ഉല്ലാസ് തൃപ്രയാര്‍
മദ്യഷാപ്പ് അടയ്ക്കുന്നതിന് പത്തു മിനുട്ട് മുമ്പ് മാത്രമേ അയാള്‍ പതിവായി പോകാറുള്ളൂ. അമിത മദ്യപാനത്തിലേക്ക് ഇതുവരെ വഴുതി വീണിട്ടില്ല. പക്ഷേ, ഇപ്പോള്‍ രണ്ടു പെഗ്ഗെങ്കിലും അകത്തു ചെന്നാലേ സംഭവിച്ച കാര്യങ്ങള്‍ ഓര്‍ക്കാതെ ഉറങ്ങാന്‍ പറ്റൂ.
കൗണ്ടറില്‍ നിന്നും ലക്കുകെട്ട ഒരുമദ്യപാനിയെ ബാര്‍ ജീവനക്കാര്‍ പുറത്തേക്ക് തള്ളിയത് അയാളുടെ നെഞ്ചത്തേക്കായിരുന്നു. അതേവരെ അയാളുടെ പണമെല്ലാം വാങ്ങി താങ്ങാ വുന്നതിനപ്പുറം മദ്യം കൊടുത്ത് അവര്‍ക്കൊരു ശല്യമാകുന്ന അവസ്ഥയായപ്പോള്‍ ഒരു വ്യവസ്തയുമില്ലാതെ ആട്ടിയകറ്റുന്ന ദുരവസ്ഥയാണ് അമിത മദ്യപാനിയുടേ തെന്ന് അയാള്‍ക്കൊരു അനുഭവമുണ്ടായി.
വേച്ചുവേച്ച് തനിയെനില്‍ക്കാന്‍ പോലും പറ്റാത്ത അയാളെ നിലത്തു വീഴാതെ താങ്ങിപ്പിടിച്ച് മുഖത്തേക്കു നോക്കിയപ്പോള്‍ അയാളാകെ തളര്‍ന്നുപോയി. തന്റെ ഭാര്യയെ അപഹരിച്ച വ്യക്തി......
താന്‍ പുറം നാടുകളില്‍ പോയി കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസകൊണ്ട് ഭാര്യയുടെ പേരില്‍ വേടിച്ച സ്ഥലത്തിന്റേയും വീടിന്റേയും ഇപ്പോഴത്തെ അവകാശി. തന്റെ കുടുംബ ജീവിതം തകര്‍ത്ത
താന്‍ പുറം നാടുകളില്‍ പോയി കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസകൊണ്ട് ഭാര്യയുടെ പേരില്‍ വേടിച്ച സ്ഥലത്തിന്റേയും വീടിന്റേയും ഇപ്പോഴത്തെ അവകാശി. തന്റെ കുടുംബ ജീവിതം തകര്‍ത്ത
നിഷ്ഭൂരന്‍. ഇതൊക്കെയായിട്ടും അയാള്‍ പക കാട്ടിയില്ല അന്നത്തെ മദ്യപാനം വേണ്ടെന്ന് വച്ച് അയാളെ കാറില്‍ കയറ്റി അവര്‍ സ്വന്തമാക്കിയ വീടിന്റെ മുന്നില്‍ വണ്ടി നിറുത്തി. ഭാര്യയുടെ രണ്ടാം ഭര്‍ത്താവിനെ മുന്നില്‍ കൊണ്ടു നിറുത്തി. നിര്‍ജീവമായ അവളുടെ അവസ്ഥ ഓര്‍ത്ത് അയാള്‍ക്കും സങ്കടംവന്നിരുന്നു.....