അനന്തമീ ജീവിതം

ജ്യോതിസ്‌ പറവൂർ


കടിഞ്ഞാണില്ലാത്ത കുതിരയെപോലെ കാലം അതിന്റെ പ്രയാണം അവിരാമം
തുടരുന്നു.ഇവിടെ സംഭവബഹുലമായ ഒരു ജീവിതത്തിന് തിരശീല വീഴുമ്പോള്‍ ,
പുതിയതും , പ്രതീക്ഷാനിര്‍ഭരവുമായ ഒരു പുതുപുത്തന്‍ ജീവിതത്തിന് തിരശീല
ഉയരുന്നു .....

കാലത്തിനുപോലും മായിക്കുവാന്‍കഴിയാത്ത ഒത്തിരി ഒത്തിരി ഓര്‍മകളുമായി
സ്നേഹപൂര്‍ണ്ണമായ ഈ ജീവിതം നമ്മെ ധന്യമാക്കുന്നു . പണമെന്ന മസ്മരികതയും ,
മനസ്സിന്റെ ഉള്‍ത്താരില്‍ നിറഞ്ഞു നില്‍ക്കുന്ന അന്ധവിശ്വാസങ്ങളും
കൂടിയാകുമ്പോള്‍ മനുഷ്യന്‍ മനുഷ്യനെ മറക്കുന്നു അല്ലങ്കില്‍ മറക്കാന്‍
ശ്രമിക്കുന്നു ....

പ്രതികരിക്കുക അല്ലങ്കില്‍ പ്രതിഷേധിക്കുക എന്നത് മനുഷ്യന്റെ മാത്രം
പ്രത്യേകതയാണല്ലോ.

പ്രണയഭാവനകളും ഊഷ്മളമായ സ്നേഹവും , ജീവിത ദാമ്പത്യവും ഇവിടെ
അന്യമാകുന്നില്ല എല്ലാം ജീവിതത്തിന്റെ നേര്‍വരകള്‍ മാത്രം .
എങ്കിലും പ്രണയത്തെയും ,പ്രണയഭാവനകളെയും ആരാധിക്കുന്നവര്‍ തന്നെ അതിന്റെ
അസ്ഥിദുഖങ്ങളുടെ ചിതയോരുക്കുവാന്‍ കാത്തു നില്‍ക്കുന്നത് ഭാവിയുടെ
ഭാഗഭേയം നിര്‍ണയിക്കുവാനുള്ള സൂര്യവെളിച്ചം കിനിയുന്നത് സ്നേഹമെന്ന മഹാ
സത്യത്തിലൂടെ മാത്രമാണ് എന്ന സത്യം പലരും മറച്ചു പിടിക്കുന്നു .

സുഹ്രത്ത്ബന്ധത്തിനും അപ്പുറത്തുള്ള ആത്മബന്ധം തന്നെയാണ് സ്നേഹമെന്ന് പറയുന്നത് .
ജീവിതത്തിന്റെ പാതയില്‍ക്കൂടി സഞ്ചരിക്കുവാന്‍ വിധിക്കപ്പെട്ടവരാണ്
നമ്മള്‍ . ജീവിതത്തെ ധന്യമാക്കുവാന്‍ , സ്നേഹത്തെ ആരാധിക്കുവാന്‍ ,
മരണത്തെ പുല്‍കുവാന്‍ മനുഷ്യന്‍ തയ്യാറാവുകയാണെങ്കില്‍ നാളെയുടെ പൊന്‍
വെളിച്ചത്തില്‍ ഒരു പുതിയ താരകം വന്നുദിക്കും. ജീവിതത്തിന്റെ പാത
അനന്തമാണെന്ന് തെളിയിക്കുവാന്‍ ..............