ഏഴകളുടെ കഥാകാരൻ

Varamozhi Editor: Text Exported for Print or Save


കെ.ആർ. കിഷോർ

           തകഴിയുടെ ചിത്രം 

ഇംഗ്ളീഷിൽ കഥയെന്ന പുതിയ സാഹിത്യരൂപം ജന്മമെടുത്ത്‌ ഒരു നൂറ്റാണ്ടു പിന്നിട്ടാണ്‌ മലയാളത്തിൽ അത്‌ വളരാൻ തുടങ്ങിയത്‌. തൊള്ളായിരത്തി മുപ്പതുകളിൽ തകഴി, ബഷീർ, കേശവദേവ്, കാരൂർ, പൊൻകുന്നം വർക്കി, ഉറൂബ്‌, ചെറുകാട്‌, സരസ്വതിയമ്മ, എന്നിവരിലൂടെ മലയാള കഥ ബാല്യകൗമാരം കടന്ന്‌ നീണ്ടു നിവർന്നു നില്ക്കാൻ തുടങ്ങി. അക്കൂട്ടത്തിൽ തകഴിയുടെ കഥകൾ മുന്നിൽ തന്നെയായിരുന്നു.

മലയാളമിന്ന്‌ എഴുത്തിന്റെ ഏണിപ്പടികൾ അനായാസം ചവുട്ടിക്കയറി ലോകസാഹിത്യത്തിലേക്ക് ഗണ്യമായ കഥകളും, നോവലുകളും  സംഭാവന ചെയ്ത തകഴിയുടെ ജന്മശതാബ്ദി ആഘോഷവേളയിലാണ്‌. പതിമൂന്ന്‌ വർഷം മുമ്പ്‌ 87--ം വയസ്സിൽ മരണമടഞ്ഞിട്ടും മലയാളം ഇന്നും ആ കഥാകാരനെ സ്നേഹപൂർവം സ്മരിക്കുന്നത്‌ സാഹിത്യത്തിൽ സമൂലമായ മാറ്റങ്ങൾ വരുത്തിയ ജനകീയ സാഹിത്യകാരൻ എന്ന നിലയിലാണ്‌.
കാത്തയോടൊപ്പം 
 ഇരുപതുകളിൽ കഥയ്ക്ക്‌ രൂപഭാവങ്ങൾ കൊടുക്കുന്നതിലും ആശയവ്യക്തത നല്കുന്നതിലും കാര്യമായ ഗൗരവം കൊടുക്കാൻ അന്നത്തെ എഴുത്തുകാർക്ക്‌ കഴിഞ്ഞിരുന്നില്ല. തകഴിയും സാരോപദേശങ്ങളുടെ കഥ പറഞ്ഞുകൊണ്ടാണ്‌ തുടങ്ങിയത്‌. ആദ്യകഥ, "ത്യാഗത്തിന്റെ പ്രതിഫലം". അന്നത്തെ എഴുത്തുകാർ കാതു കൂർപ്പിച്ച്‌ കേട്ടിരുന്നത്` കേസരി എ. ബാലക്കൃഷ്ണപ്പിള്ളയുടെ സാരഗംഭീരമായ നിർദ്ദേശങ്ങളായിരുന്നു. തകഴിയും, കേസരിയുടെ വാക്കുകൾ കേട്ട്‌ കുട്ടനാടിന്റെ പാടശേഖരങ്ങളിലും, ഗ്രാമത്തിന്റെ ഇടവഴികളിലും ,പുറക്കാട്ട്‌ കടപ്പുറത്തും കുടിലുകളിലും സാധാരണ മനുഷ്യരുടെ വ്യവഹാര ഇടങ്ങളിലൂടേയും ഏറെ നടന്നു. അവരുടെ ഭാഷയും വികാരവിചാരങ്ങളും  വിഹ്വലതകളും  മോഹഭംഗങ്ങളും  പ്രതീക്ഷകളും അകമേ ഉൾക്കൊണ്ടു.
എം. ടി ., തകഴിക്കു പുരസ്കാരം സമര്‍പ്പിക്കുന്നു, കൂടെ മോഹന്‍ ലാല്‍   
കാലം അതിവേഗം മാറ്റത്തിന്‌ വിധേയമായിക്കൊണ്ടിരിക്കുകയായിരുന്നു. നവോഥാന കാലത്തിന്റെ ഊർജ്ജം ജാതിവ്യവസ്ഥക്കും അനാചാരങ്ങൾക്കുമെതിരെ പോരാടി മനുഷ്യനെ മനുഷ്യ നാക്കുന്നതിൽ ഏറെക്കുറേ വിജയിച്ചുകഴിഞ്ഞിരുന്നു. മാനവിക വികാസം സാമ്രാജ്യ വിരുദ്ധ ബോധ ത്തിലേക്കും സോഷ്യലിസ്റ്റ്‌ സൗന്ദര്യ ശാസ്ത്രത്തിലേക്കും എത്തിനോക്കുന്നത്‌ തകഴിയടങ്ങുന്ന എഴുത്തുകാരിലൂടെ ആയിരുന്നു. “തോട്ടിയുടെ മകൻ" "രണ്ടിടങ്ങഴി" എന്നീ കൃതികളിലൂടെ സമൂഹത്തിലെ ഏഴയായിരുന്ന ഒരു ജനവിഭാഗത്തിന്റെ ജീവിതം പകർത്തപ്പെടുകയും, അതുവരെ സാഹിത്യത്തിന്റെ അകം താളുകളില്‍  കടന്നു വരാതിരുന്നവർക്കും സാംസ്ക്കാരിക ജീവിതത്തിൽ ഇടമുണ്ടാകുകയും  ചെയ്തു.  