ആഗസ്റ്റ്-13-ഇടങ്കയ്യന്മാർക്കുള്ള ദിനം


അല്ലത്ത്‌ ഉണ്ണിക്കൃഷ്ണൻ

ഒബാമ 

ഈ ലോകത്തിൽ 20 കോടിയോളം ഇടൻ കയ്യന്മാരുണ്ടത്രെ.
ഒരു പ്രത്യേക ഭൂപ്രദേശമെടുത്താൽ
അവിടുത്തെ ജനസംഖ്യയുടെ 2തൊട്ട് 30 ശതമാനം വരെ പേർ ഇടങ്കയ്യന്മായിരിക്കുമെന്നു പറയപ്പെടുന്നു.
മഡ്ഗാസ്കറിലെ അൻടലാസിലെ മൊത്തം ഒരു        ലക്ഷത്തോളം വരുന്ന
ജനസംഖ്യയിൽ
ഒരൊറ്റ വലംകൈയ്യനുമില്ലത്രെ.





ഇപ്പോഴത്തെ അമേരിക്കൻപ്രസിഡണ്ട്‌ ബരാക്ക് ഒബാമ മുൻ പ്രസിഡണ്ടുമാരായ ബില്‍ ക്ളിൻടൻ,ഹാരീസ്ട്രൂമാൻ, ജോർജ്ജ് ബുഷ്, റീഗൻ, മൈക്രോ സൊഫ്ട്‌ മേധാവി ബിൽ ഗെയ്റ്റ്സ്, മഹാനായ അലക്സാണ്ഡർ ചക്രവർത്തി, മൈക്കൽ ആഞ്ചലൊ, ലിയാനാർഡോ ഡാവിഞ്ചി, പിക്കാസോ, ആല്ബർട്ട്‌ ഐൻസ്റ്റീൻ,മേരിക്യൂറി ,എച്ച്‌.ജി.വെൽസ്‌ ക്രിക്കറ്റ് കളി ക്കാരായ സൗരവ് ഗാംഗുലി, ബ്രയൻലാറ, അലൻ ബോർഡർ, ജയസൂര്യ, 
യുവരാജ്സിംഗ്, ടെന്നീസ് താരങ്ങളായ നീല്‍ ഫ്രേസർ, 
റാഫേൽ നഡാൽ,കർണ്ണാടക മുൻ മുഖ്യമന്ത്രി ധരംസിംഗ് 
ഇങ്ങിനെ പല മേഖലകളിലുമുള്ള പ്രസിദ്ധരും 
ഇടങ്കയ്യന്മാരുടെ പട്ടികയിൽ ഉൾപ്പെടുന്നു.


 
 സാധാരണജീവിതത്തിൽ ഇടങ്കയ്യന്മാർക്ക്‌ ,തങ്ങളുടെ വലങ്കയ്യൻ സഹോദരൻമാരേക്കാൾ ഒരു മെച്ചമുണ്ട്‌.എന്തെന്നാൽ മിക്ക ഇടങ്കയ്യന്മാരും ,ഇരുകൈയകളും ഒരു പോലെ ഉപയോഗിക്കാൻ കഴിവുള്ളവരായിരിക്കും. ഇരുകയ്യുകളും സമർത്ഥമായി ഉപയോഗിക്കാൻ കഴിവുള്ളവരെ സവ്യസാചികൾ(അർജ്ജുനന്റെ പര്യായം ) എന്നു വിളിക്കുന്നു.

സൌരവ് ഗാംഗുലി 
രക്ഷിതാക്കളും അദ്ധ്യാപകരും ഇടങ്കയ്യന്മാരായ കുട്ടികളെ  വലതുകൈകൊണ്ട്‌ “കത്തിയും മുള്ളും” മറ്റും ഉപയോഗിക്കാനും എഴുതാനും മറ്റും നിർബന്ധിക്കാറുണ്ട്‌. ഇതാകട്ടെ പല ഇടങ്കയ്യന്മാരേയും ഇരുകൈകളും  ഒരു പോലെ സ്വാധീനമുള്ളവരാക്കാൻ സഹായിക്കുന്നു.

പക്ഷേ പലപ്പോഴും ഇപ്രകാരം കാര്യങ്ങൾ ചെയ്തു തീർക്കാൻ ഇടങ്കയ്യന്മാർ വിഷമിക്കുന്നു. അതാകട്ടെ, അവരെ മാനസികമായി ബാധിക്കുകയും ചെയ്യുന്നു. പ്രസിദ്ധനായ മുൻ ബ്രിട്ടീഷ് മന്ത്രി  അന്യൂറിൻ ബെവാൻ എന്ന ഇടങ്കയ്യൻ ഭക്ഷണം  കഴിക്കാനും എഴുതാനും മറ്റും വലതുകൈ ഉപയോഗിക്കാൻ നിർബന്ധിതനായി. അതിന്റെ ഫലമായി ,അദ്ദേഹത്തിന്‌ ചികിൽസിച്ചാൽ സുഖപ്പെടുത്താൻ സാധ്യമല്ലാത്ത വിധം “വിക്കൽ” ബാധിച്ചു.

ഇടങ്കയ്യന്മാരെക്കുറിച്ച്‌ നടത്തിയ ഒരു ഗവേഷണപഠനത്തിൽ, രക്ഷിതാക്കളും, അദ്ധ്യാപകരും തടയുന്നില്ലെങ്കിൽ പിറന്നുവീഴുന്ന കുഞ്ഞുങ്ങളിൽ 34 ശതമാനം പേരും ഇടങ്കയ്യന്മാരും, 3ശതമാനം പേർ ഇരുകൈകളും  ഒരുപോലെ സ്വാധീനമുള്ളവരും ആകുമെന്ന്` കണ്ടെത്തിയിട്ടുണ്ട്‌.ഇപ്പോഴും ഒരു ന്യൂനപക്ഷമായിട്ടുള്ള ഇടങ്കയ്യൻമാരോട്‌ സമൂഹം നീതി  കാണിക്കുന്നുണ്ടോ?കമ്പ്യൂട്ടർ, ടൈപ്പു റൈറ്റർ, ഷോർട്‌ഹാൻഡ്‌ സമ്പ്രദായം,പുസ്തകങ്ങൾ, കോർക്ക്‌, സ്ക്രൂ, ... ഇങ്ങിനെ നിത്യ ജീവിത ത്തിൽ ഉപയോഗിക്കുന്ന ഭൂരിഭാഗം ഉപകരണങ്ങളും വലങ്കയ്യന്മാർക്ക് ഉപയോഗിക്കാനുള്ള രീതിയിലാണ്  ഉണ്ടാക്കിയിട്ടുള്ളത്‌.

ഇടങ്കയ്യന്മാർ എന്ന ന്യൂനപക്ഷം കൂടുതൽ അംഗീകാരവും 
അനുകമ്പയും അർഹിക്കുന്നവരാണെന്നുള്ള
 ബോധവല്‍ക്കരണം സൃഷ്ടിക്കാൻ വേണ്ടിയാണ്‌ 
ആണ്ടിലൊരു ദിവസമെങ്കിലും 
- അതായത്‌ ആഗസ്റ്റ്-13 എന്ന ദിവസം 
അവർക്കായി സമർപ്പിക്കപ്പെട്ടിട്ടുള്ളത്‌.