ഫെമിനിസം-- സമത്വത്തിനുള്ള പോരാട്ടം

അരുണാ റോയി

ഇന്ത്യന്‍  സാഹചര്യത്തില്‍ ഫെമിനിസത്തിനുള്ള പ്രസക്തി എന്താണ്..? സാമൂഹിക പ്രസ്ഥാനങ്ങളില്‍ സ്ത്രീ പങ്കാളിത്തം എത്രത്തോളമുണ്ട്...? കുടുംബം സ്ത്രീകളെ ചങ്ങലയ്ക്കിടുകയാണോ...? ഇന്ത്യന്‍ സ്ത്രീകളുടെ അവസ്ഥയെപ്പറ്റി പ്രശസ്ത സാമൂഹിക പ്രവര്‍ത്തകയും വിവരാവകാശ നിയമത്തിന്റെ മുഖ്യശില്പികളില്‍ ഒരാളുമായ 'അരുണാ റോയി' പി.എസ്. നിര്‍മലയുമായി സംസാരിക്കുന്നു.

രാജ്യത്ത് നിരവധി സാമൂഹിക പ്രസ്ഥാനങ്ങള്‍ക്ക് താങ്കള്‍ നേതൃത്വം നല്കിയിട്ടുണ്ട്. ഇവയില്‍ സ്ത്രീ പങ്കാളിത്തം എത്രമാത്രമുണ്ടായിരുന്നു..? തങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളില്‍   പോലും ഇടപെടാന്‍ സ്ത്രീകള്‍ വിമുഖത കാണിക്കുകയോ താല്പര്യം പ്രകടിപ്പിക്കാതെ ഇരിക്കുകയോ ചെയ്യുന്നതായി താങ്കള്‍ക്ക് തോന്നിയിട്ടുണ്ടോ...”?

ഒരു പെണ്‍കുട്ടി, കൌമാരക്കാരി , സ്ത്രീ എന്നീ നിലകളില്‍ എന്റെ രാഷ്ട്രീയം രൂപപ്പെടുത്തിയത് എനിക്കു ചുറ്റുമുള്ള് സ്ത്രീകളാണ്. പ്രവൃത്തിയില്‍  തുല്യത  എന്ന പ്രമാണം മനസ്സിലാക്കാനുള്ള എന്റെ കഴിവിന് പൂര്‍ണ്ണത  നല്കിയത് കുടംബത്തില്‍ എന്റെ അമ്മ, അമ്മൂമ്മ, അമ്മായി അമ്മ തുടങ്ങിയ ശക്തരായ സ്ത്രീകള്‍ വഹിച്ചിരുന്ന പങ്കാണ്. കോളേജിലും സര്‍വ്വകലാശാലയിലും എന്റെ ചിന്തകളെ രൂപപ്പെടുത്തുന്നതില്‍ ഭയരഹിതരായ സ്ത്രീകള്‍ കാര്യമായ പങ്ക് വഹിച്ചു.
ഫെമിനിസം ഒരു പ്രധാന  കര്‍മ്മ പരിപാടി ആയപ്പോള്‍ ആ പ്രസ്ഥാനം ഒരു വ്യക്തി  എന്ന നിലയില്‍ എന്നെ ശക്തയാക്കി. ഒട്ടേറെ പര്യാലോചനകള്‍ക്കു ശേഷം ഞാന്‍ ഗ്രാമീണരായ ദരിദ്ര സ്ത്രീകള്‍ക്കു വേണ്ടി ജീവിക്കാനും പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. സമത്വത്തെക്കുറിച്ചുള്ള എന്റെ രാഷ്ട്രീയ ധാരണകളെ രൂപപ്പെടുത്തുന്നതില്‍ അവര്‍ പലതരത്തില്‍ പങ്കുവഹിച്ചിട്ടുണ്ട്.

