പ്രണയ ശലഭം


ദീപമോഹന്‍ 
എന്‍ മാനസ വൃന്ദാവനത്തില്‍ ...
നിറസ്വപ്നങ്ങളുടെ വാടാമലരുകള്‍
ചുറ്റും പ്രണയ ദാഹവുമായി
കുഞ്ഞി ചിറകുകള്‍ വീശിപൂമ്പാറ്റകളോരായിരം...

ചെഞ്ചുണ്ടില്‍ മന്ദഹാസവവും 
ആര്‍ദ്രമാം മിഴിയിണകളില്‍
മറ്റൊരു വസന്തവും ഒളിപ്പിച്ചു
സ്വര്‍ണ്ണ വര്‍ണ്ണ മുഖവും
പനിനീര്‍പൂ ചിരിയുമായി ...
പാറി പറന്നു വരും പ്രണയ ശലഭമേ ....
കളകളാരവം മുഴക്കും കുയിലുകള്‍ ..
സ്വാഗതമോതുന്നത് നിനക്കല്ലയോ ?
പനിനീര്‍ പൂക്കള്‍ നാണിച്ചു നിലപ്പതു
നിന്‍ അധരത്തില്‍ വിടരുമ്പോള്‍ 
പുഞ്ചിരി പൂക്കള്‍ കണ്ടല്ലയോ

പ്രണയ ശലഭമേ പോരുക നീയിനിയെന്‍
മനോവാടികയില്‍ പൂത്ത ചെമ്പകപൂവിന്‍
മധു നുകരാന്‍ ..മധുരം പകരാന്‍