'അസംതൃപ്തമായ
ആത്മാവിന് വല്ലപ്പോഴും വീണുകിട്ടുന്ന ആഹ്ലാദത്തിന്റെ
അസുലഭ നിമിഷങ്ങള്‍ക്കു വേണ്ടി, ഞാനെഴുതുന്നു. ആ സ്വാതന്ത്ര്യമാണ് എന്റെ
അസ്ഥിത്വം. അതില്ലെങ്കില്‍ ഞാന്‍ കനേഷു മാരിക്കണക്കിലെ ഒരക്കം മാത്രമാണ്'.-
എഴുത്തിന്റെ പ്രേരണയെന്തെന്ന് എം.ടി. മനസ്സിന്റെ ചെപ്പ് തുറക്കുന്നു.
സാഹിത്യം തനിക്കൊരു ഹോബിയാണെന്ന് പറഞ്ഞ പടിഞ്ഞാറന്‍ സാഹിത്യകാരന്‍
ആല്‍ബര്‍ട്ടോ മൊറോവിയോട് വിയോജിച്ചുകൊണ്ട് അദ്ദേഹം പറയുന്നു. 'എഴുത്ത്,
അതെനിക്കൊരു വേദനയായിരുന്നു, ആത്മാവിന്റെ ദാഹമായിരുന്നു,
സ്വപ്നമായിരുന്നു....!'
 |
സുനില്‍ ഗവാസ്ക്കര്‍ |
ഏതൊരു തൊഴിലായാലും, കലയും സാഹിത്യവുമായാലും, 'എന്തിനുവേണ്ടി' എന്ന
ചോദ്യം കൂടുതല്‍ പ്രസക്തമാവുന്ന കാലമാണിത്. സ്ഥാപിത താല്‍പ്പര്യങ്ങള്‍,
പ്രയോജനവാദങ്ങള്‍, സങ്കുചിത നിലപാടുകള്‍ ഇങ്ങനെ പലതും തേര്‍വാഴ്ച നടത്തും
കാലങ്ങളില്‍, സൂര്യനുദിക്കുന്നതാര്‍ക്കുവേണ്
ടി എന്നതിനേക്കാളേറെ ഉറക്കെ ചോദിക്കേണ്ടതാണ്, എഴുതുന്നതെന്തിന് വേണ്ടി? ആര്‍ക്കുവേണ്ടി?
 |
അഴീക്കോട് |
പ്രതിദിനം പത്രത്താളുകളില്‍ വരുന്ന സാഹിത്യ ബന്ധമില്ലാത്ത ജേര്‍ണലിസ്റ്റിക് അവലോകനങ്ങള്‍ക്ക്, സുനില്‍ ഗവാസ്‌കറിനും രവിശാസ്ത്രിക്കും
കിട്ടുന്ന പ്രതിഫലം സുകുമാര്‍ അഴീക്കോടിനും ടി.പത്മനാഭനും ഒ.എന്‍.വിക്കും
കിട്ടുമോ? എഴുത്തുകാരന്‍ നിര്‍ണ്ണയിക്കുന്ന ചലനങ്ങളും സംഭാഷണങ്ങളും
ഗാനങ്ങളും ഉരുവിട്ട് അഭ്രപാളികളില്‍ താരപ്രഭ ചൊരിയുന്ന സല്‍മാന്‍ഖാനും
രജനീകാന്തിനും മമ്മൂട്ടിക്കും മോഹന്‍ലാലിനും കിട്ടുന്ന പ്രതിഫലം,
തിരക്കഥയെഴുതുന്ന ഏത് ഭാഷയിലെ എഴുത്തുകാര്‍ക്കും കിട്ടില്ല. ആദായകരമായ ഒരു
തൊഴിലായും എഴുത്ത് അംഗീകരിക്കപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ബുക്കര്‍ പ്രൈസ് നേടിയ അരുന്ധതിറോയ് ഇതിനപവാദമാകുന്നുണ്ട്, എങ്കിലും.
 |
ടി .പദ്മനാഭന്‍ |
 |
രജനികാന്ത് |
മൈക്കള്‍ ജാക്‌സന്റെ പരിപാടിക്കും, സച്ചിന്‍ ടെണ്ടുല്‍ക്കറുടേയും
മഹീന്ദ്രസിംഗ് ധോനിയുടെയും ക്രിക്കറ്റിനും ഇരച്ച് കയറുന്ന ജനത്തെപ്പോലെ,
ഏതെങ്കിലുമൊരു എഴുത്തുകാരന്റെ പുസ്തകം പ്രസിദ്ധീകരിക്കുന്ന ദിവസം,
പുസ്തകശാലക്കുമുന്നില്‍ തള്ളിക്കയറുന്ന ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍
പോലീസ് ടിയര്‍ഗ്യാസോ ലാത്തിച്ചാര്‍ജ്ജോ/ചെയ്യേണ്ടി
വന്ന ചരിത്രം
ലോകത്ത് എവിടെയും രേഖപ്പെടുത്തിയിട്ടില്ല. സാഹിത്യം
പ്രശസ്തിക്കു പകരിക്കുമെന്നതും ഭാഗിക യാഥാര്‍ത്ഥ്യം മാത്രം, പൂര്‍ണ്ണമായി
ശരിയാകുന്നില്ല.
