പ്രാണിദയ

കുമാരനാശാൻ 
Varamozhi Editor: Text Exported for Print or Save
കഠിനഹൃദയ നീ കടന്നീവണ്ണം
തുടരുവതെങ്ങനെ  തൻ ഹിതത്തിനായി
വിടവെഴുമൊരു ജന്തുവെത്തുടിപ്പി-
ച്ചിടുവതിതെന്തിനതെന്തുചെയ്തു നിന്നെ?

കരുണയുടെയൊരീശസൃഷ്ടിയാണീ-
യുരുവുകളൊക്കെയതോർത്തതില്ലയോ നീ
അറിയുമവനിതൊക്കെയോർക്ക മേൽനി-
ന്നറിയുക കേൾക്കുമിവറ്റ കേണിടുമ്പോൾ

കരവതവനറിഞ്ഞു നോക്കുമേ നിൻ
കരമിതു ചോരയണിഞ്ഞ കത്തിയോടും
കരുതുകയതു സാധു ചേതനത്തിൽ-
പ്പരമലിവേകുക പോക കൊന്നിടായ്ക

ഇതിനെയുമിഹ നിന്നെയും ചമച്ചാ-
വിധിയൊരുപോലവനോർക്ക വിശ്വകർത്താ-
മതിയിലിയലുകയൻപു നിൻ വിധാതാ-
വധികദയാപരനെന്നതോർത്തു നീയും....................