എം.ഗോവിന്ദൻ കമ്മ്യൂണിസ്റ്റ് വിരുദ്ധധൈഷണികനേതാവ്



പിണറായി വിജയൻ
വിമോചനസമരം നടന്ന കാലത്ത്‌ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‌ എതിരെ
ബുദ്ധിജീവികലേയും എഴുത്തുകാരേയും അണിനിരത്തുന്ന പത്രാധിപരായിരുന്നു എം.ഗോവിന്ദൻ. അദ്ദേഹം ചെന്നൈയിൽ നിന്നുമിറക്കിയ പ്രസിദ്ധീകരണത്തിൽ
എഴുതണമെങ്കിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധ ചേരിയില്പെട്ടവരായിരിക്കണമെന്ന്‌ ശഠിച്ചിരുന്നു.
എം. ഗോവിന്ദന്‍ 

ജർമ്മനിയിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധപ്രസ്ഥാനത്തിന്റെ ചെറിയ പതിപ്പിനാണ്‌ ഗോവിന്ദൻ നേതൃത്വം നല്കിയത്‌.കമ്മ്യൂണിസ്റ്റുവിരുദ്ധപ്രസ്ഥാനവും പ്രസിദ്ധീകരണവും ഭാവിയിൽ നശിച്ചതല്ലാതെ കമ്മ്യൂ ണിസത്തിന്‌കോട്ടമുണ്ടായില്ല.ഇപ്രകാരം ഗോവിന്ദനോട്‌ അന്ന്‌ അണിനിരന്ന ബുദ്ധിജീവികൾ പിന്നീട്‌ കമ്മ്യൂണിസ്റ്റു പാർട്ടിയോട്‌ ചേർന്ന്‌ പ്രവര്‍ത്തിച്ചിരുന്നു വെന്നും പിണറായി വിജയൻ പറഞ്ഞു.

ഇ.എം.അഷറഫ്‌ രചിച്ച “അഴീക്കോടിന്റെ യാത്രകൾ”. “ഓർമ്മകൾ മാത്രം” എന്നീ പുസ്തകങ്ങളുടെ പ്രകാശനം നിർവഹിച്ചുകൊണ്ട്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
- പത്രവാര്‍ത്ത