 |
സച്ചിന്‍ |
പതിനാറാം നൂറ്റാണ്ടിലെ ഒരു ജന്മിയേയോ പ്രഭുവിനെയോ നമുക്കറിയില്ല, ഷേക്‌സ്പിയറിനേയും എഴുത്തച്ഛനേയും അറിയാം എന്നത് എഴുത്തു കാരന്റേയും
കലാകാരന്റേയും സവിശേഷ സൗഭാഗ്യമാണ്. കലോതീതമായി ലഭ്യമാകുന്ന ഈ നേട്ടങ്ങള്‍
ജീവിതകാലത്ത് ലഭ്യമാകണ മെന്നുമില്ല. മരണാ നന്തരനേട്ടങ്ങള്‍ക്ക് വേണ്ടി,
ജീവിതം സാഹിത്യത്തിന് ഹോമിക്കുന്നത് പ്രയോജനമാണോ എന്നും
ചിന്തിക്കുന്ന വരുണ്ടാകാം.
വായനാ സമൂഹത്തിനുപരി (Literary Society) മനുഷ്യമനസ്സുകളില്‍, സാഹിത്യകാരന്
മാത്രം അനുവദിക്കപ്പെട്ടിട്ടുള്ള സ്‌നേഹാദര അംഗീകാരങ്ങളുടെ ഒരിടമുണ്ട്.
സ്‌നേഹാദര അംഗീകാരങ്ങള്‍ നിഷേധിക്കപ്പെടുമ്പോഴോ, അവയെല്ലാം വേണമെന്ന്
അഭിലഷിക്കുമ്പോഴോ അതിലേക്കുള്ള ഉപാധിയായി എഴുത്തിലേക്ക്
പ്രവേശിക്കുകയാണോ...?
പ്രേരണയും പ്രലോഭനവും പ്രചോദനവുമെന്തായാലും എഴുത്തിന്റെ
സ്‌ക്രിയ നിമിഷങ്ങളില്‍ ഒരുപിടി ചോദ്യങ്ങളുടെ നീര്‍ക്കുമിളകള്‍
നുരഞ്ഞുപൊന്തിവരും. നിങ്ങളെഴുതിയില്ലെങ്കില്‍ ഈ പ്രപഞ്ച ത്തിനെന്തെങ്കിലും
കോട്ടം സംഭവിക്കുമോ...? മാവുകള്‍ പൂക്കാതിരിക്കുമോ...? മഴ
പെയ്യാതിരിക്കുമോ...? പുഴകള്‍ ഒഴുകാതിരിക്കുമോ...? സാഗരങ്ങള്‍ തിരയടങ്ങി
ശാന്തമാകുമോ....? ഒന്നും സംഭവിക്കില്ല. എഴുതുമ്പോഴാണ്
പ്രശ്‌നമുണ്ടാകുന്നത്. എഴുത്തച്ഛന്‍ ആദ്ധ്യാത്മ രാമായണവും മഹാഭാരത വുമെഴുതിയപ്പോഴും,
ആശാന്‍ വീണപൂവും ദുരവസ്ഥയുമെഴുതിയപ്പോഴും ചങ്ങമ്പുഴ രമണനും
വാഴക്കുല യുമെഴുതിയപ്പോഴും, വി.ടി.ഭട്ടതിരിപ്പാട് അടുക്കളയില്‍ നിന്ന്
അരങ്ങത്തേക്ക് എഴുതിയപ്പോഴും തോപ്പില്‍ഭാസി നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി
എഴുതിയപ്പോഴും കടമ്മനിട്ട കുറ ത്തിയും ശാന്ത യുമെഴുതിയപ്പോഴും
പ്രശ്‌നമുണ്ടായി. പ്രശ്‌നസങ്കീര്‍ണ്ണ സമൂഹത്തില്‍, നിങ്ങളുടെ സാഹിത്യം ഒരു
'പ്രശ്‌ന'മാകുന്നില്ലെങ്കില്‍, നിങ്ങളും ഒരു 'പ്രശ്‌നമല്ലാത്ത' അവസ്ഥ
വന്നുചേരും. എന്നിട്ടും ഇത് തിരിച്ചറിഞ്ഞുകൊണ്ട് നിങ്ങള്‍ എഴുത്ത്
തുടരുന്നുവെങ്കില്‍ എഴുത്ത് ഗൗരവമേറിയതും സര്‍ഗ്ഗാത്മകവും
ഫലപ്രദവുമായിരിക്കും.
