതമുനിയുടെ നാട്യശാസ്ത്രം അനുശാസിക്കുന്ന
അഭിനയത്തേക്കാളേറേ, കവി ശ്രദ്ധിച്ചിരിക്കുന്നത് ഈ നൃത്തനാടകത്തിന്റെ
ആത്മാവ് എന്നു വ്യപദേശിക്കാവുന്ന ഭക്തിഭാവത്തിലത്രെ.
അതുകൊണ്ടു തന്നെ ആംഗിക സാത്വിക വാചികാ ഹാര്യാദികളി ലധിഷ്ഠിതമായ അഭിനയ രീതിയോ,നൃത്തനൃത്യനാട്യങ്ങളോ കൃഷ്ണനാട്ടത്തിൽ പൂർണ്ണാവസ്ഥയിൽ ദർസിക്കാൻ കഴിയുകയില്ല. താളനിബന്ധവും, ഭക്തിഭാവസംവർദ്ധകവുമായ നൃത്തം കൃഷ്ണനാട്ടത്തിൽ ഉടനീളം ഓളം വെട്ടുന്നുണ്ട്.ഉടുത്തുകെട്ട്, ഉത്തരീയം, കിരീടം, ചുട്ടി, തുടങ്ങിയവയിൽ ഏറിയ കൂറും കൂടിയാട്ടത്തെ ആലംബമാക്കിയ കവി കൃഷ്ണനാട്ടത്തെ എന്തുകൊണ്ട് നൃത്തപ്രധാനമാക്കി എന്ന ചോദ്യം വരാം. കൂടിയാട്ടത്തിന്റേയും, കൃഷ്ണനാട്ടത്തിന്റേയും സദസ്സ് രണ്ടും രണ്ടാണെന്നു കവിക്കറിയാം. അതിനുംപുറമേ , അക്കാലത്ത് മലബാറിൽ , വിശേഷിച്ചും ,ഉത്തരമലബാറിൽ, പ്രചുരപ്രചാരത്തിലിരുന്നിരുന്ന തിറയാട്ടം, തെയ്യാട്ടം, മുടിയേറ്റ്,കളി യാട്ടം തുടങ്ങിയ പ്രാക്തനകലാരൂപങ്ങളെയാണ് കഥാപാത്രങ്ങളുടേ വേഷ വൈവിദ്ധ്യ ത്തിനെന്ന പോലെ തന്നെ ആട്ടത്തിനും മാതൃകയാക്കിയിട്ടുള്ളത്`.
കൃഷ്ണനാട്ടത്തിൽ ജാംബവാൻ, നരകാസുരൻ, വിവിദൻ, ബ്രഹ്മാവ്, ഘണ്ടാകർണ്ണന്മാർ, എന്നീ വേഷങ്ങൾക്ക് പൊയ്മുഖങ്ങൾ വന്നത് അങ്ങനെയാണ്. അതോടൊപ്പം, കേരളസ്ത്രീകളുടെ കൈക്കൊട്ടിക്കലിയും സ്വീകരിച്ചിട്ടുണ്ട്. കളം പാട്ടുകൾക്ക് ഉപയോഗിക്കുന്ന കടുത്ത നിറത്തിലുള്ള അഞ്ചു പൊടികൾ കൊണ്ട് വരച്ചുണ്ടാക്കുന്ന ഭദ്രകാളീചിത്രങ്ങളും വേഷവൈവിദ്ധ്യത്തിൽ മാതൃക യാക്കിയിട്ടുള്ളതായി കാണാം. പാട്ടുകളും. വാദ്യതാളങ്ങളും അഷ്ടപദിയാട്ടത്തിൽ നിന്നും സ്വീകരി ച്ചിരിക്കുന്നതു കാണാം. ശൃംഗാര പ്രധാനമായ ലാസ്യനൃത്തം മാത്രമുള്ള അഷ്ടപദിയാട്ടത്തെ അതേ പടി അനുകരിക്കാതെ , ലാസ്യ താണ്ടവനൃത്തങ്ങൾ ചേരും പടി ചേർത്ത് വേഷങ്ങൾക്കും രംഗ ങ്ങൾക്കും വൈചിത്രയ്ം വരുത്താനും കവി ശ്രദ്ധിച്ചിട്ടുണ്ട്.