രാഷ്ട്രീയത്തെക്കുറിച്ചുള്ള എന്റെ കാഴ്ച്ചപ്പാടുകള്‍ എന്റെ ആദര്‍ശങ്ങള്‍ ജനാധിപത്യത്തില്‍ അധിഷ്ഠിതമായ ഭരണസമ്പ്രദായത്തെക്കുറിച്ചുള്ള എന്റെ വിശ്വാസവും ധാരണയും ഇതെല്ലാം വളര്‍ത്തുന്നതില്‍ അവര്‍ക്ക് കാര്യമായ പങ്കുണ്ട്. ദളിതര്‍, വര്‍ഗ്ഗങ്ങളുടെ രൂപവല്‍ക്കരണം, പോരാട്ടങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് എന്നെ പഠിപ്പിച്ചത് 1980-ല്‍ കണ്ടുമുട്ടിയ നൌര്‍തി എന്ന ഗ്രാമീണ സ്ത്രീയണ്. (ഇപ്പോള്‍ ഗ്രാമത്തിലെ സര്‍പഞ്ചാണ്) മിനിമം കൂലിക്കായി ഞങ്ങള്‍ ഇരുവരും വലിയ ഒരു സമരം നടത്തിയിരുന്നു.

രഹസ്യമായി സൂക്ഷിക്കപ്പെടുന്ന ചില രേഖകള്‍ സാധാരണക്കാര്‍ക്ക് കാണാന്‍ അവസരം ലഭിക്കുന്നത് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ സര്‍ക്കാരിനുള്ള ഉത്തരവാദിത്വത്തെ 
എങ്ങനെ സ്വാധീനിക്കുമെന്ന് കൂലിക്കും ഉപജീവനത്തിനും വേണ്ടി ദൈനംദിനം  പോരാടുന്ന സ്ത്രീക്കും പുരുഷനും ഒരുപോലെ വ്യക്തമായിരുന്നു. ഈ തിരിച്ചറിവാണ് വിവരാവകാശ നിയമത്തിനു വേണ്ടിയുള്ള പോരാട്ടത്തിന് ജന്മം കൊടുത്തത്.

അതുപോലെത്തന്നെ തൊഴിലവകാശത്തിനു വേണ്ടിയുള്ള പോരാട്ടത്തിലും സ്ത്രീകള്‍ കേന്ദ്രസംസ്ഥാനത്തുണ്ടായിരുന്നു. കാരണം കുടുംബത്തിനു വേണ്ടി സമ്പാദിക്കുന്നതും ഭക്ഷണം നല്കുന്നതും സ്ത്രീകളാണ്. ഇപ്പോള്‍ തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികളില്‍ പകുതി സ്ത്രീകളാണ്. ഇത് കുടുംബങ്ങളിലെ അധികാരഘടനയിലും മാറ്റം വരുത്തി.

രണ്ടും പ്രധാന രാഷ്ട്രീയ കാമ്പയിനുകള്‍-വിവരാവകാശവും തൊഴിലുറപ്പും സ്ത്രീകളാല്‍ രൂപവല്‍ക്കരിക്കപ്പെട്ടവയാണ്. അവരുടെ ആവശ്യങ്ങള്‍ അവരുടേതായ ശൈലിയില്‍ അവര്‍ നിര്‍വചിച്ചു. ഉദാഹരണത്തിന് എന്റെ സഹപ്രവര്‍ത്തകയായ സുശീലയുടെ വാചകം പ്രശസ്തമായി "എന്റെ മകനെ 10 രൂപ കൊടുത്ത് ചന്തയില്‍ വിട്ടാല്‍ തിരിച്ചു വരുമ്പോള്‍ ഞാന്‍ അവനോട് കണക്ക് ചോദിക്കും. സര്‍ക്കാര്‍ എന്റെ പോരില്‍ കോടിക്കണക്കിന് രൂപ ചെലവഴിക്കുമ്പോള്‍ ഞാന്‍ അതിന്റെ കണക്കു ചോദിക്കണ്ടേ...? ഹമാരാ പൈസാ ഹെ, ഹമാരാ ഹിസാബ് ഹെ,'' വിവരാവകാശ പ്രസ്ഥാനത്തെ നിര്‍വചിക്കുന്ന മുദ്രാവാക്യമായി അത് പിന്നീട് മാറി.
ഒരു പ്രധാന മുദ്രാവാക്യം വനിതാ പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വെച്ചു - വ്യക്തിപരമായത് രാഷ്ട്രീയവുമാണ് (ദ പേഴ്സണല്‍ ഈസ് പൊളിറ്റിക്കല്‍) സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഈ പ്രസ്ഥാനത്തിലുള്ള അവരുടെ പങ്കാളിത്തത്തിന് വ്യക്തിപരം, പൊതുവായത് എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ ഉണ്ടായിരുന്നില്ല, വര്‍ഗ്ഗ,ജാതി,ലിംഗ അധികാരശ്രേണികളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദത്തിന് സാധുത നിഷേധിക്കാന്‍ ശക്തിയുള്ളവര്‍ ഉപയോഗിക്കുന്ന വാക്കാണ് 'ഉദാസീനത'  എന്നു ഞാന്‍ പറയും. ഉദാസീനത പാവങ്ങള്‍ക്കു താങ്ങാനാവാത്ത ആഡംബരമാണ്. കാരണം ഓരോ ദിവസവും അതിജീവിക്കണമെങ്കില്‍ അവര്‍ക്ക് യുദ്ധം ചെയ്തേ പറ്റു.

