ഒഴിയാതുള്ളത്‌


ഷീബ ദിവാകരൻ


വര - സോമന്‍ കടലൂര്‍ 
ഒരു നാൾ അവൾ
എന്റെ പടിവാതിൽക്കൽ വന്ന്‌
മുട്ടിവിളിച്ചു
വാതിൽപ്പാളിയിലൂടെ
അവളുടെ രൂപം കണ്ട്‌ ഞാൻ നീരസപ്പെട്ടു
വൃത്തത്തിൽ വൃത്തിയിൽ വരാൻ
വിളിച്ചു പറഞ്ഞിട്ടും
തുറക്കുമെന്ന പ്രതീക്ഷയിലാവാം
അവളവിടെ കുണുങ്ങി നിന്നു
പഴയതെങ്കിലും വൃത്തിയുള്ളൊരുടുപ്പ്‌
പൊടിതട്ടിയെടുത്തു വന്ന്‌
ഞാൻ കതകു തുറന്നു
അപമാനശല്യം അവളേയും മഥിച്ചിരിക്കണം
അവൾ പൊയ്ക്കഴിഞ്ഞിരുന്നു