അവരുടെ  ജീവിതം  പൊതു  സമൂഹത്തിന്റെ  മുന്നില്‍  ആട യാഭരങ്ങന്ളില്ലാതെ  അവതരിപ്പിക്കപ്പെട്ടു. അവരും  മനുഷ്യ രാണെന്ന  അവ ഗണിക്കപ്പെട്ട    യാഥാര്‍ത്ഥ്യം   അംഗീകരിക്കപ്പെട്ടു.  സാഹിത്യം  ജനകീയമാ കുന്ന തങ്ങനെയാണ്. അങ്ങനെ വൈജ്ഞാനിക  ധൈഷണിക മേഖലകൾ പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ബാലികേറാ മല യല്ലാതാവുകയായിരുന്നു.
ബഷീര്‍, അഴീക്കോട് , തകഴി, ദേവ് എന്നിവര്‍ 
തകഴി ഗ്രാമീണജീവിതം  തൊട്ടരിയുന്നതിലൂടെ അവരുടെ വികാരവിചാരങ്ങൾ  സാംശീകരിക്കു കയും ചെയ്തു. അതിന്‌ അന്നു വരെ സാഹി​‍ത്യത്തിൽ വ്യവഹരിക്കപ്പെട്ട ഭാഷയുടെ ഉപയോഗം അപര്യാപ്തവും,അസാദ്ധ്യവുമായിരുന്നു.  അന്ന് വരെയ്ണ്ടായിരുന്ന  സാഹിത്യ മലയാളം  സാധാരണ ക്കാരന്റെ  ഭാഷയായിരുന്നില്ല.  തോട്ടികളുടെയും, കർഷകരുടെയും ഹൃദയത്തുടിപ്പുകള്‍  പകർ ത്താൻ  നാട്ടുഭാഷയുടെ ഉപയോഗം ആവശ്യമായി വരികയും കുട്ടനാടിന്റെയും  അമ്പലപ്പുഴ യുടേയും പുറക്കാട്ട്‌  കടപ്പുറത്തേയും മണ്ണില്‍   കുഴച്ചെടുത്ത മനുഷ്യർക്ക്‌ അവരുടെ വായിൽ നിന്നൊഴുക്കാൻ ആ നാട്ടുമൊഴികള്‍ തന്നെ ഉപയോഗിക്കാനുള്ള ധീരതയും, സൗന്ദര്യബോധവും ഉണ്ടായിരുന്ന മലയാളം കണ്ട  ആദ്യകാല ഗദ്യകാരന്മാരിൽ പ്രമുഖനായി തകഴി വളർന്നുവന്നു.  പാവപ്പെട്ടവന്റെ ജീവിതം ഒരു സാഹിത്യ പ്രമേയമായിരുന്നില്ല. അവന്റെ  ജീവിതം, നൊമ്പരങ്ങള്‍, പ്രണയം, സാമ്പതീകവും  ജാതീയവുമായ  നിരവധി  വിഹ്വല തകള്‍, പാര്ശ്വ വല്കരണത്തിന്റെ പരാധീനതകള്‍, ഉണര്‍വ്വിന്റെ  ഉണ്മേഷങ്ങള്‍     എല്ലാം  പകര്‍ത്താന്‍  നമ്മുടെ സാഹിത്യം തുനിയാത്ത കാലം. തകഴിക്കു മുന്‍പ് കുമാരനാശാന്റെ കൃതികള്‍    മാത്രമാണ്   അധകൃതന്റെ കഥ  പറഞ്ഞ   ഏക  സാഹിത്യം.

ചെമ്മീന്‍ സിനിമയുടെ പോസ്റ്റര്‍ 
ഏണിപ്പടികള്‍,ചെമ്മീൻ,
അനുഭവങ്ങൾ പാളിച്ചകള്‍, 
കയർ, തുടങ്ങി മലയാളിയുടെ 
സാംസ്ക്കാരിക ജീവിതത്തിൽ
 മുപ്പത്തൊൻ പതോളം നോവലുകളിലൂടേയും, 
കഥകളിലൂടേയും നൂറുകണക്കിനു 
കഥാപാത്രങ്ങളാണ്‌ അക്ഷരരൂപം കൈവന്നത്‌. 
 ചാത്തനും ചിരുതയും പളനിയും കരുത്തംമയും  
പരീക്കുട്ടിയും, കേശവ പ്പിള്ളയും, 
ചെല്ലപ്പനുമെല്ലാം 
മലയാളി ഹൃദയത്തിൽ  
സ്ഥാനം  പിടിച്ചു. 