ഇന്ത്യയില്‍ ഫെമിനിസത്തിന് എന്തെങ്കിലും പ്രസക്തിയുണ്ടോ...? ഫെമിനിസത്തെക്കുറിച്ച് താങ്കളുടെ കാഴ്ച്ചപ്പാട് എന്താണ്...? 

ഫെമിനിസം സമത്വത്തിനായുള്ള പോരാട്ടത്തില്‍ അധിഷ്ഠിതമാണ്. അതുകൊണ്ട് തന്നെ മൌലികാവകാശങ്ങള്‍ക്കുള്ള  ഭരണഘടനാവ്യവസ്ഥയുടെ ഭാഗമെന്ന നിലയില്‍ ഓരോ ഇന്ത്യക്കാരനും അത് സുപ്രധാനമാണ്. ഫെമിനിസം പലതരത്തിലാകാം വ്യത്യസ്തമായ സാഹചര്യങ്ങള്‍ക്കും അസമത്വങ്ങള്‍ക്കും അനുസരിച്ച് രൂപപ്പെടുന്നതാണ്. അതേ സമയം ഈ വ്യത്യസ്ത  ധാരണകളെ ഫെമിനിസ്റ്റ്   പ്രസ്ഥാനങ്ങള്‍ എന്ന ചരടില്‍ കോര്‍ത്തിണക്കുന്ന ചില അടിസ്ഥാന മൂല്യങ്ങളുണ്ട്. അടിസ്ഥാനപരമായി പുരുഷാധിപത്യത്തെ വെല്ലുവിളിക്കുക വഴി ഒരു സവിശേഷ അധികാരഘടനയേയും വിഭവങ്ങളുടെ വിതരണത്തിലുള്ള അസമത്വങ്ങളെയും അത് ചോദ്യം ചെയ്യുന്നു .. ഫെമിനിസം ഒരു കൂട്ടായ പ്രസ്ഥാനമാണ് അതിന്റെ ശക്തികളില്‍ ഒന്ന്, അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളും അതിന്റെയുള്ളില്‍ തന്നെ നിലനില്‍ക്കാന്‍ ഫെമിനിസ്റ്റ്  പ്രസ്ഥാനം അനുവദിക്കുന്നു.  അതുകൊണ്ടു തന്നെ ഫെമിനിസം മൌലികമായി ജനാധിപത്യപരമായ ഒരു പ്രസ്ഥാനമാണ് .നിരന്തരമായ ചര്‍ച്ചകള്‍ക്ക് അത് ഇടം നല്‍കുന്നു.
ഇന്ത്യയെപ്പോലെ വൈവിധ്യങ്ങള്‍കൊണ്ട് സമ്പന്നമായ ഒരു രാജ്യത്ത് ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന് അത്യധികം പ്രാധാന്യമുണ്ട്. കാരണം അത് ഒരു ജനാധിപത്യ പ്രക്രിയയാണ്. സമത്വം, സാമൂഹിക നീതി, ബഹുസ്വരത എന്നു തുടങ്ങി ഫെമിനിസ്റ്റു  പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ ജനാധിപത്യത്തിലെയും സുപ്രധാന മൂല്യങ്ങളാണ്. വിശേഷിച്ചും ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം വര്‍ദ്ധിക്കുകയും വളര്‍ച്ചയും വികസനവും സംബന്ധിച്ച കാഴ്ച്ചപ്പാടുകള്‍ കൂടുതല്‍ക്കൂടുതല്‍ ആളുകളെ പുറന്തള്ളിക്കളയുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍.

മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാദിനമായി ആചരിക്കേണ്ടതുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ...?

കൂട്ടായ ആഘോഷങ്ങളാണോ, സ്വത്വം നിലനിര്‍ത്തേണ്ടതാണോ ആവശ്യം എന്ന ആശയകുഴപ്പം ലോകത്തെല്ലായിടത്തുമുണ്ട്. ലോകത്തെമ്പാടുമുള്ള സ്ത്രീകള്‍ ഈ ആഘോഷത്തില്‍ പങ്കുചേരുന്നു എന്നത് ഞങ്ങള്‍ക്കെല്ലാം അത്യാഹ്ളാദം പകരുന്ന ഒന്നാണ്. മെയ് 1 ന് തൊഴിലാളിദിനം ആഘോഷിക്കുമ്പോള്‍ എന്നതുപോലെ അന്താരാഷ്ട്ര സംഭവവികാസങ്ങളുമായി ബന്ധപ്പെട്ടും പ്രസ്ഥാനങ്ങള്‍ക്കും വേണ്ടിയും ഐക്യനിര  കെട്ടിപ്പടുക്കുന്നത് എപ്പോഴും പ്രചോദനം പകരുന്നതാണ്. നമ്മുടെ ചരിത്രം, പോരാട്ടങ്ങള്‍, ശക്തികള്‍ എന്നിവയെപ്പറ്റി പരമ്പരാഗത രീതികളില്‍ നിന്ന് വ്യത്യസ്തവും നമ്മുടെ കാഴ്ച്ചപ്പാടില്‍ അധിഷ്ഠിതവുമായ ധാരണകള്‍ സ്വരൂപിക്കാന്‍ ഈ ദിവസം നമുക്ക് അവസരം തരുന്നു.തങ്ങളുടെ പഞ്ചായത്തില്‍ വനിതാദിനം ആഘോഷിക്കുവാന്‍ വേണ്ടി മത്സരിക്കുന്ന രാജസ്ഥാനിലെ പുരുഷപ്രജകളായ ഗ്രാമീണരെ കുറിച്ചു ആലോചിച്ചുനോക്കൂ. കുടുംബകാര്യങ്ങളൊക്കെ ഏറ്റെടുക്കാനും സ്ത്രീകളെ ചര്‍ച്ചകള്‍ക്കും കളികള്‍ക്കും (ചിലതൊക്കെ പുരുഷന്‍മാര്‍ മാത്രം കളിക്കുന്ന കളികള്‍) പോകാന്‍ അനുവദിക്കുന്നതും പുരുഷന്മാര്‍ തയ്യാറാകുന്ന ഒരു ദിവസം. രണ്ടു ദശാബ്ദം  മുമ്പ് വരെ  ഇങ്ങനെ യൊന്ന് സങ്കല്‍പ്പിക്കാന്‍ പോലുമായിരുന്നോ..? ഇപ്പോഴത് സംഭവിക്കുന്നു. അന്താര്ഷ്ട്ര വനിതാദിനം ഇപ്പോള്‍ ഒരു പ്രധാന ആഘോഷദിവസമായി മാറിയിരിക്കുന്നു.

