രചന - ഡോക്ടര്‍ എൻ.ആർ.ഗ്രാമപ്രകാശ്`
കലാമണ്ഡലത്തിൽ അഭ്യസിപ്പിക്കാൻ തുടങ്ങിയ തോടെയാണ് മോഹിനിയാട്ടത്തിന്റെ
സമകാലിക ചരിത്രം തുടങ്ങുന്നത്. നട്ടുവൻമാരുടെ സ്മൃതികളിൽ നിന്നു
മാഞ്ഞു കൊണ്ടിരുന്ന നൃത്ത യിനങ്ങളിൽ ചിലതു സംരക്ഷിച്ച് പുതുതലമുറയ്ക്കു നൽകാൻ
കഴിഞ്ഞതോടെ ആ നൃത്തരൂപത്തിനു പുതുശൈലി ലഭിച്ചു. ഗുരുകുല സമ്പ്രദായത്തിന്റെ
സമർപ്പിതവും പവിത്രവുമായ അന്തരീക്ഷത്തിൽ അതിനു ദേശീയ നൃത്ത രൂപത്തിന്റെ മഹനീയ പദവി
കൈവന്നു. ഏഴു പതിറ്റാണ്ടായി പരിപാലിച്ചു പോരുന്ന കലാമണ്ഡലം ശൈലിയുടെ ചുവടു പിടിച്ചു
തയ്യാറാക്കിയിട്ടുള്ള അടിസ്ഥാന ഗ്രന്ഥമാണ് "മോഹിനിയാട്ടം ഒരു
കൈപ്പുസ്തകം" മോഹിനിയാട്ടത്തിന്റെ സൗന്ദര്യ പൂർണ്ണിമയിലേക്ക് തുടക്കക്കാരെ ആനയിക്കാൻ
പര്യാപ്തമാണ് ഈ കൈപ്പുസ്തകം.
കവർ ഡിസൈൻ- ഷഫീർ.പി. അഹമ്മദ്
പ്രസാധനം -
കലാഭാരതി ഫൗണ്ടേഷൻ ഫോർ ഇന്ത്യൻ കൾച്ചർ ആന്റ് ഹെറിട്ടേജ്
പാട്ടുരായ്ക്കൽ,
തൃശൂർ
കലാഭാരതി ഫൗണ്ടേഷൻ ഫോർ ഇന്ത്യൻ കൾച്ചർ ആന്റ് ഹെറിട്ടേജ്
പാട്ടുരായ്ക്കൽ,
തൃശൂർ