സ്വാതന്ത്ര്യ  സമരത്തിനും കമ്മ്യൂണിസ്റ്റ് പരിവർത്തന സമരങ്ങൾക്കും സാക്ഷിയായി നാടിന്റെ ഇടവഴി കളിലൂടെ തകഴി നടന്നു നീങ്ങി. സ്വാതന്ത്ര്യസമരസേനാനിയുടെ നിശ്ച്ചയദാഢ്യവും ലാത്തി യടിയിലും  വെടിയുണ്ടയിലും തളരാത്ത കമ്മ്യൂണിസ്റ്റുകാരന്റെ ത്യാഗവും തകഴി കണ്ട കാഴ്ച്ചകളായിരുന്നു. കാല ത്തിന്റെ സ്പന്ദനങ്ങൾ അക്ഷര ങ്ങളിലൂടെ വർഷിക്കാൻ തകഴിയടങ്ങുന്ന ഒരു കൂട്ടം എഴുത്തുകാരുടെ അടങ്ങാത്ത അഭിനിവേശം ചലനാത്മകമായ ഒരു സമൂഹത്തിന്റെ സൃഷ്ടി യിലേക്കാണ്‌` നയിക്കപ്പെട്ടത്‌. 

”ചെമ്മീൻ“ എന്ന നോവൽ ലോകസാഹിത്യത്തിലിടം നേടുന്നത്‌ ഇന്ത്യയിലെ തന്നെ ഇതര ഭാഷകളിലേക്കും ഇംഗ്ളീഷ്് അടങ്ങുന്ന വിദേശ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യ പ്പെടുന്നതിലൂടെയാണ്‌. "ചെമ്മീൻ" സിനിമയാക്കപ്പെടുകയും ദേശീയവും അന്തർ ദേശീയവുമായി അംഗീകാരങ്ങൾ നേടുകയും ചെയ്തു. ചുക്ക്‌, ഏണിപ്പടികൾ അനുഭവങ്ങൾ, പാളിച്ചകൾ എന്നിവയ്ക്കും ചലചിത്ര ഭാഷ്യം ഉണ്ടായി. പരമ്പരയായി ടി.വിയിലൂടെ കുടുംബസദസ്സിലെത്തി. തകഴിയുടെ സ്ത്രീ കഥാപാത്രങ്ങളെയെടുത്ത്‌ അടൂർ ഗോപാലകൃഷ്ണൻ ചലച്ചിത്ര രൂപം കൊടുത്തു.

ചെമ്മീനില്‍  മധുവും ഷീലയും 
 അവഗണിക്കപ്പെട്ടതും, പാർശ്വവല്ക്കരിക്കപ്പെട്ടതുമായ 
ഏഴകളുടെ ജീവിതത്തിന്റെ 
 നൊമ്പര ങ്ങളുടെയും, ഉയിർത്തെഴുന്നേല്പ്പിന്റേയും 
ചൈതന്യധാരയാണ്‌ തകഴി സാഹിത്യം. അതുവരെ  സാഹിത്യത്തിനു അന്യമായിരുന്ന ജീവിതം പകര്‍ത്താന്‍ തകഴിയുടെ കൈവശം  ഉണ്ടായിരുന്ന ഭാഷ അപരയാപ്തമായിരുന്നു. "ഇന്ദുലേഖ"യുടെയും,"മാര്‍ത്താണ്ട  വര്‍മ്മ" 
യുടെയും  ഭാഷ  പുരക്കാട്ടു  കടപ്പുറത്തെ  പളനിക്ക്  
പറയാന്‍  അറിയില്ലായിരുന്നു. 
തോട്ടിക്കു  വശമുള്ള ഭാഷയും തകഴി ക്കരിയില്ലായിരുന്നു. അവരുടെ ഭാഷ പഠിച്ചത് 
 തകഴി അവരി ലെക്കിറങ്ങിചെന്നിട്ടാണ്.    

വ്യാകരണം പഠിച്ചിട്ടില്ലെന്ന്‌ പറയാറുള്ള തകഴി 
ഹൃദയത്തിന്റെ ഭാഷ യെഴുതിയപ്പോൾ വ്യാകരണവും, 
സൗന്ദര്യ ശാസ്ത്രവും തകഴിയുടെ പിന്നാലെ നീങ്ങുന്ന കാഴ്ച്ചയാണ്‌` കണ്ടത്‌. 
പതിമൂന്ന്‌ കൊല്ലം മുമ്പ്‌ തകഴി എന്ന വ്യക്തി മരിച്ചെങ്കിലും 
തകഴി സാഹിത്യം അനശ്വരമായി 
കാലത്തിന്റെ സാക്ഷി പത്രങ്ങളായി ജ്വലിക്കുന്ന 
മനുഷ്യന്റെ അക്ഷര ദീപങ്ങളായി 
 ഇന്നും നിലനില്ക്കുന്നു.