പുരുഷാധിഷ്ഠിത ചിന്താരീതിയെ സ്വാധിനിക്കാന്‍ ഒരു അവസരവും ഇടവും അത് സ്ത്രീകള്‍ നല്കുന്നു. ഒരു ദിവസം മാത്രമാണ് അന്താരാഷ്ട്രമായുള്ളത്. ആഘോഷങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. ഈ വര്‍ഷം ഉത്തരേന്ത്യയില്‍ മാര്‍ച്ച് എട്ടിനാണ് ഹോളി ആഘോഷം. അതിനാല്‍ ഞങ്ങള്‍ ആഘോഷങ്ങള്‍ക്കു വേണ്ടി മറ്റൊരു ദിവസം തെരഞ്ഞെടുത്തു. ദിവസം ഒരു പ്രതീകം മാത്രമല്ല മറ്റെല്ലാവരും പോലെ സ്ത്രീകളും അവരുടെ ദിവസം ആഘോഷിക്കുമെന്നും അവര്‍ വര്‍ഷം മുഴുവന്‍ പ്രധാനപ്പെട്ടതാണെന്ന് മറുപാതിയെ ഓര്‍മ്മിപ്പിക്കുക എന്നതാണ് കാര്യം.

എന്താണ് നിങ്ങളുടെ സത്വരലക്ഷ്യങ്ങള്‍, നിങ്ങള്‍ അവയെ എങ്ങനെ രൂപപ്പെടുത്തുന്നു...?

ജോലി, വ്യക്തിപരമായ നേട്ടങ്ങള്‍ എന്നിവയെക്കുറിച്ച് ആദ്യം മുതല്‍ തന്നെ എനിക്ക് പ്രത്യേക ശ്രദ്ധയൊന്നും ഉണ്ടായിരുന്നില്ല. കൂട്ടായ്മയുടെ ഭാഗമാകുക ഞാന്‍ പ്രധിനിധീകരിക്കുന്ന ജനങ്ങള്‍ക്കു വേണ്ടി-അവര്‍ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ടവരാണ്- സംസാരിക്കുക എന്നിവയായിരുന്നു എനിക്ക് പ്രധാനം. സമത്വം ബഹുസ്വരത എന്നീ അടിസ്ഥാന ആശയങ്ങള്‍ സ്വീകരിക്കുന്നതുപോലെ തന്നെ പ്രധാനമാണ് അഭിപ്രായവ്യത്യാസങ്ങള്‍ അംഗീകരിക്കുകയും മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ അംഗീകരിക്കുകയും ചെയ്യുക എന്നത്.  ഏതു പ്രസ്ഥാനത്തിനും ചില സവിശേഷകാര്യങ്ങള്‍ സവിശേഷ കഴിവുകള്‍ ആവശ്യമാണ്. നിയമനിര്‍മ്മാണം, സംഘാടനം, എഴുത്ത്, ഡോക്യുമെന്റേഷന്‍, നാടകം അങ്ങനെ പലതിനും വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ ഏല്ലായ്പ്പോഴും ഫലം ചെയ്തിട്ടുണ്ടെന്ന് പില്‍ക്കാല വിലയിരുത്തലുകള്‍ തെളിയിച്ചു.

കുടുംബം സ്ത്രീയെ ചങ്ങലയ്ക്കിടുകയും അവരെ പൂര്‍ണ്ണ മനുഷ്യരായി വികസിക്കുന്നതില്‍ നിന്ന് തടസ്സപ്പെടുത്തുകയും ചെയ്യുന്നുണ്ടോ...?