ഒരു രചന ആത്മസംതൃപ്തിയോടെ പൂര്‍ത്തിയാക്കുന്ന നിമിഷങ്ങളില്‍
എഴുത്തുകാരി / എഴുത്തുകാരന്‍ അധൃഷ്യനാണ്. അനുഭൂതി ദായകമായ ആ നിമിഷങ്ങള്‍,
സൃഷ്ടിയുടെ സുഖദമായ അവസ്ഥകള്‍ വിവരണാതീതമാണ്. മധുരോദാരമായ അനുഭൂതികളാണ്.
ജീവിതത്തിന്റെ മറ്റേതൊരു നിമിഷത്തിലും അനുഭവിക്കാത്ത സ്വാതന്ത്ര്യമാണ്
എഴുത്തില്‍നിന്ന് ലഭ്യമാകുന്നത്. പത്രക്കാരും പ്രസാധകരും വായനക്കാരും
അക്കാദമികളും അവാര്‍ഡ് കമ്മറ്റികളും ഇല്ലാത്ത എഴുത്തിന്റെ മാത്രം
സ്വച്ഛന്ദലോകമാണത്. രാജാവും പ്രജയുമില്ല. അവിടെയുള്ളത് മനുഷ്യനും
പ്രകൃതിയും പ്രപഞ്ചവും മാത്രം.
'എഴുത്ത്, എഴുത്തിന്റെ (സമൂഹത്തിന്റെ) സൗഭാഗ്യത്തിനോ എഴുതുന്നവന്റെ
സൗഭാഗ്യത്തിനോ?.. അര്‍പ്പണമനോഭാവമാണോ വേണ്ടത്, അതോ തനിക്ക് വശമുള്ള വിദ്യയെ
(എഴുത്തെന്നല്ല, ഏതു ക്രിയയും) സുഖസൗഭാഗ്യങ്ങളുടെ ഉയര്‍ന്ന
മുറിയിലെത്താനുള്ള ഉപകരണമാക്കുകയോ?- സി. രാധാകൃഷ്ണന്‍ നയം
വ്യക്തമാക്കുന്നു.
 |
കുട്ടികൃഷ്ണമാരാര്‍ |
ഏഴു പതിറ്റാണ്ടുകള്‍ക്ക് മുമ്പത്തെ കേരളത്തിന്റെ സമരതീഷ്ണമായ
സാംസ്‌ക്കാരിക നാള്‍വഴികള്‍ മുഴങ്ങിക്കേട്ട സംവാദമായിരുന്നു. 'കല കലക്ക്
വേണ്ടിയോ, ജീവിതത്തിന് വേണ്ടിയോ...'? 'കല ജീവിതത്തിന് വേണ്ടിയെന്ന വാദത്തെ,
കുട്ടിക്കൃഷ്ണമാരാര്‍, സഞ്ജയന്‍ പ്രഭൃതികള്‍ എതിര്‍ത്തത്
കലയ്ക്ക്/സാഹിത്യത്തിന് സോദ്ദേശലക്ഷ്യം പാടില്ല എന്ന വിശ്വാസം കൊണ്ടല്ലാ,
തങ്ങളിഷ്ടപ്പെടാത്ത തൊഴിലാളിയും കര്‍ഷകനും മറ്റദ്ധ്വാനിക്കുന്ന
ജനവിഭാഗങ്ങളും സാഹിത്യത്തെ (സംസ്‌ക്കാരത്തെയാകെ) ഉപയോഗിക്കുന്നതിലുള്ള
അസഹിഷ്ണുതയായിരുന്നു. 'കല കലയ്ക്കുവേണ്ടി' എന്ന വാദിച്ചവര്‍
യാഥാസ്ഥിതിക-നാടുവാഴിത്ത വരേണ്യ വ്യവസ്ഥയുടെ വക്ത്ക്കളായിരുന്നു''-
ഇ.എം.എസ്
1948-52 കാലയളവിലെ സംവാദം-രൂപഭദ്രതാവാദം-സാഹിത്
യമനസ്സുകളില്‍
തീക്കാറ്റ് പായിച്ചാണ് കടന്ന് പോയത്. ഇ.എം.എസ് തുടര്‍ന്നുപറഞ്ഞു.
