മികച്ച സമൂഹ നിർമ്മിതിയിൽ നാടകങ്ങളുടെ പങ്ക്‌ വിലയേറിയത്‌.


                                       - മന്ത്രി ഷെൽജ


ദക്ഷിണേന്ത്യയിൽ മികച്ച പൊതു സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍  നാടകങ്ങളുടെ പങ്ക്‌ വില യേറിയതാണ്. വൻ പരിഷ്ക്കാരങ്ങളാണ്‌ നാടകങ്ങൾ സമൂഹത്തിൽ വരുത്തിയത്. നാടക കലയുടെ പ്രസക്തി നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുന്ന എല്ലാവർക്കും   ഉത്തര വാദിത്വമുണ്ട്‌. കേന്ദ്ര സാംസ്ക്കാരിക മന്ത്രാലയം, സ്കൂള്‍  ഓഫ്‌ ഡ്രാമയിൽ എത്തുന്ന യുവ കലാ കാരന്മാർക്ക്‌ സ്ക്കോളർഷിപ്പുകളും ഫെല്ലോഷിപ്പുകളൂം ഏർപ്പെടുത്തും.

ബാംഗ്ലൂർ യൂണിവേർസിറ്റിയുടെ സമീപത്തായി ഇന്ദിരാഗാന്ധി കലാഗ്രാമത്തോട്‌` ചേർന്ന്‌ മൂന്നേക്കർ സ്ഥലത്താണ്‌ ബാംഗ്ലൂർ കേന്ദ്രത്തിന്റെ നിർമ്മാണം ആരംഭിച്ചിരിക്കുന്നത്‌. ഡൽഹിക്കു പുറത്ത്‌ ആദ്യമായിട്ടാണ്‌ ഒരു കേന്ദ്രം നാഷണൽ സ്ക്കൂൾ ഓഫ്‌ ഡ്രാമ ആരംഭിക്കുന്നത്‌. ആറു കോടി ചിലവു കണക്കാക്കുന്ന ഈ പദ്ധതിയിൽ 3 വരഷം ദൈർഘ്യമുള്ള പരിശീലന പദ്ധതികൾ ആരംഭിക്കും. ഹ്രസ്വകാല പരിശീലനങ്ങളും നടത്തും.

രണ്ടു പ്രാദേശിക ഭാഷകളിൽ കോഴ്സുകൾ ആരംഭിക്കാനാണ്‌ 
പരിപാടി. 
കർണ്ണാടകത്തിന്റെ പ്രാദേശിക ഭാഷ കന്നഡയായതു കൊണ്ട്‌,
പ്രഥമ  പരിഗണന കന്നഡക്കായിരിക്കും. 
രണ്ടാമത്തെ പ്രാദേശിക ഭാഷ മലയാളം തമിഴ്‌ തെലുങ്ക്‌ 
എന്നിവയിൽ 
ഒരു ഭാഷയായിരിക്കും

നാടോടി കലകൾ അവതരിപ്പിക്കാൻ പ്രത്യേക തിയ്യേറ്റർ ആരംഭിക്കാനും ഉദ്ദേശ്യമുണ്ട്‌. ഗോവ, കൽക്കത്ത, ജമ്മു എന്നിവിടങ്ങളിലും ഇതു പോലെ പ്രാദേശിക നാടക പഠന കേന്ദ്രങ്ങൾ തുറക്കാൻ മന്ത്രാലയം ഉദ്ദേശിക്കുന്നുണ്ട്‌.

നാഷണൽ സ്ക്കൂള്‍ ഓഫ് ‌ ഡ്രാമയുടെ ബാംഗ്ലൂർ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിർവ്വ്ഹിച്ചു പ്രസംഗിക്കുക യായിരുന്നു കേന്ദ്രമന്ത്രി കുമാരി ഷെൽജ. 
- പത്രവാര്‍ത്ത