വിരാമങ്ങളില്ലാത്ത സ്ത്രീപീഡനങ്ങൾ

എഡിറ്റോറിയൽ

സരോജിനി നായിഡു 


വിജയലക്ഷ്മി പണ്ഡിറ്റ്
ഇന്ദിരാഗാന്ധി
അതിപുരാതനവും, മഹത്തരവുമെന്ന് കൊട്ടിഘോഷിക്കുന്ന ഇന്ത്യ ൻ സംസ്ക്കാരത്തിന്റെ കപടമുഖമാണ്‌,ഒരു ബസ്സിൽ യാത്ര ചെയ്യുന്ന സ്ത്രീയുടെ സുഹൃത്തിനെ കീഴടക്കി, സ്ത്രീയെ ക്രൂരമായി ബലാൽസംഗത്തിന്‌ വിധേയമാക്കിയപ്പോൾ അഴിഞ്ഞു വീണത്‌. ശാരീരികമായും മാനസീകമായും പീഡിപ്പിക്കുന്നതും ഇരുളിന്റെ ഇടനാഴികളിൽ സ്ത്രീജീവിതം ഹോമിക്കപ്പെടുന്നതുമായ ആയിരമായിരം സംഭവങ്ങൾ അറിഞ്ഞും അറിയാതെയും ചരിത്രത്തിന്റെ താളുകളിൽ ചാരം മൂടിക്കിടപ്പുണ്ട്‌. അത്‌ ഭൂരിഭാഗവും ,പ്രതികരിക്കാൻ അവസരവും, സ്വാതന്ത്ര്യവും അവകാശവും തിരിച്ചറിവുമില്ലാത്ത നാടുവാഴിത്തം ആടിത്തകർക്കുന്ന കാലത്തായിരുന്നു. ഇന്ന്‌ ,കാലം മാറിയിരിക്കുന്നു. മനുഷ്യൻ സ്വാതന്ത്ര്യ-അവകാശ-ധാർമ്മികമൂല്യബോധങ്ങൾ ഉണരുന്നുണ്ടെന്നും ,അത്തരം പ്രതികരണങ്ങൾ ഇന്ത്യാമഹാരാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായ ദൽഹി നഗരത്തിലെ പോലീസിന്റെ ബാരക്കേഡുകളേ യും,ജലപീരങ്കികളേ യും അവഗണിച്ച് ദിവസങ്ങൾ നീണ്ടുനില്‍ക്കുന്ന  പ്രതിഷേധാഗ്നി രാജ്യം മുഴുവൻ പടരുകയാണെന്നും അധികാരികള്‍  ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു.
കെ.ആര്‍.ഗൌരിയമ്മ 
ഇത്‌ പണം (സം)ഭരിക്കുന്ന കാലം.കോർപ്പറേറ്റുകളുടെ തിരക്കഥക്ക് ചുവടുകൾ ചലിപ്പിക്കുന്ന ,ഭരണകൂടങ്ങൾ ആഗോളമായി ഭ(മ)രിക്കുന്ന കാലം. ഇവിടെ പെണ്ണും വില്‍പ്പ നച്ചരക്കായി മാറിയത്‌ ഇന്നോ.ഇന്നലേയോ അല്ല.എന്നാലിന്ന് സ്ത്രീപീഡനത്തിന്നെതിരെ ഇന്ത്യയിലെല്ലായിടത്തും പ്രതിഷേധസമരവുമായി പുരുഷൻമാരടക്കം രംഗത്തു വരുന്ന കാഴ്ച്ച ഡിസംബറിന്റെ തണുപ്പിലും സാംസ്ക്കാരികസമൂഹത്തെ ഊഷ്മളമാക്കുന്നു.