'പരിശുദ്ധമായ കലയെ ഞങ്ങള്‍ അനാദരിക്കുന്നില്ല. കലയിലൂടെ
ആവിഷ്‌ക്കരിക്കപ്പെടുന്ന പരിസരം കലാകാരന്റെ മനോഭാവമനുസരിച്ച് യാഥാസ്ഥിതികമോ
പുരോഗമനപരമോ ആവാം. ഒരേ പരിസരംതന്നെ രണ്ട് വിശിഷ്ട കലാകാരന്മാരില്‍
രണ്ടുതരത്തില്‍ പ്രതിബിംബിക്കുന്നു. കലാരൂപേണ പ്രത്യക്ഷപ്പെടുന്നു.
രണ്ടിലും സൗന്ദര്യബോധം നിറഞ്ഞ് വിഴിയുന്നുണ്ടാകാം. ഒരാള്‍
യാഥാസ്ഥിതികത്വത്തേയും മറ്റേയാള്‍ പരിവര്‍ത്തനത്തേയും
പ്രോത്സാഹിപ്പിക്കുന്നു.''- ജീവല്‍ സാഹിത്യം, പുരോഗമന സാഹിത്യപ്രസ്ഥാനമായി
മാറിയപ്പോള്‍ അവരെടുത്ത നിലപാടായിരുന്നു ഇത്. രൂപഭദ്രതയോ
ശില്‍പ്പസൗന്ദര്യമോ ഇല്ലാതെ കലയും സാഹിത്യവും ഉത്തമമാകുന്നില്ല.
കേവലസൗന്ദര്യം മാത്രമുള്ള കല, യാഥാസ്ഥിതികയെ പ്രോത്സാഹിപ്പിക്കുന്നുവെങ്കില്‍, പിന്തിരിപ്പന്‍ ആശയമാണ് അതിന്റെ ദര്‍ശനമെങ്കില്‍ അതിനെ അംഗീകരിക്കാന്‍ കഴിയില്ല. പുരോഗതിയായിരിക്കണം കലയിലെ ദര്‍ശനം.
 |
ബെര്‍നാദ് ഷാ |
എല്ലാ കലാ-സാഹിത്യങ്ങളുടെയും ലക്ഷ്യം ആശയ പ്രചാരണമാണെന്ന് ഭാരതീയ
സാഹിത്യ സംഹിതകളില്‍ സമര്‍ത്ഥിക്കുന്നുണ്ട്. വേദ- പുരാണേതിഹാസ ങ്ങളെല്ലാം
അങ്ങനെ രചിക്കപ്പെട്ടതുമാണ്. ഇന്നുവരെ രചിക്കപ്പെട്ട എല്ലാ കൃതികളും
എഴുത്തുകാരന്റെ ആശയ പ്രചാരണമാണ്. എഴുത്ത് ആത്മ പ്രകാശനത്തിനോ
ആശയ പ്രചാരണത്തിനോ എന്ന ചോദ്യം അതുകൊണ്ട് തന്നെ അപ്രസക്തമാകുന്നു. രണ്ടും
ഒന്നു തന്നെയാണെന്ന ഉത്തരത്തിലൂടെ. 'കാലത്തിനോടും ജീര്‍ണ്ണിച്ച സാമൂഹിക വ്യവസ്ഥകളോടും കലഹിക്കാതെ പ്രതിഭാധനനായ
ഒരെഴുത്തുകാരനും മുന്നോട്ടു പോകാനാകില്ല' എന്ന് ബര്‍ണാഡ്ഷായുടെ വാക്കുകള്‍
എഴുത്തിന് ദിശാബോധം പകരുന്നതാണ്. കുളത്തിലിറങ്ങേണ്ട നനയും, മുങ്ങും, ചാവും
എന്ന് പറഞ്ഞ് പിന്തിരിയുന്നപോലെ യാഥാര്‍ത്ഥ്യങ്ങള്‍ കാണാനാവാത്ത സാഹിത്യം
രചിക്കുന്നതിനേക്കാള്‍ ഭേദം അതൊഴി വാക്കുന്നതാണ്. അത്രയും കടലാസും മഷിയും
ലാഭം. പുതിയ കാലത്തില്‍, മാനവിക മൂല്യബോധങ്ങളെ ചവിട്ടിമെതിച്ച്,
അധിനിവേശങ്ങളിലൂടെ മനുഷ്യനെ പിച്ചിച്ചീന്തി രക്തംകുടിക്കുന്ന
രക്ത രക്ഷസ്സുകളോട്, മൂലധന സാമ്രാജ്യത്യ ശക്തികളോട് അങ്കം കുറിക്കുന്ന രചനകളും
സാഹിത്യത്തിന്റെ ചാലക ശക്തിയായി വര്‍ത്തിക്കേണ്ട താണെന്ന്
തൊണ്ടപൊട്ടിപ്പറയേണ്ടി
വരുന്നു.