ധ്വനി പ്രതിഷേധിച്ചു

 


ധ്വനി വനിതാസംഘടന ഡൽഹിയിൽ കൂട്ടമാനഭംഗത്തിന്നിരയായി  ദാരുണമായി അന്ത്യം കൈവരിച്ച  പെൺകുട്ടിയുടെ അവസ്ഥയിൽ അഗാധമായ ദുഃഖം അറിയിക്കുകയും, മെഴുകുതിരി കൊളുത്തി ആത്മാവിനു  നിത്യശാന്തി നേരുകയും   ചെയ്തു. സ്ത്രീകൾക്കു നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ സ്ത്രീകൂട്ടായ്മകൾ ശക്തമായി പ്രതിഷേധിക്കേണ്ടത്  ഓരോരുത്തരുടേയും ധാര്‍മ്മികമായ ഉത്തരവാദിത്വമാണ് . സമൂഹത്തോടുള്ള പ്രതിബദ്ധതയിലൂടെ മാത്രമേ അത് നിര്‍വഹി ക്കാനാകു.. നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഇത്തരം കേസുകൾക്കു കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും   നിന്നും മാതൃകാപരമായ ശിക്ഷാവിധികൾ  ഉടനടി നിലവില്‍ വരണമെന്നും  യോഗം ഒന്നടങ്കം അഭിപ്രായപ്പെട്ടു.