സ്വന്തം കുടുംബത്തേയും പുരുഷനേയും ഉറ്റശത്രുക്കളായി സ്ത്രീകള്‍ നിര്‍വചിക്കുന്നു. സ്ത്രീകള്‍ മാറ്റം ആഗ്രഹിക്കുന്നു പക്ഷേ, അവരുടെ കുടുംബത്തോടും സാമൂഹിക ഘടനയോടുമൊപ്പം മറ്റേതൊരു മനുഷ്യജീവിയേയും പോലെ തീരുമാനങ്ങളെടുക്കാനുള്ള അവകാശം ലഭിക്കുക എന്നതാണ് ഞങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ ആഗ്രഹിക്കുന്നത്. അമ്മയായി എന്നതുകൊണ്ട് ഫെമിനിസ്റ്റ്  അല്ലാതാകുന്നില്ല. ഒരു സ്ത്രീക്ക് പരമ്പരാഗത വേഷം ധരിക്കാനാണ് ഇഷ്ടമെങ്കില്ഡ മറ്റൊരാള്‍ക്ക് അതാവണമെന്നില്ല. എങ്ങനെ വസ്ത്രം ധരിക്കുന്നു എന്നതല്ല പ്രധാനം, അതിനുള്ള തീരുമാനം ആരെടുക്കുന്നു എന്നതും എന്തുകൊണ്ട് എന്നതുമാണ്. പതുക്കെ കാര്യങ്ങള്‍ മാറി വരുന്നുണ്ട്. സാമ്പത്തിക സാമൂഹിക ഘടനകള്‍ വെള്ളം കടക്കാത്ത അറകളിലല്ല കഴിയുന്നത്. സാമൂഹികമായി ഉയരാനുള്ള ആവശ്യം സ്ത്രീയുടെ ആവശ്യം സംബന്ധിച്ച കാഴ്ച്ചപ്പാടുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. അവളുടെ വര്‍ദ്ധിച്ചുവരുന്ന സാക്ഷരതയും കഴിവും കുടുംബവും സമൂഹവും അംഗീകരിക്കുന്നുണ്ട്. പോരാടാനും പ്രേരണ ചെലുത്താനും വിജയിക്കാനും നിരവധി യുദ്ധങ്ങള്‍ ബാക്കിയുണ്ട്. എന്തായാലും ഭാവി വര്‍ദ്ധിച്ച സമത്വത്തിന്റേതാണ്. അതുകൊണ്ടുതന്നെ ശുഭാപ്തിവിശ്വാസത്തിന്റേയും.

രാജ്യത്ത് നിരവധി സാമൂഹിക പ്രസ്ഥാനങ്ങള്‍ക്ക് താങ്കള്‍ നേതൃത്വം നല്കിയിട്ടുണ്ട്. ഇവയില്‍ സ്ത്രീ പങ്കാളിത്തം എത്രമാത്രമുണ്ടായിരുന്നു..? തങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങലില്‍ പോലും ഇടപെടാന്‍ സ്ത്രീകള്‍ വിമുഖത കാണിക്കുകയോ താല്പര്യം പ്രകടിപ്പിക്കാതെ ഇരിക്കുകയോ ചെയ്യുന്നതായി താങ്കള്‍ക്ക് തോന്നിയിട്ടുണ്ടോ...”?

നിലയില്‍ എന്നെ ശക്തയാക്കി. ഒട്ടേറെ പര്യാലോചനകള്‍ക്കു ശേഷം ഞാന്‍ ഗ്രാമീണരായ ദരിദ്ര സ്ത്രീകള്‍ക്കു വേണ്ടി ജീവിക്കാനും പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. സമത്വത്തെക്കുറിച്ചുള്ള എന്റെ രാഷ്ട്രീയ ധാരണകളെ രൂപപ്പെടുത്തുന്നതില്‍ അവര്‍ പലതലത്തില്‍ പങ്കുവഹിച്ചിട്ടുണ്ട്.
രാഷ്ട്രീയത്തെക്കുരിച്ചുള്ള എന്റെ കാഴ്ച്ചപ്പാടുകള്‍ എന്റെ ആദര്‍ശങ്ങള്‍ ജനാധിപത്യത്തില്‍ അധിഷ്ഠിതമായ ഭരണസമ്പ്രദായത്തെക്കുറിച്ചുള്ള എന്റെ വിശ്വാസവും ധാരണയും ഇതെല്ലാം വളര്‍ത്തുന്നതില്‍ അവര്‍ക്ക് കാര്യമായ പങ്കുണ്ട്. ദളിതര്‍, വര്‍ഗ്ഗങ്ങളുടെ രൂപവല്‍ക്കരണം, പോരാട്ടങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് എന്നെ പഠിപ്പിച്ചത് 1980-ല്‍ കണ്ടുമുട്ടിയ നൌര്‍തി എന്ന ഗ്രാമീണ സ്ത്രീയണ്. (ഇപ്പോള്‍ ഗ്രാമത്തിലെ സര്‍പഞ്ചാണ്) മിനിമം കൂലിക്കായി ഞങ്ങള്‍ ഇരുവരും വലിയ ഒരു സമരം നടത്തിയിരുന്നു.

