![]() |
| ഓ.എൻ.വി |
എപ്പോഴും പക്ഷം
മാറുന്നവനല്ല എഴുത്തുകാരൻ, എഴുത്തുകാർ തങ്ങളെപ്പറ്റി നല്ലത് പറയുമ്പോൾ അയാൾ
നമ്മുടെ ആളാണെന്നും, മറിച്ച് പറയുമ്പോൾ അയാൾ മാറിപ്പോയെന്നും നിരൂപക രാഷ്ട്രീയക്കാർ
പറയും. എന്നാൽ ഇതിനെല്ലാമപ്പുറം സ്വന്തം പക്ഷമെന്താണെന്ന് എഴുത്തുകാരൻ
തീരുമാനിക്കണം. എഴുത്തുകാരന്റെ ഹൃദയര ക്തത്തിന് എന്നും ചുവപ്പാണ്. അവന്റെ
ഹ്രസ്വവും ദീർഘവും ചേർന്ന ഹൃദയമിടിപ്പ് ജനഹൃദയത്താളമാണ്.
എഴുത്തുകാരൻ
സ്വന്തം വിശ്വാസങ്ങളാൽ നയിക്കപ്പെടുന്നവനാകണം. തന്റെ മനസ്സാക്ഷിയുടെ ധാരണകളും,
മുൻധാരണകളും അനുസരിച്ചാണ് അയാൾ എഴുതേണ്ടത്. എഴുത്ത് മാത്രമാണ്
എഴുത്തുകാരനോടുള്ള എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം.
എഴുത്തുകാരന്റെ
പണിപ്പുരയിൽ എന്താണ് തയ്യാറാവുന്നതെന്ന് നേരത്തെ പ്രഖ്യാപിക്കാനാകില്ല. അതു
നേരത്തെ പറയുന്നവൻ എഴുത്തുകാരനല്ല. നിസ്‌വനെ മനുഷ്യനാക്കുന്നത് വരെ നമ്മുടെ
സ്വാതന്ത്ര്യം പൂർണ്ണമല്ല.മനുഷ്യനായിരിക്കണം എഴുത്തിന്റെ കേന്ദ്രം.ആക്ഷേപങ്ങളിൽ
അലോരസ പ്പെടുന്നത് എഴുത്തുകാരന്റെ സർഗ്ഗശേഷിയെ ബാധിക്കും. അതുകൊണ്ട്
പ്രകോപനങ്ങളോട് പ്രതികരി ക്കാതിരിക്കലാണ് എന്റെ ശീലം.
വിദ്യാർത്ഥിയായിരിക്കുമ്പോഴേ എനിക്ക് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി
ഗാഢബന്ധമായിരുന്നു. രാഷ്ട്രീയക്കാരുടെ സങ്കൽപ്പരാഷ്ട്രം കെട്ടിപ്പടുക്കാൻ
എഴുത്തുകാരേയും കലാകാരന്മാരേയും സമന്വയിപ്പിച്ച് മുന്നോട്ടു പോകണം. ഈ ഒരു
പാരസ്പര്യത്തിന്റെ ശോഭയിലാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനവും വളർന്നത്,
പുരോഗമന കലാസാഹിത്യസംഘം പ്ലാറ്റിനം ജൂബിലി ആഘോഷം കോഴിക്കോട്
സംഘടിപ്പി ച്ചപ്പോൾ ഓ. എൻ.വിയുടെ പ്രസംഗത്തിന്റെ സംക്ഷിപ്തരൂപമാണിത്. അദ്ദേഹം തന്നെ
രചന നിർവ്വഹിച്ച സി.പി.എം. ഇരുപതാം പാർട്ടി കോൺഗ്രസ്സിന്റെ മുദ്രഗാനം പുറത്തിറക്കി.
ബംഗാളി എഴുത്തുകാരനും നിരൂപകനുമായ സമിക് ബന്ദോപാദ്ധ്യായ ജൂബിലിയാഘോഷങ്ങൾ
ഉത്ഘാടനം ചെയ്തു. സാമ്രാജ്യത്വ മൂലധനം നിർമ്മിക്കുന്ന സാംസ്ക്കാരിക വിനിമയങ്ങളിൽ
നിന്ന് മാറി തന്റേതായ വഴി കണ്ടെത്താൻ എഴുത്തുകാരന് കഴിയണമെന്നും, സാമ്രാജ്യത്വ
അധിനി വേശത്തിനെതിരെ പ്രതികരി ക്കാതിരിക്കാൻ പ്രതിഭാധനരായ എഴുത്തുകാർക്ക്
കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു,. യു.എ.ഖാദർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ "പുരോഗമന സാഹിത്യം ചരിത്രവും ഭാവിയും" എന്ന വിഷയത്തിൽ കെ.സച്ചിദാനന്ദനും, " പാർശ്വവൽകൃത
പ്രതിനിധാനങ്ങൾ മലയാള സാഹിത്യത്തിൽ" എന്ന വിഷയത്തിൽ പി.വൽസലയും പ്രഭാഷണം നടത്തി.