മമത 
മായാവതി 
എതു ആചാരമായാലും(സദാചാരമായാലും) മനുഷ്യനെ നിർബന്ധിച്ച്‌ വിധേയനാക്കാൻ ഇന്നത്തെ മനുഷ്യൻ നിന്നുകൊടുക്കില്ല. ‘സദാചാരം’ എന്താണെന്നും, എന്തിനാണെന്നും ,എങ്ങനെയാണെന്നും അവനറിയുന്നില്ല. ആരോ പറഞ്ഞ, സദാചാരം അനുസരിക്കാൻ കുതറുന്ന മനുഷ്യൻ തയ്യാറുമല്ല. അവൻ,കൈക്കരുത്തുകൊണ്ട്‌ പണവും, സ്ഥാനമാനങ്ങളും,രാജ്യവും, അധികാരവും പിടിച്ചടക്കുന്നത്‌ പോലെ ‘അപ്രാപ്യമായ’ സ്ത്രീയേയും കീഴടക്കുന്നു.
വൃന്ദ കാരാട്ട് 
സോണിയഗാന്ധി 
സദാചാരമെന്നത്‌ നിയമമോ, നിബന്ധനകളോ അല്ല, സംസ്ക്കാരമാണ്‌. കാമമടങ്ങുന്ന മനുഷ്യന്റെ എല്ലാ ആസക്തികളും എല്ലാവരുമായും പങ്കിടേണ്ടതില്ലെന്നും ,ഉന്നതമായ സാംസ്ക്കാരികമൂല്യങ്ങൾ കൊണ്ട്‌ സ്വയം നിയന്ത്രിക്കപ്പെടേണ്ടതുമാണെന്നും ആധുനിക സമൂഹത്തിന്റെ മനസ്സാക്ഷിയിൽ എഴുതപ്പെടേണ്ടതാണ്‌. എന്നാൽ സദാചാരമെന്നത്‌ അന്ധമായി അനുസരിക്കപ്പെ ടേണ്ടതാണെന്ന കർശന നിയമത്തെ ഒരു വശത്ത് ഉയർത്തിപ്പിടിക്കുന്നു. അതേ സമയം ,സ്ത്രീ എന്ന വ്യക്തിയേയും, വ്യക്തിത്വത്തേയും അവളുടെ സാമൂഹിക സ്ഥാനങ്ങളേയും അവഗണിച്ച്‌ കേവലം ഒരു ഉപഭോഗവസ്തുവായി,പുരുഷന്റെ കാമവികാരത്തെ ആളിപ്പടർത്താൻ സഹായകമാകുന്ന തരത്തിലുള്ള പ്രത്യയ ശാസ്ത്രം നിലവിലുള്ള എല്ലാ പ്രചാരണമാധ്യമങ്ങളിലൂടേയും പ്രചരിപ്പിക്കുന്നു. ഇതിന്റെ രണ്ടിന്റേയും ഇടയില്‍പ്പെടുന്ന വിവരം കെട്ട പുരുഷൻ രതിയെന്നത്‌ ‘കീഴടക്കലിലൂടെ’ പിടിച്ചടക്കാമെന്നു തെറ്റിദ്ധരിക്കുന്നു.തലമുറകളായി പല തരത്തിലുള്ള വിവേചനങ്ങൾ കൊണ്ട്‌ അടിമത്തത്തിലാണ്ട ഒരു ജനത ,ഇന്ന് സ്വാതന്ത്ര്യത്തിലേക്ക്‌ കുതിക്കുകയാണ്‌. പക്ഷേ,സ്വാതന്ത്ര്യം എന്നത് എന്തു തോന്ന്യാസവും കാണിക്കാനുള്ള ലൈസൻസാണെന്ന്‌ അവൻ ധരിക്കുന്നു. എന്തു ഹീനകൃത്യം ചെയ്താലും ആളും,പണവും സ്വാധീനവുമുണ്ടെങ്കിൽ ‘മഹത്തായ നീതിപീഠത്തിന്റെ’ മുന്നിൽ നിന്ന്‌ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടാം എന്നും അവനറിയാം. അതാണ്‌ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലമായി ഇവിടെ സ്ത്രീപീഡനങ്ങൾ പെരുകുന്നതിന്റെ മൂലകാരണം. ആഗോളവല്‍ക്കരണത്തിന്റെ ഉല്‍പ്പന്നപ്പട്ടികയിൽ സ്ത്രീയേയും ഉൾപ്പെടുത്തിയിട്ടുണ്ട്‌. സ്ത്രീയും ഉപഭോഗത്തിനായി വില്ക്കപ്പെടുകയാണ്‌. പൊതുസ്ഥലത്തു കൂടെ യാത്ര പോലും ചെയ്യാനാകാതെ ഹീനമായും,ക്രൂരമായും വേട്ടയാടപ്പെടുകയാണ്‌.