രഹസ്യമായി സൂക്ഷിക്കപ്പെടുന്ന ചില രേഖകള്‍ സാധാരണക്കാര്‍ക്ക് കാണാന്‍ അവസരം ലഭിക്കുന്നത് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ സര്‍ക്കാരിനുള്ളഉത്തരവാദിത്വത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് കൂലിക്കും ഉപജീവനത്തിനും വേണ്ടി ദൈന്യംദിനം പോരാടുന്ന സ്ത്രീക്കും പുരുഷനും ഒരുപോലെ വ്യക്തമായിരുന്നു. ഈ തിരിച്ചറിവാണ് വിവരാവകാശ നിയമത്തിനു വേണ്ടിയുള്ള പോരാട്ടത്തിന് ജന്മം കൊടുത്തത്.

അതുപോലെത്തന്നെ തൊഴിലവകാശത്തിനു വേണ്ടിയുള്ള പോരാട്ടത്തിലും സ്ത്രീകള്‍ കേന്ദ്രസംസ്ഥാനത്തുണ്ടായിരുന്നു. കാരണം കുടുംബത്തിനു വേണ്ടി സമ്പാദിക്കുന്നതും ഭക്ഷണം നല്കുന്നതും സ്ത്രീകളാണ്. ഇപ്പോള്‍ തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികളില്‍ പകുതി സ്ത്രീകളാണ്. ഇത് കുടുംബങ്ങളിലെ അധികാരഘടനയിലും മാറ്റം വരുത്തി.

രണ്ടും പ്രധാന രാഷ്ട്രീയ കാമ്പയിനുകള്‍-വിവരാവകാശവും തൊഴിലുറപ്പും സ്ത്രീകളാല്‍ രൂപവല്‍ക്കരിക്കപ്പെട്ടവയാണ്. അവരുടെ ആവശ്യങ്ങള്‍ അവരുടേതായ ശൈലിയില്‍ അവര്‍ നിര്‍വചിച്ചു. ഉദാഹരണത്തിന് എന്റെ സഹപ്രവര്‍ത്തകയായ സുശീലയുടെ വാചകം പ്രശസ്തമായി "എന്റെ മകനെ 10 രൂപ കൊടുത്ത് ചന്തയില്‍ വിട്ടാല്‍ തിരിച്ചു വരുമ്പോള്‍ ഞാന്‍ അവനോട് കണക്ക് ചോദിക്കും. സര്‍ക്കാര്‍ എന്റെ പോരില്‍ കോടിക്കണക്കിന് രൂപ ചെലവഴിക്കുമ്പോള്‍ ഞാന്‍ അതിന്റെ കണക്കു ചോദിക്കണ്ടേ...? ഹമാരാ പൈസാ ഹെ, ഹമാരാ ഹിസാബ് ഹെ,'' വിവരാവകാശ പ്രസ്ഥാനത്തെ നിര്‍വചിക്കുന്ന മുദ്രാവാക്യമായി അത് പിന്നീട് മാറി.
ഒരു പ്രധാന മുദ്രാവാക്യം വനിതാ പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വെച്ചു - വ്യക്തിപരമായത് രാഷ്ട്രീയവുമാണ് (ദ പേഴ്സണല്‍ ഈസ് പൊളിറ്റിക്കല്‍) സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഈ പ്രസ്ഥാനത്തിലുള്ള അവരുടെ പങ്കാളിത്തത്തിന് വ്യക്തിപരം, പൊതുവായത് എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ ഉണ്ടായിരുന്നില്ല, വര്‍ഗ്ഗ,ജാതി,ലിംഗ അധികാരശ്രേണികളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദത്തിന് സാധുത നിഷേധിക്കാന്‍ ശക്തിയുള്ളവര്‍ ഉപയോഗിക്കുന്ന വാക്കാണ് 'ഉദാസീനത'  എന്നു ഞാന്‍ പറയും. ഉദാസീനത പാവങ്ങള്‍ക്കു താങ്ങാനാവാത്ത ആഡംബരമാണ്. കാരണം ഓരോ ദിവസവും അതിജീവിക്കണമെങ്കില്‍ അവര്‍ക്ക് യുദ്ധം ചെയ്തേ പറ്റു.



