നിയമനിർമ്മാണം,നീതിനിർവ്വഹണം,ഭരണസംവിധാനം,മാധ്യമവ്യാപനം,എല്ലാംഅധികാരവ്യവസ്ഥ യുടെ ചൊൽപ്പടിക്കു നിൽക്കുമെങ്കിലും, സാംസ്ക്കാരിക രംഗം അധികാരഘടനയുടെ ലക്ഷ്മണ രേഖകൾ ഉല്ലംഘിച്ച് നവജീവിത വ്യാഖ്യാനങ്ങൾ നൽകി പുരോഗമന സമൂഹദിശയെ നിർണ്ണയി ക്കാറുണ്ട്. എന്നാൽ സാമ്രാജ്യ ശക്തികൾ മൂലധന കേന്ദ്രീകരണത്തിലൂടെ ആഗോള സമൂഹത്തെ ചൂഷണാ ധിഷ്ഠിതമായി പരുവപ്പെടുത്താനുള്ള ശേഷി സമൂഹരാഷ്ട്രീയ ഭരണകൂട ങ്ങളിൽ നിന്നും പിടിച്ച് പറിച്ചെടുത്ത് കഴിഞ്ഞി രിക്കുന്നു.
അവർ നിശ്ചയിക്കുന്ന ഭരണനേതൃത്വ ദല്ലാളുകൾ
അധികാര വ്യവസ്ഥ നിലനിർത്തുന്നു. പ്രപഞ്ച ചൂഷണം ആഗോള കലയായി വ്യാപിപ്പിക്കുന്നതിനായുള്ള പൊതുബോധ നിർമ്മിതികളുടെ ദുർഗ്ഗന്ധം വമിപ്പിക്കുന്ന
ച്ഛർദ്ദിലുകൾ. അവരുടെ മരണതാളങ്ങൾക്ക് വിധേയപാദചലനം നടത്തുന്ന കലാഭാസങ്ങൾ. വിപണിയുടെ സമ വാക്യാനുസൃതമായി കലാസംസ്ക്കാരങ്ങൾ ശിഖണ്ഡി വേഷം കെട്ടിയാടുന്നു. അവരുടെ ഇലത്താളങ്ങളാകുന്ന മാധ്യമകോമാളിത്തങ്ങൾ.

തീയും, പുകയും സ്ഫോടനങ്ങളും ഒന്നുമുണ്ടാകുന്നില്ല. എങ്ങനേയെങ്കിലും ഒരു പൊട്ടിത്തെറിയോ, അതിലൂടെ വെളിച്ചമോ കാത്തിരിക്കുന്നവർക്ക് നിരാശത. എല്ലാ സൗകര്യങ്ങൾക്കും വർത്തമാന ങ്ങൾക്കും നിശ്ശബ്ദ താഭംഗങ്ങൾക്കും ജാമറിംഗ്. ആരും ശബ്ദിക്കാതിരിക്കാനുള്ള ആസൂത്രിത മുൻകരു തലുകൾ.കുതറുന്നവരെ തെരഞ്ഞു പിടിച്ച് , പാനപാത്രം നിറച്ചുകൊടുത്ത് , വിലയ്ക്കു ങ്ങി വടിപോലുള്ള നട്ടെല്ല് വള്ളിപോലെ വളച്ച് , അക്കാദമി അവാർഡുകളും ,പുരസ്ക്കാരങ്ങളും കൊണ്ട് മൂടിപ്പുതപ്പിച്ച് കുളിപ്പിച്ച് കിടത്തും. പിന്നെയാരു മിണ്ടാൻ?
നവോഥാന-ദേശീയ പുരോഗമന പ്രസ്ഥാനങ്ങളിലൂടെ മുൾവഴികൾ താണ്ടി സംഭരിച്ച സാംസ്ക്കാരിക നവബോധങ്ങളുടെ പൊൻകതിരുകൾ കരിച്ച് കളയാനും, തലമുറകളിലേക്ക് പടർന്നു പിടിക്കുന്ന എൻഡോസൾഫാൻ വിഷവാതകമൂതാനും മനുഷ്യനെ മയക്കാനും, മദോന്മ ത്തരായ മഠയൻമാരാക്കാനും കഴിഞ്ഞത് മൂലധനശക്തികളുടെ കൗടില്യ തന്ത്രമാണ്. ജനകീയ ജനാധിപത്യ പുരോഗമന ശക്തികളുടെ വർത്തമാനകാല ദൗർബല്യമാണ് മടിശ്ശീല യ്ക്കുള്ളിലെ ചില്ലറത്തുട്ടുകൾ പല്ലിളിക്കുന്നതു നോക്കി . ഒളികണ്ണിറുക്കി മടിക്കുത്തഴിക്കുന്ന ഗണികയുടെ ഗതികേട് സാംസ്ക്കാരി കരംഗത്തിന് സംഭവിക്കുന്നത് .നാടിനും, സംസ്ക്കാരത്തിനും നാണക്കേടാണ്.
കാലം കുരുടനാണെന്നും, ബധിരനാണെന്നും. മൂകനാണെന്നും
ബുദ്ദുവാണെന്നും ധരിക്കുന്നത് മൗഢ്യ മാണ്.
തിരിച്ചറിവുള്ളവർ എണ്ണത്തിൽ കുറവെങ്കിലും നട്ടെല്ലോടെ പ്രതികരിക്കും.
പ്രതികരിച്ചേ തീരു. മോതിരമിടാത്ത കൈകൾക്ക് വിലങ്ങുകളും, കാരിരുമഴികളും ഉറക്കം കെടുത്തുന്ന ഭീഷണി യാകുന്നില്ല.
കാലം കുലുങ്ങിച്ചിരിച്ചുകൊണ്ട് അതിന്റെ അന്തസ്സോടെ തിരിച്ചു വരും എന്ന് ഞങ്ങൾക്ക്` കരളുറപ്പുള്ള പ്രതീക്ഷയുണ്ട്.