ചരിത്രം വീണ്ടെടുക്കപ്പെടണം


എം.ജി.എസ്‌ നാരായണൻ


പഴയ കാല നാട്ടുരാജാക്കന്മാരുടെ പേരും വംശാവലിയും ചരിത്രവും വിസ്മരിക്കപ്പെടുകയാണ്‌. അത്‌ വീണ്ടെടുക്കേണ്ടത്‌` പുതിയ കാലത്തിന്റെ ആവാശ്യമാണ്‌. വിദേശരാജ്യങ്ങളിൽ നാട്ടുരാജ്യ ചരിത്രരചനയും അതുമായി ബന്ധപ്പെട്ട സ്മാരക സംരക്ഷണവും ഇപ്പോഴും സക്രിയമാണ്‌. കേരളത്തിൽ അതില്ലാതെ പോകുന്നത്‌` ഖേദകരമാണ്‌.

തിരുമാന്ധാംകുന്ന്‌ ശ്രീശൈലം ഹാളിൽ വള്ളുവക്കോനാതിരിയേയും സ്വരൂപികളേയും ആദരിക്കുന്ന ചടങ്ങിൽ വള്ളുവനാടിന്റെ ചരിത്രസംസ്ക്കൃതിയെക്കുറിച്ച്‌ പ്രഭാഷണം നടത്തിയ ശ്രീ എം.ജി.എസ്‌ നാരായണൻ അഭിപ്രായപ്പെട്ടു. ഭാസ്ക്കര രവിവർമ്മ ചേരന്റെ ഭരണ കാലത്ത്‌ കേരളത്തിലുണ്ടായിരുന്ന നാടുവാഴികളിൽ ഒന്നായിരുന്നു വള്ളുവനാട്‌ രാജാക്കന്മാർ. തിരുവറ്റിയൂർ ലിഖിതങ്ങളിൽ വള്ളുവക്കോനാതിരിയുടെ മകനെക്കുറിച്ചു പറയുന്നുണ്ട്‌.

വള്ളുവക്കോനാതിരിയുടേയും, 16 സ്വരൂപികളുടേയും സ്ഥാനികളുടേയും സംഗമം കൂടിയായ ചടങ്ങ്‌ ചരിത്രസ്മരണകളുണർത്തി. തിരുമാന്ധാംകുന്ന്‌ ശ്രീശൈലം ഹാളിൽ നടന്ന സംഗമത്തിൽ വള്ളുവനാട്ടുകര വല്ലഭ വലിയ രാജാവ്‌ എ,സി, ഭാനുണ്ണിരാജാ അദ്ധ്യക്ഷത വഹിച്ചു.

-പത്രവാര്‍ത്ത