ഇന്ത്യയെപ്പോലെ വൈവിധ്യങ്ങള്‍കൊണ്ട് സമ്പന്നമായ ഒരു രാജ്യത്ത് ഫെമിനിസ്റ് പ്രസ്ഥാനത്തിന് അത്യധികം പ്രാധാന്യമുണ്ട്. കാരണം അത് ഒരു ജനാധിപത്യ പ്രക്രിയയാണ്. സമത്വം, സാമൂഹിക നീതി, ബഹുസ്വരത എന്നു തുടങ്ങി ഫെമിനിസ്റു പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ ജനാധിപത്യത്തിലെയും സുപ്രധാന മൂല്യങ്ങളാണ്. വിശേഷിച്ചും ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം വര്‍ദ്ധിക്കുകയും വളര്‍ച്ചയും വികസനവും സംബന്ധിച്ച കാഴ്ച്ചപ്പാടുകള്‍ കൂടുതല്‍ക്കൂടുതല്‍ ആളുകളെ പുറന്തള്ളിക്കളയുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍.


കുടുംബം സ്ത്രീയെ ചങ്ങലയ്ക്കിടുകയും അവരെ പൂര്‍ണ്ണ മനുഷ്യരായി വികസിക്കുന്നതില്‍ നിന്ന് തടസ്സപ്പെടുത്തുകയും ചെയ്യുന്നുണ്ടോ...?

സ്വന്തം കുടുംബത്തേയും പുരുഷനേയും ഉഗ്ര ശത്രുക്കളായി സ്ത്രീകള്‍ നിര്‍വചിക്കുന്നു. സ്ത്രീകള്‍ മാറ്റം ആഗ്രഹിക്കുന്നു പക്ഷേ, അവരുടെ കുടുംബത്തോടും സാമൂഹിക ഘടനയോടുമൊപ്പം മറ്റേതൊരു മനുഷ്യജീവിയേയും പോലെ തീരുമാനങ്ങളെടുക്കാനുള്ള അവകാശം ലഭിക്കുക എന്നതാണ് ഞങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ ആഗ്രഹിക്കുന്നത്. അമ്മയായി എന്നതുകൊണ്ട് ഫെമിനിസ്റ് അല്ലാതാകുന്നില്ല. ഒരു സ്ത്രീക്ക് പരമ്പരാഗത വേഷം ധരിക്കാനാണ് ഇഷ്ടമെങ്കില്ഡ മറ്റൊരാള്‍ക്ക് അതാവണമെന്നില്ല. എങ്ങനെ വസ്ത്രം ധരിക്കുന്നു എന്നതല്ല പ്രധാനം, അതിനുള്ള തീരുമാനം ആരെടുക്കുന്നു എന്നതും എന്തുകൊണ്ട് എന്നതുമാണ്. പതുക്കെ കാര്യങ്ങള്‍ മാറി വരുന്നുണ്ട്. സാമ്പത്തിക സാമൂഹിക ഘടനകള്‍ വെള്ളം കടക്കാത്ത അറകളിലല്ല കഴിയുന്നത്. സാമൂഹികമായി ഉയരാനുള്ള ആവശ്യം സ്ത്രീയുടെ ആവശ്യം സംബന്ധിച്ച കാഴ്ച്ചപ്പാടുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. അവളുടെ വര്‍ദ്ധിച്ചുവരുന്ന സാക്ഷരതയും കഴിവും കുടുംബവും സമൂഹവും അംഗീകരിക്കുന്നുണ്ട്. പോരാടാനും പ്രേരണ ചെലുത്താനും വിജയിക്കാനും നിരവധി യുദ്ധങ്ങള്‍ ബാക്കിയുണ്ട്. എന്തായാലും ഭാവി വര്‍ദ്ധിച്ച സമത്വത്തിന്റേതാണ്. അതുകൊണ്ടുതന്നെ ശുഭാപ്തിവിശ്വാസത്തിന്റേയും
                                                                                കടപ്പാട് : മാതൃഭൂമി  മാര്‍ച് - 8