ദൈവവിശ്വാസം അടിച്ചേല്‍പ്പിക്കരുത്

സ്വാമി ഉദിത് ചൈതന്യ 

അന്ധമായി അടിച്ചേൽപ്പിക്കപ്പെടുന്ന ദൈവവിശ്വാസമാണ്  പിൻകാലങ്ങളിൽ അന്ധവിശ്വാസ ത്തിലേക്ക്‌ പ്രേരിപ്പിക്കുന്നത്‌. മനുഷ്യൻ വെറും മജ്ജയും, മാംസവുമുള്ള ജീവി മാത്രമല്ല. അവന്‌ ചിന്തിക്കാനും, ചോദ്യം ചെയ്യാനുമുള്ള യുക്തിനിഷ്ഠവും ശാസ്ത്രീയവുമായ ബുദ്ധിയുണ്ട്‌. പ്രപഞ്ചത്തിൽ ഒരു ദൈവമുണ്ടെന്നും അവനാണ്‌ ഈ ലോകം സൃഷ്ടിച്ചതെന്നും അവന്‌ തോന്നുന്നതു പോലെ  എന്തും ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്നും അവനാണ്‌ സ്വർഗ്ഗവും നരകവും സൃഷ്ടിച്ചതെന്നും അവന്‌ ശിക്ഷിക്കാനും രക്ഷിക്കാനും കഴിവുണ്ടെന്നുമുള്ള അന്ധമായ വിശ്വാസങ്ങൾ മനുഷ്യരിൽ അടി ച്ചേൽപ്പിക്കുമ്പോൾ, സൃഷ്ടിക്കു മുമ്പ്‌ പ്രപഞ്ചമില്ലെങ്കിൽ ദൈവം എവിടെയായിരുന്നു? സൃഷ്ടി ക്കാനുള്ള സാധനസാമഗ്രി എവിടെ നിന്നു കിട്ടി? എന്തിനു സൃഷ്ടിച്ചു? ഇപ്പോള്‍  ദൈവം എവിടെ യാണ്‌? തുടങ്ങിയ ചോദ്യങ്ങൾ എന്നും മനുഷ്യമനസ്സിലൂടെ കടന്നുപോകും.

ഇന്നത്തെ ഭൗതിക ശാസ്ത്രം ദൈവശാസ്ത്രത്തിലെ സൃഷ്ടിയെ മുഴുവൻ നിഷേധിക്കുന്നു. ദൈവ മാണ്‌ പ്രപഞ്ചം സൃഷ്ടിച്ചതെങ്കിൽ അത്‌ പൂർണ്ണമായും ന്യൂനതകൾ ഇല്ലാത്തത്തായിരിക്കണം . എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ ദൈവം കൊള്ളരുതാത്തവനായി മാറും. കാരണം എല്ലാം തികഞ്ഞ ദൈവം എങ്ങനെ ന്യൂനതകളുള്ള പ്രപഞ്ചം സൃഷ്ടിക്കും? ദൈവത്തിന്‌ തെറ്റ് സംഭവിച്ചിട്ടു ണ്ടെങ്കിൽ അത്തരത്തിലുള്ള ദൈവത്തെ നാം എന്തിന്‌ വിശ്വസിക്കണം? ഇത്തരം  യുക്തിപരമായ ചിന്തകൾക്ക്‌ മതഗ്രന്ഥങ്ങളിൽ ഉത്തരം കിട്ടാതെ വരുമ്പോൾ മനുഷ്യൻ ദൈവനിഷേധമായ യുക്തി വാദത്തിലേക്ക്‌ തിരിയുന്നു. ദൈവമല്ല പ്രപഞ്ചം സൃഷ്ടിച്ച തെങ്കിൽ ദൈവം സൃഷ്ടാ വല്ലാതായി തീരും.സൃഷ്ടാവ്‌ പോയാൽ സ്വർഗ്ഗവും നരകവും എന്ന വിശ്വാസം ഇല്ലാതാകും. സൃഷ്ടാവ്‌ പോയാൽ രക്ഷിക്കുന്നവരും, ശിക്ഷിക്കുന്നവരും ഇല്ലാതാകും. അവസാനം മതങ്ങൾ തന്നെ ഇല്ലാ താകും. ഇന്ന്‌ മതങ്ങൾ നൽകുന്നതു തന്നെ ദൈവവിശ്വാസമാണ്‌. അതിനാൽ അവർക്ക്‌  ഒരു സൃഷ്ടാവിനെ നിലനിർത്താൻ ഏറെ പാടുപെടണം.

ഈശ്വരനെ ഒരു വ്യക്തിയായും സൃഷ്ടാവായും കണ്ടതാണ്‌ മതങ്ങൾ തമ്മിൽ സ്പർദ്ധയും
 വിദ്വേഷ വും  ഉണ്ടാവാൻ കാരണം. ഈ പ്രപഞ്ചം പൂർണ്ണമല്ലെന്നും
പല ന്യൂനതകളുണ്ടെന്നും അത്‌ സ്വയം വികസിച്ചും
ചുരുങ്ങിയും മാറിക്കൊണ്ടിരിക്കുന്ന പ്രതിഭാസമാണെന്നും
ശാസ്ത്രം പറയുന്നതിന്‌ എത്രയോ വർഷം മുമ്പ്‌
ശ്രീകൃഷ്ണൻ ഗീതയിലൂടെ പറയുന്നുണ്ട്‌.

ഒരു സൃഷ്ടാവിനേയും വിശ്വസിച്ചും പ്രാർത്ഥിച്ചും സമയം കളയാതെ ധ്യാനം ചെയ്തും മനസ്സിനെ നിശ്ശബ്ദമാക്കിയും ഈശ്വരനായി പരിവർത്തനം ചെയ്യാന്‍  ഋഷിമാർ ആഹ്വാനം ചെയ്യുന്നു. മാനസികമായി പൂർണ്ണ ബോധത്തിലേക്ക്‌ വികസിച്ചവരെയാണ്‌ ഭഗവാൻ എന്ന്‌ ഭാരതീയർ വിളിച്ചതു. ഭാരതീയർക്ക്‌ 335 കോടി ഭഗവാന്മാരല്ല മറിച്ച്‌ പ്രപഞ്ചത്തിലെ എല്ലാവരും ഭഗവാന്മാ രാണ്‌. പുറത്തൊരു ദൈവത്തെ വിശ്വസിക്കാതെ അകത്തുള്ള മനസ്സിനെ ദൈവമായി പരിവർ ത്തനം ചെയ്യാൻ കഴിവുള്ളവരാണ്‌ മനുഷ്യരെന്ന്‌ കൃഷ്ണൻ ഭഗവത്‌ ഗീതയിലൂടെ തെളിയിക്കുന്നെന്ന്‌ സ്വാമി ഉദിത്‌ ചൈതന്യ പറഞ്ഞു.

ഭാഗവതം വില്ലേജ്‌ ട്രസ്റ്റ്‌ ബാംഗ്ലൂര്‍  യൂണിറ്റ്‌ സംഘടി പ്പിച്ച 
108 ദിന അഖണ്ഡ സമ്പൂർണ്ണ ഭഗവത് ഗീതാ യജ്ഞത്തിൽ 
പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

-പത്രവാർത്ത