മനസ്സാക്ഷി മരിക്കാത്ത സമൂഹം ഇവിടെയുണ്ട്‌ എന്ന്‌ ,സ്ത്രീപീഡനവിരുദ്ധസമരങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരം വിഷയങ്ങൾ അരാഷ്ട്രീയമാകാതിരിക്കാൻ കരുതലോടെ നീങ്ങേണ്ടതാണ്‌. നിരവധി സ്ത്രീസംഘടനകളും യുവജനവിദ്യാർത്ഥി സംഘടനകളും പ്രതിഷേധസമരവുമായി മുന്നോട്ടു വന്നുവെന്നതും ,ഭരണകൂടത്തിന്റെ ആലസ്യത്തെ തുറന്നുകാണിക്കാനും, സ്ത്രീപീഡനവിരുദ്ധമനോഭാവം ഭാരതീയ മനസ്സാക്ഷിയിൽ വളർത്തിയെടുക്കാനും ഈ സമരങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്‌, നല്ലത്‌.

സരോജിനിനായിഡുവും,വിജയലക്ഷ്മിപണ്ഡിറ്റും,ഇന്ദിരാഗാന്ധിയും,കേരളത്തിലെ....കെ.ആർ.ഗൌരിയമ്മയും എല്ലാം ധീരമായ ജീവിതം കൊണ്ട്‌ സമൂഹത്തെ പ്രചോദിപ്പിച്ചവരാണ്‌. സുഷമാസ്വരാജും, മായാവതിയും, ജയലളിതയും, മമതാബാനർജിയും,,പ്രതിഭാപാട്ടീലും, സോണിയാഗാന്ധിയും എല്ലാം സ്വന്തംകാര്യം നോക്കാൻ പ്രാഗല്ഭ്യവും,ധീരതയും പ്രദർശിപ്പിച്ചവർ തന്നെ. എന്നാലിത്രമാത്രം ദയനീയാവസ്ഥയിൽ കഴിയുന്ന ഇന്ത്യൻ സ്ത്രീയുടെ ദുരവസ്ഥക്കു നേരെ ക്രിയാത്മ കമായി പ്രവർത്തിക്കാൻ , ഈ സ്ത്രീ നേതാക്കൾ അടക്കമുള്ള ഇന്ത്യൻ രാഷ്ട്രീയ നേതൃത്വം ഒന്നു മനസ്സുവെച്ചിരുന്നെങ്കിൽ എന്നു ചിന്തിച്ചു പോകയാണ്‌. (വൃന്ദാകാരാട്ട് സമരമുഖങ്ങളിൽ എപ്പോഴും സജീവമാകുന്നുണ്ടെ ന്ന വസ്തുത കാണാതിരിക്കുന്നില്ല.)

ഡൽഹി പീഡനക്കേസിലെ പെൺകുട്ടി ദാരുണമായി അന്ത്യം വരിച്ചിരിക്കുന്നു. വീണ്ടും അതേ അക്രമങ്ങൾ തുടരുകയുംചെയ്യുന്നു.ഉടനടി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം. അതോടൊപ്പം കുറ്റങ്ങളിലേക്ക് വലിച്ചിഴക്കപ്പെടാതിരിക്കാനുള്ള അവസരങ്ങൾ ഒഴിവാക്കാനും ആധുനിക സമൂഹം ശ്രദ്ധ ചെലുത്തണം എന്ന് ഓർമ്മിപ്പിക്കാനാഗ്രഹിക്കുന്നു. സ്ത്രീപീഡനമൊഴിവാക്കാൻ ദീർഘകാലപദ്ധതികൾ ആവിഷ്ക്കരിക്കാൻ സമൂഹത്തിന്‌ കഴിയട്ടെ എന്നു പ്രതീക്ഷിക്കുന്നു.

മാനേജിംഗ് എഡിറ്റര്‍