എല്ലാം എട്ട്
കൃഷ്ണനാട്ടം എട്ടു ദിവസത്തെ കളിയാണ് .. എട്ടു നാഴി എണ്ണ,
എട്ടു തിരി, എട്ടു കുട്ടികൾ ,എട്ടു നാഴികനേരത്തെ കളി, എട്ട് അരങ്ങു പണം,
--ഇതായിരുന്നുവത്രെ പണ്ടത്തെ കണക്ക്. കൈമുദ്രകളധികമില്ലാത്തതുകൊണ്ട് ,
കളരിയിലെ അഭ്യാസം, കഥകളിയിൽ നിന്നു തികച്ചും വ്യത്യസ്തമാണ്. അതേ സമയം
അരങ്ങത്ത് അദ്ധ്വാനം ഏറും.
മുടി, ചുട്ടിത്തുണി, തലമുടി, കെടേശമാല, നെറ്റിയിലെ വെള്ളിനാട, തോട, ചെവിപ്പൂവ്, കറുത്ത കുപ്പായം,വള, ഉറുക്ക്, ഹസ്തകടകം, തോൾപ്പൂട്ട്, വെള്ളമാല, പച്ചകെട്ടിമാല, നെല്ലിക്കാമാല, എരഞ്ഞിമാല, തെച്ചിപ്പൂത്തിരു മുടിമാല, വെള്ളികഴുത്താരം, കെച്ച, തണ്ട പ്പതപ്പ്, ചിലങ്ക, ഒറ്റനാക്ക്, പടിയരഞ്ഞാൺ, ഉത്തരീയം, ചെല്ലടം, ഓട, ഉള്ളുവാൽ, ചുരുളുവാൽ, മഞ്ഞപീതാംബരം, കൃഷ്ണമുടി --ഇത്രയുമായാൽ ശ്രീകൃഷ്ണന്റെ വേഷമായി.
കൊണ്ട, കൊണ്ടമാല, മുടി, കെടേശമാല, തോട, ചെവിപ്പൂവ്, കുറുനിര, കുപ്പായം,
വള, ഉറുക്ക്, ഹസ്തകടകം, മുലപ്പടം, പവിഴമാല, നെല്ലിക്കാമാല, കഴുത്താരം,
വനമാല, പുടവ്, കാലിൽ ചിലങ്ക, ശിരോവസ്ത്രം, ---സ്ത്രീവേഷത്തിന്റെ
ഒരുക്കങ്ങൾ ഇവയാണ്.
ആകേ എട്ടു കഥകളാണ് എങ്കിലും സ്വർഗ്ഗാരോഹണ്മ മാത്രമായി എവിടേയും കളിക്കാറില്ല. എട്ടു ദിവസത്തെ കളി തുടർച്ചയായി കളിച്ചാൽ , അവതാരം കൂടി , പിറ്റേ ദിവസം കളിക്കും.
അവതാരം,കാളിയമർദ്ദനം, രാസക്രീഡ,
കംസവധം, സ്വയം വരം, ബാണയുദ്ധം, വിവിദവധം,
സ്വർഗ്ഗാരോഹണം...
കഥകളെ ഇങ്ങിനെ തിരിച്ചിരിക്കുന്നു.
കംസവധം, സ്വയം വരം, ബാണയുദ്ധം, വിവിദവധം,
സ്വർഗ്ഗാരോഹണം...
കഥകളെ ഇങ്ങിനെ തിരിച്ചിരിക്കുന്നു.